കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെുപ്പ് പ്രഖ്യപനം വന്നുകഴിഞ്ഞിട്ടും ഇതുവരെ സ്ഥാനാർത്ഥി ആരെന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല.
സോണിയ അല്ലെങ്കിൽ രാഹുൽ എന്ന തരത്തിൽ കോൺഗ്രസിലെഅധികാരമാറ്റത്തെ അരയ്ക്കിട്ടുറപ്പിക്കുന്നത് എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള വിഭാഗമാണ്. കേരളത്തിൽനിന്ന് പ്രവർത്തകസമിതിയിലുള്ള ഉമ്മൻ ചാണ്ടിയും കെ സി വേണുഗോപാലുമെല്ലാം ഈ അഭിപ്രായത്തെ പിൻതുണയ്ക്കുന്നുണ്ട്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ അധ്യക്ഷസ്ഥാനമൊഴിഞ്ഞ രാഹുലിന്റെ മനസ്സ് മാറ്റാനുള്ള ശ്രമത്തിലാണ് ഇവർ . എന്നാൽ, അധ്യക്ഷപദവി ഏറ്റെടുക്കാൻ താനില്ല, ഏറ്റെടുക്കണമെങ്കിൽ സീനീയേഴ് മാറി നിൽക്കണമെന്ന നിലപാടിലാണ് രാഹുൽ. രാഹുൽ ഇല്ലെങ്കിൽ പ്രിയങ്ക വന്നാലും മതിയെന്ന വാദത്തോട്‌സോണിയ യോജിക്കുന്നില്ല. അനാരോഗ്യം അലട്ടുന്ന സോണിയ ഇടക്കാല അധ്യക്ഷപദവി ഒഴിയാൻ താൽപ്പര്യപ്പെടുകയുമാണ്.
ഇതിനിടയിലാണ് നൽക്കാലം ആന്റണിയെ ഉയർത്തിക്കാട്ടി എതിർ ശ്ബ്ദങ്ങളെ ഒതുക്കാനുള്ള നീക്കം നടത്തുന്നത്. സോണിയാ , രാഹുൽ ടീമിനോടുള്ള വിധേയത്വവും, കോൺഗ്രസിന് അൽപമെങ്കിലും കരുത്തുള്ള ദക്ഷിണേന്ത്യയ്ക്ക് കൂടുതൽ പ്രാതിനിധ്യവും എന്ന രീതിയിൽ ഇത് മാറ്റം.
രാഹുലിന് മനംമാറ്റമുണ്ടാകുംവരെ ആന്റണിയെ നിർത്തുകയും പാലർമെന്റ് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അധികാരം കൈമാറി കാര്യങ്ങൾ നീക്കാനും സാധിക്കുമെന്നതാണ് വിലയിരുത്തൽ. അനാരോഗ്യമാണ് ഇതിൽ ഒരു പ്രശ്‌നം.
കോൺഗ്രസിൽ അടിമുടി മാറ്റം ആവശ്യപ്പെട്ട് 23 മുതിർന്ന നേതാക്കൾ ആഗസ്തിൽ കത്തയച്ചപ്പോൾ ആന്റണി അടക്കമുള്ളവർ ഞെട്ടി. കത്ത് മാധ്യമങ്ങൾക്ക് ചോർത്തി ഇവർ തന്നെ ഇത് വിവാദമാക്കുകയും അച്ചടക്കലംഘനമെന്ന ഭീഷണി കത്തയച്ചവർക്കെതിരായി ഉയർത്തുകയും ചെയ്തു.
ഏത് നടപടിയും നേരിടാൻ ഒരുക്കമെന്ന് ഗുലാംനബി അടക്കമുള്ള നേതാക്കൾ വ്യക്തമാക്കിയതോടെ അച്ചടക്കനടപടി എന്നത് ക്കഴിവായി. സ്വതവേ ദുർബലമായ ഘട്ടത്തിൽ ഇരുപതിലേറെ മുതിർന്ന നേതാക്കൾക്കെതിരായി നടപടിയെടുത്താലുണ്ടാകുന്ന പ്രത്യാഘാതം ആന്റണിക്കും സംഘത്തിനും ബോധ്യമുണ്ട്.
സോണിയ തന്നെ കത്തയച്ചവരുമായി ചർച്ച നടത്തി ഉടൻ തെരഞ്ഞെടുപ്പ് നടത്താമെന്ന ഉറപ്പ് നൽകി. വെള്ളിയാഴ്ച ചേർന്ന പ്രവർത്തകസമിതി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയാണ് പൊതുവിലുണ്ടായിരുന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് അതോറിറ്റി തലവനായ മധുസൂദൻ മിസ്ത്രി തെരഞ്ഞെടുപ്പ് മെയ് അവസാനത്തിലേക്ക് മാറ്റി. കേരളത്തിലെയടക്കം നിയമസഭാ തെരഞ്ഞെടുപ്പാണ് കാരണമായി പറഞ്ഞത്.
സംഘടനാമാറ്റം അനന്തമായി നീട്ടുകയാണ് ബോധ്യപ്പെട്ടതോടെയാണ് പ്രവർത്തകസമിതിയിൽ ഗുലാംനബി അടക്കമുള്ളവർ പൊട്ടിത്തെറിച്ചതും വാക്പോരിലേക്ക് നീങ്ങിയതും. ഇതിനുള്ള മറുപടി എന്ന നിലയിലാണ് ഉടൻ തന്നെ ആന്റണിയിലേക്ക് അധികാരകൈമാറ്റം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ഇത് കേരളത്തിൽ ക്രൈസ്തവ സഭയെ കോൺഗ്രസിലേക്ക് കൂടുതൽ അടുപ്പിക്കുമെന്നും ഇവർ കണക്കുകൂട്ടുന്നു.
കേരളത്തിൽ ചർച്ചയ്ക്ക് എത്തിയിരിക്കുന്ന അശോക് ഗലോട്ട് മടങ്ങിയെത്തിക്കഴിഞ്ഞാൽ ഇതിൽ നീക്കങ്ങൾ തുടങ്ങും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....