അമേരിക്കയുടെ 46ാ മത്തെ പ്രസിഡന്റായി അധികാരത്തിലേറുന്ന ജോ ബൈഡന്‍ പ്രസിഡന്റ് പദവിയിലെത്തിയ ഉടനെ എടുക്കുന്ന നടപടികളില്‍ മിക്കതും പടിയിറങ്ങുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടപ്പിലാക്കിയ നിയമങ്ങള്‍ തള്ളിക്കളയുന്നത്. കുടിയേറ്റം, കാലാവസ്ഥ, സാമ്പത്തികം തുടങ്ങിയ മേഖലകളിലെല്ലാം ട്രംപ് കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ കൊണ്ടു നിയമ നിര്‍മാണങ്ങളെല്ലാം ബൈഡന്‍ അഴിച്ചു പണിയാന്‍ പോവുകയാണ്.
കൊവിഡ് വ്യാപനത്തിനിടെ ലോകാരോഗ്യ സംഘനയുമായുള്ള ബന്ധം വിച്ഛേദിച്ച ട്രംപ് സംഘടനയ്ക്ക് നല്‍കുന്ന ഫണ്ടിംഗും നിര്‍ത്തലാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനയുമായി പുനസംഘടിക്കുന്നതാണ് ബൈഡന്റെ പ്രാഥമിക പരിഗണനകളിലൊന്ന്. ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തില്‍ യുഎസിനെ പ്രതിനിധീകരിച്ച് സര്‍ക്കാരിന്റെ പകര്‍ച്ചവ്യാധി വിദഗ്ധനായ ആന്റണി ഫൗസിയെയാണ് ബൈഡന്‍ അയക്കുന്നത്. ലോകാരോഗ്യ സംഘടന ചൈനയെ അനാവശ്യമായി സഹായിക്കുന്നെന്ന് ആരോപിച്ചാണ് കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ട്രംപ് ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം വിഛേദിച്ചത്.
കൊവിഡ് മഹാമാരിക്കിടയില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന അമേരിക്കന്‍ ജനങ്ങള്‍ക്ക് സഹായപദ്ധതികള്‍ ലഭ്യമാക്കാന്‍ ബൈഡന്‍ ലക്ഷ്യമിടുന്നുണ്ട്.സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് കുടിയൊഴിപ്പിക്കല്‍, അടച്ചുപൂട്ടല്‍ പോലുള്ള നടപടികള്‍ വൈകിപ്പിക്കാനായി മാര്‍ച്ച് 31 വരെയെങ്കിലും മൊറൊട്ടോറിയം പ്രഖ്യാപിക്കാന്‍ ഫെഡറല്‍ ഏജന്‍സികളോട് ബൈഡന്‍ ആവശ്യപ്പെടും.ഇതിനു പുറമെ ഹൗസിംഗ് പേയ്മെന്റില്‍ ബുദ്ധിമുട്ട് നേരിടുന്നവരെ സഹായിക്കാന്‍ 1.9 ട്രില്യണ്‍ മഹാമാരി ദുരിതാശ്വാസ ഫണ്ടായി അനുവദിക്കുന്നതിന് കോണ്‍ഗ്രസിനു മുന്നില്‍ ബൈഡന്‍ പ്രപ്പോസല്‍ വെക്കും. വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ലോണ്‍ തിരിച്ചടവ് സെപ്റ്റംബര്‍ 30 വരെ നിര്‍ത്തിവെക്കും.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള ആഗോള ശ്രമങ്ങളുടെ ഭാഗമായി പാരീസ് ഉച്ചകോടിയിയിലേക്ക് അമേരിക്കയെ വീണ്ടും ഉള്‍പ്പെടുത്തുമെന്നതാണ് ബൈഡന്റെ മറ്റൊരു തീരുമാനം. ബൈഡന്‍ ഒബാമ സര്‍ക്കാരിന്റെ കാലത്ത് വൈസ് പ്രസിഡന്റായിരുന്ന സമയത്താണ് പാരീസ് ഉടമ്പടിയില്‍ ധാരണയായത്.
അതിര്‍ത്തി കടന്നുള്ള കുടിയേറ്റം തടയാനായി ട്രംപ് സര്‍ക്കാര്‍ പ്രഖ്യാപിച്ച-യുഎസ് മെക്സിക്കോ അതിര്‍ത്തി മതിലിനുള്ള ഫണ്ടിംഗും നിര്‍മാണ പ്രവര്‍ത്തനങ്ങളും ബൈഡന്‍ നിര്‍ത്തി വെക്കും.
പശ്ചിമേഷ്യയിലെ ചില മുസ്ലിം രാജ്യങ്ങള്‍, മുസ്ലിം ഭൂരിപക്ഷമുള്ള ചില ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് ബൈഡന്‍ ഒഴിവാക്കും. തീവ്രവാദ ഭീഷണി ഒഴിവാക്കാനെന്ന് പറഞ്ഞാണ് ബൈഡന്‍ ഈ രാജ്യങ്ങള്‍ക്ക് മേല്‍ യാത്രാ വിലക്ക് പ്രഖ്യാപിച്ചത്. ഇതരദേശ വിദ്വേഷവും മതവവിദ്വേഷത്തിലും വേരൂന്നിയതാണ് ഈ നിയമമെന്നാണ് ബൈഡന്റെ ദേശായ സുരക്ഷാ ഉപദേഷ്ഠാവ് ജോക്ക് സുല്ലിവന്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞത്.
രാജ്യത്തെ ഫെഡറര്‍ ഓഫീസുകളിലെല്ലാം മാസ്‌ക് നിര്‍ബന്ധമാക്കുമെന്നതാണ് ബൈഡന്റെ മറ്റൊരു തീരുമാനം. ഇതിന്റെ ഭാഗമായി 100 ഡേ മാസ്‌കിങ് ചാലഞ്ച് എന്ന ക്യാമ്പയിനും ബൈഡന്‍ തുടക്കം കുറിക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....