News Beyond Headlines

30 Saturday
November

എൽഡിഎഫിൻ്റെ പ്രവാസി മാനിഫെസ്‌റ്റോ നിർദ്ദേശങ്ങളിൽ ബ്രിട്ടണിലെയും അയർലണ്ടിലെയും മലയാളികളുമായി സംവദിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്കും തോമസ് ചാഴികാടൻ എം.പിയും


മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ കേരളം ലോകത്തിൻ്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണെന്ന് സംസ്ഥാന ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് പ്രസ്താവിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ലോകത്തിനു തന്നെ മാതൃകയായ പ്രവർത്തനമാണ് കേരളം കാഴ്ചവച്ചത്. യൂറോപ്യൻ രാജ്യങ്ങളിലേയ്ക്ക് നഴ്സുമാരടക്കമുള്ളവർക്ക് കൂടുതൽ തൊഴിൽ അവസരത്തിനും ഹെൽത്ത് ടൂറിസത്തിനും സാധ്യത വർദ്ധിപ്പിക്കാനും ഇത് കാരണമാകും.  യൂറോപ്പിൽ നിന്ന് കേരളത്തിലേയ്ക്ക് ഡയറക്ട് ഫ്ളൈറ്റ് സർവീസ് നടപ്പാക്കാൻ വേണ്ട കാര്യങ്ങൾ എൽഡിഎഫ് സർക്കാർ ഗൗരവമായെടുത്തിട്ടുണ്ടെന്ന് ഡോ. തോമസ് ഐസക് അറിയിച്ചു.സാധാരണക്കാർക്കായി ഏറ്റവും ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ ഗവൺമെൻ്റാണ് മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽഡിഎഫ് സർക്കാരെന്ന് തോമസ് ചാഴികാടൻ എം.പി പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾ കാര്യക്ഷമമായി നടത്തിയ സർക്കാരിനെ അദ്ദേഹം അഭിനന്ദിച്ചു. പൊതുവിദ്യാഭ്യാസ രംഗത്ത് ഒരു കുതിച്ചു ചാട്ടം കഴിഞ്ഞ നാലര വർഷം കൊണ്ട് ഉണ്ടായതായി ചാഴികാടൻ സൂചിപ്പിച്ചു.  എൽഡിഎഫ് ഭരണത്തിൻ്റെ തുടർച്ചയാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംബന്ധിച്ച എൽഡിഎഫിൻ്റെ മാനിഫെസ്റ്റോ രൂപീകരിക്കുന്നതിൻ്റെ ഭാഗമായി ഡോ .തോമസ് ഐസക്കും  തോമസ് ചാഴികാടനും യുകെയിലെയും അയർലണ്ടിലെ മലയാളികളുമായി സംവദിക്കുകയും ചോദ്യങ്ങൾക്കു മറുപടി നൽകുകയും ചെയ്തു
എൽഡിഎഫ് യുകെ - അയർലണ്ട് കൺവീനർ രാജേഷ് കൃഷ്ണയുടെ ആമുഖത്തോടെ ആരംഭിച്ച ഇൻ്ററാക്ടീവ് സെഷനിൽ പ്രവാസി കേരള കോൺഗ്രസ് യുകെ പ്രസിഡൻ്റ് ഷൈമോൻ തോട്ടുങ്കൽ സ്വാഗതം ആശംസിച്ചു. ഗവൺമെൻ്റിൻ്റെ ശ്രദ്ധയിൽപ്പെടുത്താനായി പ്രവാസികൾ മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ അബ്രാഹാം കുര്യൻ മീറ്റിംഗിൽ അവതരിപ്പിച്ചു. പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി എൻആർഐ കമ്മീഷൻ രൂപീകരിക്കണമെന്ന നിർദ്ദേശം സി.എ ജോസഫ് മുന്നോട്ടുവച്ചു. അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്, യുകെ - അയർലണ്ട് സെക്രട്ടറി ഹെർസേവ് ബെയിൻസ് മീറ്റിംഗിൽ സംസാരിച്ചു. പ്രവാസി കേരള കോൺഗ്രസ് സെക്രട്ടറി ജിജോ അരയത്ത് യോഗത്തിൽ ആശംസാ പ്രസംഗം നടത്തി. ചേതന യുകെ സെക്രട്ടറി ലിയോസ് പോൾ നന്ദി പ്രകാശിപ്പിച്ചു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....