ദുബായ് : യു.എ.ഇ.യില്‍ ഇതുവരെ 42,01,347 ഡോസ് കോവിഡ് വാക്സിന്‍ വിതരണം ചെയ്തുവെന്ന് ആരോഗ്യ പ്രതിരോധമന്ത്രാലയം വെളിപ്പെടുത്തി. പുതുതായി 1,93,187 ഡോസ് പ്രതിരോധകുത്തിവെപ്പ് നടന്നു. 100 പേര്‍ക്ക് 42.48 ഡോസ് എന്ന നിലയിലാണ് കണക്ക്. അതേസമയം രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 4041 പേര്‍കൂടി സുഖംപ്രാപിച്ചതോടെ ആകെ രോഗമുക്തി 3,01,081 ആയി. 12 പേര്‍കൂടി മരണപ്പെട്ടു. ആകെ മരണം 914-ലെത്തി. പുതുതായി 3276 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 3,23,402 ആയി. നിലവില്‍ 21,407 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. 1,50,706 പരിശോധനകള്‍കൂടി രാജ്യത്ത് പൂര്‍ത്തിയായി.
ഉമ്മുല്‍ഖുവൈനില്‍ കോവിഡ് പരിശോധന സൗജന്യം
ഉമ്മുല്‍ഖുവൈന്‍ : എമിറേറ്റില്‍ താമസിക്കുന്ന പ്രവാസികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും കോവിഡ് പരിശോധന സൗജന്യമാക്കി. ഉമ്മുല്‍ഖുവൈന്‍ മെഡിക്കല്‍ ഡിസ്ട്രിക്ട് പ്രൈമറി ഹെല്‍ത്ത് കെയര്‍ വകുപ്പാണ് ഇക്കാര്യമറിയിച്ചത്. വകുപ്പിന് കീഴിലുള്ള എല്ലാ മെഡിക്കല്‍ കേന്ദ്രങ്ങളിലും സേവനം ലഭ്യമായിരിക്കും. പരിശോധനയ്ക്ക് മുന്‍കൂട്ടിയുള്ള അനുമതിയും ആവശ്യമില്ലെന്ന് ഉമ്മുല്‍ഖുവൈന്‍ മീഡിയാ ഓഫീസ് അറിയിച്ചു. കോവിഡ് മാനദണ്ഡലംഘനം നടത്തുന്നവരെ പിടികൂടാന്‍ എമിറേറ്റില്‍ പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ട്. യു.എ.ഇ.യില്‍ ഉടനീളം പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. പുതുതായി നടത്തിയ 240 പരിശോധനകളില്‍ നിയമലംഘനം നടത്തിയ ഏഴു ഷോപ്പുകള്‍ അടപ്പിച്ചു. 17 മുന്നറിയിപ്പുകളും നല്‍കി.
അബുദാബിയില്‍ തീയേറ്ററുകള്‍ അടച്ചു
അബുദാബിയില്‍ സിനിമാ തീയേറ്ററുകള്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുംവരെ തുറക്കില്ല. മാളുകളില്‍ 40 ശതമാനംപേര്‍ക്ക് മാത്രമാണ് പ്രവേശനാനുമതി നല്‍കുക. റെസ്റ്റോറന്റുകളിലും കഫേകളിലും 60 ശതമാനമാണ് അനുമതി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അബുദാബിയില്‍ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യാനും നിര്‍ദേശമുണ്ട്.
ഓഫീസുകളിലെ 70 ശതമാനം പേരോടും അബുദാബി സര്‍ക്കാര്‍ വര്‍ക് ഫ്രം ഹോം നിര്‍ദേശിച്ചു.ഓഫീസുകളിലെ ആള്‍ശേഷി കുറയ്ക്കുന്നതിന്റെ ഭാഗമായാണിത്. എല്ലാജിവനക്കാരും ആഴ്ചയില്‍ പി.സി.ആര്‍. പരിശോധന നടത്തണം. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍, മാരക രോഗങ്ങളുള്ളവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരാണ് വീട്ടിലിരുന്ന് ജോലിചെയ്യേണ്ടത്. ഓഫീസുകളില്‍ നേരിട്ടെത്താതെ ജോലിചെയ്യാന്‍ കഴിയുന്നവര്‍ക്കും ഇത് ബാധകമാണെന്ന് അബുദാബി മീഡിയാ ഓഫീസ് അറിയിച്ചു. നിയമം ഞായറാഴ്ചമുതല്‍ നിലവില്‍വരും.
സൗദിയില്‍ നാലുമരണം; 386 പുതിയ കേസുകള്‍
ദുബായ് : സൗദിഅറേബ്യയില്‍ നാലുപേര്‍കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. 386 കേസുകളാണ് ശനിയാഴ്ച മാത്രമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 283 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ആകെ കേസുകളുടെ എണ്ണം 3,69,961 ആയി. ഇവരില്‍ 3,61,237 പേരും രോഗമുക്തി നേടുകയുംചെയ്തു. ആകെ മരണം 6397-ലെത്തി. നിലവില്‍ 2327 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 401 പേരുടെ നില ഗുരുതരമാണ്. 97.7 ശതമാനമാണ് രാജ്യത്തെ കോവിഡ്മുക്തി നിരക്ക്. മരണനിരക്ക് 1.7 ശതമാനം. റിയാദില്‍ 154 കേസുകളും കിഴക്കന്‍പ്രവിശ്യ 110, മക്ക 54, മദീന 19, നജ്റാന്‍ 12, അല്‍ബാഹ 11, അല്‍ഖസീം ഏഴ്, അസീര്‍ ആറ്, വടക്കന്‍ അതിര്‍ത്തിമേഖല അഞ്ച്, ഹാഇല്‍ നാല്, ജീസാന്‍ രണ്ട്, അല്‍ജൗഫ് ഒന്ന്, തബൂക്ക് ഒന്ന് എന്നിങ്ങനെയാണ് പുതിയ കേസുകള്‍.
ഖത്തറില്‍ 394 പേര്‍ക്കുകൂടി കോവിഡ്. രോഗമുക്തി 132. 6681 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 1,53,690 പേര്‍ രോഗമുക്തി നേടി. ഇവരില്‍ 1,46,759 പേരും സുഖംപ്രാപിച്ചു. ആകെ മരണം 250 ആണ്. 66 പേരെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 62 പേരും തീവ്രപരിചരണ വിഭാഗത്തിലാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....