പി ജെ ജോസഫിന്റെ മനസാക്ഷി എന്ന നിലയിൽ പാർട്ടിയിൽ അപ്രമാധിപത്യം നേടിയിരുന്ന മോൻസ് ജോസഫിനെ വെട്ടി ഒതുക്കാനുള്ള ഫ്രാൻസിസ് ജോർജ് സംഘത്തിന്റെ നീക്കം ആദ്യഘാത്തിൽ വിജയം നേടി.
പി ജെ യുടെ അനുഗ്രഹത്തോടെ മകനെ മോൻസിന്റെ തട്ടകമായ കോട്ടയത്തുതന്നെ ഇന്നലെ കളത്തിലിറക്കി. ആ പരിപാടിയിൽ നിന്ന് മോൻസ് അകന്നു നിൽക്കുകയും ചെയ്തു. കർഷക സമരവേദിയിലാണ് മകൻ അപ്പു എത്തിയത്. നിലവിൽ പാട്ടി ഹൈപ്പവർ കമ്മിററി അംഗമാണ് മകൻ.
ജോയി എബ്രഹാം, ജോൻി നെല്ലൂർ, വക്കച്ചൻ മറ്റത്തിൽ എന്നിവരെല്ലാം മകനൊപ്പമാണ്. പുതിയ പാർട്ടിയിൽ വൈസ് ചെയർമാൻ പദവിയിൽ മകൻ എത്തിയേക്കുമെന്നാണ് സൂചന. കോട്ടയം ആസ്ഥാനമാക്കിയുള്ള പുതിയ പാർട്ടി രൂപീകരണം ഫെബ്രുവരിയിൽ തന്നെയുണ്ടാകുമെന്നാണ് സൂചന. ചെണ്ടയായിരിക്കും പാർട്ടി ചിഹ്നമെന്ന് ജോസഫ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
കേരളാകോൺഗ്രസിന്റെ സീറ്റുകളിൽ കണ്ണു വെച്ച് കോൺഗ്രസ് നീക്കം സജീവമായി. ഇതിനടെ വിട്ടു വീഴ്ച്ച ഇല്ലെന്ന് പിജെ ജോസഫിന്റെ പാർട്ടി പറയുന്നു. കഴിഞ്ഞ തവണ മത്സരിച്ച മുഴൂവൻ സീറ്റുകളും വേണമെന്ന അവകാശവാദം ജോസഫും തുടങ്ങി.
കഴിഞ്ഞ തവണ മത്സരിച്ച 15 സീറ്റുകൾ തന്നെ ഇത്തവണയും വേണമെന്നാണ് ജോസഫിന്റെ ആവശ്യം. ജോസ് കെ മാണിയുമായി തെറ്റിപ്പിരിഞ്ഞതിന് പിന്നാലെ കേരളാകോൺഗ്രസിലെ ഒട്ടുമിക്ക നേതാക്കളും ജോസഫിന്റെ പാളയത്തിലേക്ക് പോന്നിരുന്നു. ഇവരെല്ലാം തന്നെ തെരഞ്ഞെടുപ്പ് അടുത്തതോടെ സീറ്റുമോഹവുമായി എത്തിയിരിക്കുകയാണ്. ജോണി നെല്ലൂരും ജോസഫ് എം പുതുശ്ശേരിക്കും ജോയ് ഏബ്രഹാമിനുമെല്ലാം സീറ്റുകൾ കണ്ടുപിടിക്കേണ്ട സ്ഥിതിയുണ്ട്.
കേരളാകോൺഗ്രസിന് മുൻതൂക്കം ഉണ്ടായിരുന്ന ചങ്ങനാശ്ശേരി, പാലാ, ഏറ്റുമാനൂർ സീറ്റുകൾ ഏറ്റെടുക്കാനാണ് ഉദ്ദേശം. എന്നാൽ സിഎഫ് തോമസിന് ശേഷം ചങ്ങനാശ്ശേരിയിൽ താൽപ്പര്യം പ്രകടിപ്പിച്ച് ജോസഫ് വിഭാഗത്തിലുള്ളത് നാലു നേതാക്കളാണ്.
മൂവാറ്റുപുഴയിൽ മത്സരിക്കാൻ ജോസഫ് വാഴയ്ക്കനും ജോണി നെല്ലൂരും താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇടുക്കിയിൽ റോഷി അഗസ്റ്റിനെതിരേ ഫ്രാൻസിസ് ജോർജ്ജിനെ പരിഗണിച്ചേക്കും. മലബാറിലെ വിജയപ്രതീക്ഷ കുറഞ്ഞ സീറ്റുകൾ കോട്ടയത്തിന് പകരമായി വിട്ടുനൽകാനാണ് കേരളാ കോൺഗ്രസിന്റെ നീക്കം. മകൻ അപുവിനെ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മകനെ നേരിട്ടിറക്കേണ്ട എന്ന നിലപാടിലാണ് പിജെ ജോസഫ്.
ഫെബ്രുവരി 15 ന് മുൻപ് പാർട്ടിയിൽ പുനഃസംഘടന നടക്കും. അപു മത്സരിക്കണമെന്ന ആവശ്യം പാർട്ടിയിൽ ഉയർന്നിട്ടുണ്ട്. എപാർട്ടി പദവിയാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....