സംസ്ഥാന നിയമസഭയിൽ 50 സീറ്റ് നേടുകയെന്ന പദ്ധതിക്ക് പിന്നാലെ പുതിയ നീക്കവുമായി കോൺഗ്രസ് നേതൃത്വം. കോൺഗ്രസിന്റെ ബാലികേറാ മലയായ മലബാറിൽ നിന്ന്
രാഹുൽ മലബാറിലായിരിക്കും കൂടുതൽ സമയം പ്രചാരണത്തിനായി ചെലവഴിക്കുക. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ രാഹുൽ ക്യാമ്പും മലബാറിൽ തമ്പടിക്കും.
എൻ എസ് യു, യൂത്ത് കോൺഗ്രസ് അടക്കമുളള പോഷക സംഘനകളിലെ ചുറുചുറുക്കുളള ഒരു സംഘം തന്നെ രാഹുൽ ബ്രിഗേഡിൽ ഇടം പിടിക്കും. രാഹുൽ വയനാട്ടിൽ നിന്നുളള എം.പിയായതിനാൽ കൂടുതൽ സീറ്റുകൾ മലബാറിൽ നിന്ന് തന്നെ വേണമെന്നാണ് കോൺഗ്രസ് കരുതുന്നത്.
നിലവിലെ കണക്കനുസരിച്ച് മലബാറിൽ കോൺഗ്രസിന്റെ അവസ്ഥ ദയനീയമാണ്. മലബാറിൽ ആറ് ജില്ലകളിൽ നിന്നായി ആറ് എം എൽ എമാരാണ് കോൺഗ്രസിനുളളത്. അറുപത് നിയമസഭാ മണ്ഡലങ്ങളുണ്ട് ഈ ജില്ലകളിൽ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്ന് 23 സീറ്റുകളാണ് 2016ൽ യു ഡി എഫിന് ലഭിച്ചത്. ഇതിൽ 17 സീറ്റും ലീഗിന്റേതാണ്.
രാഹുൽ സംഘത്തിൽ ഐ ടി സെൽ അടക്കം സർവ സന്നാഹവുമായി നേതാക്കളും മലബാറിലുണ്ടാവും. കോഴിക്കോട് നോർത്തും സൗത്തും ബേപ്പൂരും ജയിക്കുകയാണ് പ്രധാന ലക്ഷ്യം. ആറ് ജില്ലകളിൽ നിന്നായി കോൺഗ്രസ് 15 സീറ്റ് വരെയാണ് ലക്ഷ്യമിടുന്നത്.
ദീർഘകാലം കോൺഗ്രസിനൊപ്പം നിൽക്കുകയും പിന്നീട് എൽ.ഡി.എഫ് പിടിച്ചെടുക്കുകയും ചെയ്ത മണ്ഡലങ്ങൾ മലബാറിലുണ്ട്. ഇത് പിടിച്ചെടുക്കുകയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. കൊയിലാണ്ടി, പൊന്നാനി, ഉദുമ മണ്ഡലങ്ങളാണ് ഇവ. നാദാപുരവും പേരാമ്പ്രയും ജയിക്കുമെന്ന് കോൺഗ്രസ് കരുതുന്ന മണ്ഡലങ്ങളാണ്.
കോൺഗ്രസ് മലബാറിൽ 15 സീറ്റ് വരെ സ്വപ്നം കാണുന്നത് തന്നെ അതിമോഹമാണന്ന് മുതിർന്ന നേതാക്കൾക്ക് അഭിപ്രായമുണ്ട്. പക്ഷെ രാഹുൽ ടീമിനോട് അവർ എതിർ ഒന്നും പറഞ്ഞിട്ടില്ല.
ആറ് ജില്ലകളിലായി 31 സീറ്റിലാണ് കഴിഞ്ഞ തവണ കോൺഗ്രസ് മത്സരിച്ചത്. പേരാവൂർ, ഇരിക്കൂർ, ബത്തേരി, വണ്ടൂർ, പാലക്കാട്, തൃത്താല മണ്ഡലങ്ങളിൽ മാത്രം ജയമൊതുങ്ങി. കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഒരു സീറ്റ് പോലും കോൺഗ്രസിന് ജയിക്കാനായില്ല. അതേസമയം ലീഗാണെങ്കിൽ മത്സരിച്ചത് 21 സീറ്റിലാണ്. അതിൽ 17 സീറ്റും നേടി.
എൽ ജെ ഡിക്ക് നൽകിയ കൽപ്പറ്റ സീറ്റിൽ കോൺഗ്രസ് തന്നെ മത്സരിക്കും. കോൺഗ്രസിന്റെ ഒന്നാം പട്ടികയിൽ നഷ്ടപ്പെട്ട അഞ്ച് സിറ്റിംഗ് സീറ്റ് തിരിച്ചുപിടിക്കുകയാണ് ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....