വാലന്റൈൻസ് ദിനത്തിനോടുള്ള എതിർപ്പിന് ന്യൂന പക്ഷ മോർ്ച്ചയിലൂടെ കേരളത്തിൽ നടത്തി പുതിയ നീക്കത്തിന് ബി ജെ പി.
സിറോ മലബാർ സഭാ സിനഡ് തന്നെ ലൗ ജിഹാദിനെതിരേ രംഗത്തെത്തിയ സാഹചര്യത്തിൽ കാമ്പയിൻ നടത്തുന്നത് ഗുണകരമാകുമെന്നാണ് ബി ജെ പി നേതൃത്വത്തിന്റെ വിലയിരുത്തൽ.
ലൗ ജിഹാദിന് കേരളത്തിൽ ഒട്ടേറെ തെളിവുകളും ഇരകളുമുണ്ടെന്നും എന്നാൽ ഇക്കാര്യം പുറത്ത് പറയാൻ പൊലീസ് പോലും ഭയക്കുന്നുവെന്നും ന്യൂപക്ഷ മോർച്ച നേതാക്കൾ പറയുന്നു. ഈ നിയമ സഭ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ക്രിസ്ത്യൻ വോട്ടുകളും ബിജെപിക്ക് അനുകൂലമാകുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ അവകാശ വാദത്തിന്റെ പിന്നാലെയാണ് ലൗ ജിഹാദ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
'ഹൃദയം പണയം വെക്കരുത്' എന്ന പേരിൽ വാലന്റൈൻസ് ദിനത്തിൽ ന്യൂനപക്ഷ മോർച്ചയുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ലൗ ജിഹാദ് വിഷയത്തിൽ ക്രിസ്ത്യൻ നേതാക്കളെ ഉൾപ്പെടുത്തി സെമനാറുകളും ചർച്ചകളും മറ്റും നടത്താനും ബിജെപി ലക്ഷ്യമിടുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്ന് ലൗ ജിഹാദ് പ്രചാരണങ്ങൾ നടക്കാറുണ്ടെങ്കിലും ബിജെപി ആദ്യമായാണ് പരസ്യമായി ലൗ ജഹിഹാദ് ക്യാമ്പയിനുമായി രംഗത്തു വരുന്നത്.
ജസ്ന തിരോധാനം മുൻനിർത്തിയായാണ് പ്രചാരണപരിപാടികൾ. എല്ലാ ജില്ലകളിലും പൊതുപരിപാടികളുണ്ടാവും. ക്യാമ്പെയിന് തുടക്കം കുറിച്ചത് പത്തനംതിട്ടയിൽ നിന്നാണ്. പ്രണയദിനമായ ഫെബ്രുവരി 14 ന് എറണാകുളത്ത് സമാപന പരിപാടി നടക്കും. കേന്ദ്ര- സംസ്ഥാന നേതാക്കൾ ഈ പരിപാടിയിൽ പങ്കെടുക്കും. ഇതിനു പുറമെ പ്രണയ വിവാഹങ്ങൾക്ക് ശേഷം കാണാതായ യുവതികളെപറ്റിയുള്ള ലഘുപുസ്തകവും പുറത്തിറക്കും. ജസ്നയുടെ തിരോധാനത്തിൽ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് പിതാവ് ജയിംസ് പ്രധാനമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....