ദൃശ്യം 2 റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പുതിയ പ്രൊമോഷന്‍ രീതികളുമായി ആമസോണ്‍ പ്രൈം. കുടുംബ കാര്യങ്ങളിലെ വിദഗ്ധനാണ് ജോര്‍ജുകുട്ടിയെന്നും അതിനാല്‍ നിങ്ങളുടെ കുടുംബത്തിലെ പ്രശനങ്ങള്‍ അദ്ദേഹം പരിഹരിക്കുമെന്നുമാണ് ആമസോണ്‍ പ്രൈം പറയുന്നത്. മോഹന്‍ലാലും തന്റെ ട്വിറ്റര്‍ പേജിലൂടെ ഇത് പങ്കുവെച്ചിട്ടുണ്ട്.
മൂന്ന് വിഷയങ്ങളും ആമസോണ്‍ പ്രൈം നല്‍കിയിട്ടുണ്ട്. കുടുംബ വഴക്ക്, കുടുംബത്തിലെ അച്ചടക്കം, കുടുംബ യാത്രകള്‍ രാധക്കുന്നത് എന്നിവയാണ് മൂന്ന് വിഷയങ്ങള്‍. ഇതില്‍ ഏതെങ്കിലും ഒന്നില്‍ ക്ലിക്ക് ചെയ്താല്‍ ആ വിഷയവുമായി ബന്ധപെട്ടു ജോര്‍ജുകുട്ടി ഉപദേശം നല്‍കുന്ന വീഡിയോ പ്രത്യക്ഷപ്പെടും.
ഫെബ്രുവരി 19ന് ആമസോണ്‍ പ്രൈമിലൂടെ ചിത്രം പുറത്തിറങ്ങും. ദൃശ്യം ആദ്യ ഭാഗത്തിലെ കഥ പ്രേക്ഷകരോട് മോഹന്‍ലാല്‍ പറയുന്ന ഒരു വീഡിയോയും കഴിഞ്ഞ ദിവസം ആമസോണ്‍ പുറത്തുവിട്ടിരുന്നു. കുറച്ചു ദിവസം മുമ്പാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തത്. ഫെബ്രുവരി എട്ടിന് പുറത്തിറക്കാനിരുന്ന ട്രെയ്ലര്‍ ചോര്‍ന്നതിനെ തുടര്‍ന്നാണ് നേരത്തെ റിലീസ് ചെയ്തത്. അമസോണ്‍ പ്രൈമിന് അബന്ധം പിണഞ്ഞ് ട്രെയ്ലര്‍ പുറത്തുവിടുകയായിരുന്നു. ട്രെയ്ലര്‍ പിന്‍വലിച്ചെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വിവിധ യുട്യൂബ് ചനേനലുകളില്‍ ട്രെയ്‌ലര്‍ എത്തുകായണ് ഉണ്ടായത്.
ഏഴ് വര്‍ഷങ്ങള്‍ക്കിടയില്‍ ജോര്‍ജ്കുട്ടിയുടെ കുടുംബത്തിന് വന്ന മാറ്റങ്ങളിലൂടെയാണ് ദൃശ്യം 2ന്റെ ട്രെയ്‌ലര്‍ തുടങ്ങുന്നത്. തുടര്‍ന്ന് നാട്ടില്‍ ആളുകള്‍ മരിച്ച വരുണിനെയും ജോര്‍ജ്കുട്ടിയുടെ മകളെയും കുറിച്ച് കഥകള്‍ പറഞ്ഞുണ്ടാക്കുന്നുണ്ട്. ഏഴ് വര്‍ഷം മുമ്പ് ജോര്‍ജുകുട്ടിയുടെ കുടുംബത്തോട് ഉണ്ടായ നാട്ടുകാരുടെ വിശ്വാസത്തിന് ചെറിയ തോതില്‍ മാറ്റം വരുന്നത് ട്രയ്‌ലറില്‍ കാണാം. ചിത്രത്തിലെ പുതിയ പൊലീസ് കഥാപാത്രങ്ങളും, ഗീതാ പ്രഭാകരും ട്രെയ്‌ലറിലുണ്ട്. ദുരൂഹതകള്‍ ബാക്കിവെച്ചുകൊണ്ടാണ് ദൃശ്യം 2 ട്രെയ്‌ലര്‍ അവസാനിപ്പിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....