ഗായകന്‍ എം.എസ്. നസീം അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ടെലിവിഷനിലും, റേഡിയോയിലും സജീവസാനിധ്യമായിരുന്ന അദ്ദേഹം നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. പക്ഷാഘാദം കാരണം അദ്ദേഹം പത്ത് വര്‍ഷം രോഗശയ്യയിലായിരുന്നു.
നിരവധി പഴയ സിനിമാഗാനങ്ങള്‍ കോര്‍ത്തിണക്കി ഒട്ടേറെ പരിപാടികള്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ടിവി പരമ്പരകള്‍, ഡോക്യമെന്ററികള്‍, നാടകങ്ങള്‍ എന്നിവയിലും അദ്ദേഹം സംഗീതം ഒരുക്കിയിട്ടുണ്ട്. സിനിമ ഗാനങ്ങളും നാടകഗാനങ്ങളും അടക്കം 500 ഓളം പാട്ടുകള്‍ നസീം 3000ത്തോളം വേദികളിലായി പാടിയിട്ടുണ്ട്. ഡല്‍ഹി ദൂരദര്‍ശന് വേണ്ടി കോറസ് ഗ്രൂപ്പ് അംഗമെന്ന നിലയില്‍ 18 ഭാഷകളില്‍ പാടി. 20ഓളം വിദേശ രാജ്യങ്ങളില്‍ പ്രോഗ്രാമുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.
മലയാളത്തിലെ മികച്ച റൊമാന്റിക് ശബ്ദത്തിന് ഉടമയായ ഗായകന്‍ എം എ രാജയുടെ ശ്ബത്തോട് നസീമിന്റെ ശബ്ദത്തിന് സാമ്യമുണ്ടായിരുന്നു. നിരവധി വേദികളിലാണ് അദ്ദേഹം രാജ ആലപിച്ച ഗാനങ്ങള്‍ പാടിയിട്ടുള്ളത്. ഇതേ തുടര്‍ന്ന് നസീം ജൂനിയര്‍ രാജ എന്നും അറിയപ്പെട്ടു. ഉദയഭാനു, കമുകറ, പി ലീല, കെ പി എസി സുലോചന, ആന്റോ എന്നിവര്‍ക്കൊപ്പമൊക്കെ നസീം പാടിയിട്ടുണ്ട്. ഗുരു നിത്യ ചൈതന്യ യതി പലപ്പോഴായി രചിച്ച കൊച്ചു കവിതകള്‍ പി ടി ജോസിന്റെയും ജി ശ്രീരാമിന്റെയും സംഗീത സംവിധാനത്തില്‍ കാസറ്റാക്കിയപ്പോള്‍ നസീമാണ് പാടിയത്.
വൈദ്യുതി ബോര്‍ഡിലെ സൂപ്രണ്ടായിരുന്ന നസീം സംഗീതത്തിന് വേണ്ടി കൂടുതല്‍ സമയം നീക്കിവെക്കാന്‍ നേരത്തെ വിരമിക്കുകയായിരുന്നു. എന്നാല്‍ നസീമിന് അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കാനായില്ല. സംഗീത സംവിധായകന്‍ രാഘവന്‍ മാഷിനെ കുറിച്ചുള്ള ഡോക്യുമെന്ററി ചെയ്യുന്നതിനിടയിലാണ് അദ്ദേഹത്തിന് പക്ഷാഘാതം വന്ന് ഒരു ഭാഗം തളര്‍ന്ന് പോകുന്നത്. തുടര്‍ന്ന് ഒരു വര്‍ഷത്തോളം കിടപ്പിലായിരുന്നു. കുടുംബത്തിന്റെ സഹായം കൊണ്ടും, മനോധൈര്യം കൊണ്ടും നടക്കാന്‍ കഴിഞ്ഞെങ്കിലും സംസാര ശേഷി പൂര്‍ണ്ണമായും വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല.
സംഗീത പാരമ്പര്യം ഇല്ലാത്ത കുടുംബത്തിലാണ് നസീം ജനിച്ചത്. അദ്ധ്യാപകനായ സാലിയുടെയും അസ്മയുടെയും മകനായി കഴക്കൂട്ടത്ത് ജനനം. തിരുവല്ലം പി എന്‍ വി സ്‌കൂളിലായിരുന്നു നസീമിന്റെ വിദ്യാഭ്യാസം. പതിനൊന്നാം വയസ്സില്‍ സ്‌കൂള്‍ വാര്‍ഷികത്തിന് പാടിക്കൊണ്ടാണ് നസീം പാട്ടുവഴിയിലേക്ക് വരുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....