ശബരിമലയെ ചൊല്ലി രാഷ്ട്രീയ വിവാദം കത്തുമ്പോൾ കേരളത്തിലെ ക്ഷേത്രങ്ങളും അവിടുത്തെ ജീവനക്കാരും കടന്നു പോകുന്നത് കടുത്ത പ്രതിസന്ധിയിലൂടെ.
100 കോടി രൂപ അടിയന്തരമായി കിട്ടിയില്ലെങ്കിൽ ഒരു ദിവസം പോലും മുന്നോട്ടുപോകാൻ ബോർഡിനു കഴിയില്ല. അയ്യായിരത്തോളം ജീവനക്കാർക്ക് ശമ്പളം നൽകാനും നിവൃത്തിയില്ല. 1250 ക്ഷേത്രങ്ങളിലെ കാര്യങ്ങൾ നടക്കില്ല എന്നതാണ് അവസ്ഥ.
കൊവിഡാണ് ബോർഡിനു വീണ്ടും തിരിച്ചടിയായത്. ശബരിമല ക്ഷേത്രത്തിലെ വരുമാനം കൊണ്ടു മാത്രം കാര്യങ്ങൾ നടന്നുപോകുന്ന 1250 ക്ഷേത്രങ്ങളാണ് ബോർഡിനു കീഴിലുള്ളത്. ക്ഷേത്രങ്ങളിൽ ഭക്തർക്കു പ്രവേശനം കേന്ദ്രമാനദണ്ഡം അനുസരിച്ച് വിലക്കിയതോടെ, അവിടെയൊക്കെ പൂജ അടക്കം അത്യാവശ്യകാര്യങ്ങൾക്കുള്ള വരുമാനം പോലും ഇല്ലാതായി. ശബരിമലയിൽനിന്ന് 21 കോടി വരുമാനം ലഭിച്ചപ്പോൾ 69 കോടി ചെലവും വന്നു. അതിനാൽ മറ്റ് അമ്പലങ്ങളിലേക്ക് ഒന്നും കൊടുക്കാൻപറ്റാത്ത സ്ഥിതിയായി.
70 കോടിയോളം രൂപയാണ് പ്രതിസന്ധി ഘട്ടത്തിൽ ദേവസ്വം ബോർഡിനു സർക്കാർ കൈമാറിയത്. അത് കൂടാതെയാണ് 100 കോടി രൂപയുടെ സഹായം വീണ്ടും തേടിയിരിക്കുന്നത്. ശബരിമല വിവാദം ഒരു ഘട്ടത്തിലും ബോർഡിനെ വലച്ചിട്ടില്ലന്ന് കണക്കുകൾ പറയുന്നു.
വിവാദം കത്തിനിന്ന സമയത്ത് നൂറ് കോടിയുടെ വരുമാനം കുറഞ്ഞെങ്കിലും തൊട്ടടുത്ത മാസങ്ങളിൽ അത് തിരികെ എത്തുകയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....