ഏബ്രഹാം കുര്യൻ
ഇന്ന് 07/02/2021 ഞായറാഴ്ച 4 PM ന് ( 9.30 PM IST ) മലയാളം ഡ്രൈവിൽ 'ശാസ്ത്രം മലയാളത്തിലൂടെ' എന്ന വിഷയത്തെപ്പറ്റി സംസാരിക്കാൻ മലയാളികൾക്ക് ചിരപരിചിതിനായ ഡോ. വൈശാഖൻ തമ്പി എത്തുന്നു. ചുറുചുറുക്കും ഊർജസ്വലതയും നിറഞ്ഞ ഈ ചെറുപ്പക്കാരൻ,
ശാസ്ത്രജ്ഞൻ, എഴുത്തുകാരൻ, അദ്ധ്യാപകൻ എന്നിങ്ങനെ കൈവെച്ച മേഖലകളിൽ എല്ലാം പൊന്നുവിളയിച്ച വ്യക്തിത്വത്തിനുടമയാണ്
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിലെ (എൻഐഎസ്ടി) സീനിയർ റിസർച്ച് ഫെല്ലോ ആയി ഇപ്പോൾ ജോലി ചെയ്യുന്നു. തിരുവനന്തപുരത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിൽ (എൻഐഎസ്ടി) നിന്ന് മെറ്റീരിയൽ സയൻസിൽ ഡോക്ടറേറ്റ് കരസ്തമാക്കിയ ഇദ്ദേഹം
അന്താരാഷ്ട്ര ജേണലുകളിൽ ഏഴ് ഗവേഷണ ലേഖനങ്ങളും മലയാളത്തിൽ പ്രശസ്തമായ മൂന്ന് ശാസ്ത്ര പുസ്തകങ്ങളും ഇതിനോടകം പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ശാസ്ത്ര-സമൂഹത്തെക്കുറിച്ചുള്ള സാമൂഹിക വ്യവഹാരങ്ങളിൽ സജീവമായ വൈശാഖൻ തമ്പി തിരുവനന്തപുരം സ്വദേശിയാണ്.
ഊർവാലം, അഹം ദ്രവ്യാസ്മി, അമ്പരപ്പിക്കുന്ന ശാസ്ത്ര സത്യങ്ങൾ
എന്നിവ അദ്ദേഹത്തിന്റെ ശാസ്ത്ര ലോകത്തിനും മലയാളത്തിനും ഉള്ള സംഭാവനകളിൽ ചിലത് മാത്രമാണ്.
മലയാളം മിഷൻ യുകെ ചാപ്റ്റർ കേരളപ്പിറവിദിനത്തിൽ മലയാളഭാഷാ പ്രചാരണത്തിനായി തുടക്കം കുറിച്ച മലയാളം ഡ്രൈവിന്റെ ഭാഗമായി ഈ മാസം അവസാനിക്കുന്ന നൂറുദിന കർമ്മ പരിപാടികൾ ആണ് വിഭാവനം ചെയ്തിരിക്കുന്നത്. മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന ഈ സാംസ്കാരിക പരിപാടികൾക്ക് വിവിധ മേഖലകളിൽ നിന്നുമുള്ള ആളുകളുടെ മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . ഇക്കഴിഞ്ഞയാഴ്ച പ്രശസ്ത അധ്യാപകനും ബാലസാഹിത്യകാരനും ആയ ശ്രീ പി. രാധാകൃഷ്ണൻ ആലുവീട്ടിൽ 'ബാലസാഹിത്യത്തിൽ കടങ്കഥയുടെ പ്രാധാന്യം' എന്ന പ്രഭാഷണത്തിലൂടെ ആധുനീക ജിവിതവുമായി ബന്ധപ്പെട്ട കടങ്കഥകൾ ഉണ്ടാകേണ്ടതിൻ്റെ ആവശ്യം ആധുനീക കടങ്കഥകൾ ഉദാഹരിച്ച് അവതരിപ്പിച്ചത് ഒരു വേറിട്ട അനുഭവം ആയിരുന്നു. യു കെ യിലെ കുട്ടികൾ അവർ നിരന്തരം കാണുന്ന വസ്തുക്കളുമായി ബന്ധപ്പെട്ട് കടങ്കഥകൾ ഉണ്ടായാൽ അവ അവരുടെ മലയാള പഠനത്തെ എത്ര അധികം സഹായിക്കും എന്ന് അദ്ദേഹം വരച്ചുകാട്ടി.
മുൻ ആഴ്ചകളിൽ മലയാളം മിഷൻ രജിസ്ട്രാർ എം സേതുമാധവൻ, ദളിത് ആക്ടിവിസ്റ്റ് മൃദുലാദേവി എസ്, ബല്ലാത്ത പഹയൻ വിനോദ് നാരായണൻ, ഗോൾഡ് 101.3 FM ന്യൂസ് എഡിറ്റർ തൻസി ഹാഷിർ, ഉത്തരാധുനീക സാഹിത്യകാരൻ പി.എൻ ഗോപീകൃഷ്ണൻ, മാധ്യമ പ്രവർത്തകൻ സി അനൂപ്, മലയാളം സർവ്വകാശാല വൈസ് ചാൻസലർ ഡോ അനിൽ വള്ളത്തോൾ, മലയാളം മിഷൻ ഡയറക്ടർ പ്രൊഫ സുജ സൂസൻ ജോർജ്, മാദ്ധ്യമ പ്രവർത്തകനും സാഹിത്യ നിരൂപകനുമായ ഡോ പി കെ രാജശേഖരൻ, മലയാളം മിഷൻ ഭാഷാ പ്രവർത്തകൻ ഡോ എം ടി ശശി, പ്രശസ്ത എഴുത്തുകാരിയും ചിത്രകാരിയുമായ ഡോ കവിത ബാലകൃഷ്ണൻ, എന്നിവർ നടത്തിയിരുന്ന പ്രഭാഷണങ്ങൾ കേൾക്കുവാൻ നിരവധി ആളുകളാണ് താല്പര്യപൂർവ്വം ലൈവിൽ എത്തിയിരുന്നത്. ഭാഷാ സ്നേഹികളായ പല ആളുകളും പ്രഭാഷകരോട് ചോദ്യങ്ങൾ ചോദിക്കുകയും ക്രിയാത്മകമായ സംവാദങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ആയിരങ്ങൾ ആ പ്രഭാഷണങ്ങൾ ശ്രവിക്കുകയും ചെയ്തു.
മലയാളം മിഷൻ അധ്യാപകർക്കും കുട്ടികൾക്കും ഭാഷാ സ്നേഹികൾക്കും പ്രയോജനപ്രദമായ മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന മലയാളം ഡ്രൈവിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് പ്രവർത്തക സമിതി അംഗങ്ങളായ ആഷിക് മുഹമ്മദ് നാസർ, ജനേഷ് നായർ, ബേസിൽ ജോൺ എന്നിവരോടൊപ്പം പ്രശസ്ത ബ്ലോഗർ ആയ അന്ന എൻ സാറായും ആണ്.
മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ എല്ലാവർക്കും പ്രയോജനപ്രദമായ ലൈവ് പ്രഭാഷണങ്ങളും, ഭാഷാ ഉന്നമനത്തിനായി നടത്തുന്ന പരിപാടികളും, ഭാഷാസ്നേഹികളായ മുഴുവൻ ആളുകളും പ്രോത്സാഹിപ്പിക്കണമെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യർത്ഥിച്ചു.
ഇന്ന് (07/02/2021) ഞായറാഴ്ച വൈകിട്ട് യുകെ സമയം 4PM, ഇൻഡ്യൻ സമയം 09.30 PMനുമാണ് ഡോ വൈശാഖൻ തമ്പി ' ശാസ്ത്രം മലയാളത്തിലൂടെ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നത്. തത്സമയം പരിപാടിയിൽ പങ്കെടുക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക . മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തും പരിപാടികൾ ഷെയർ ചെയ്തും പ്രോത്സാഹിപ്പിക്കുക.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....