ജിദ്ദ: അഴിമതിക്കെതിരെ ശക്തവും കര്‍ശനവുമായ പോരാട്ടം തുടര്‍ന്ന് സൗദി ഭരണകൂടം. സാമ്പത്തിക ക്രമക്കേടും അഴിമതിയും കൈക്കൂലിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട് മുന്‍ ജഡ്ജിയും നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സര്‍വിസില്‍നിന്ന് വിരമിച്ചവരും വിദേശികളും ഉള്‍പ്പെടെ നിരവധി പേര്‍ പിടിയിലായി. ആരോഗ്യ മന്ത്രാലയത്തിലെ 24 ജീവനക്കാര്‍, കാലാവസ്ഥ വകുപ്പിലെ 15 ജീവനക്കാര്‍, മുനിസിപ്പല്‍ ഗ്രാമകാര്യാലയത്തിലെ 14 ജീവനക്കാര്‍, സര്‍വകലാശാലയിലെ രണ്ട് ഫാക്കല്‍റ്റി അംഗങ്ങള്‍, മെഡിക്കല്‍ മാലിന്യ സംസ്കരണ കമ്ബനിയിലെ 16 ജീവനക്കാര്‍ എന്നിവര്‍ ദശലക്ഷക്കണത്തിന് റിയാലിെന്റ തട്ടിപ്പില്‍ പങ്കാളികളെന്ന നിലയിലായത് പിടിയിലായത്.
മുന്‍ ജഡ്ജി തെന്റ സേവനകാലത്ത് വിധി പുറപ്പെടുവിച്ചതിന് ഉപഹാരമായി ആഡംബര വാഹനം കൈപ്പറ്റിയ കേസിലാണ് നടപടി നേരിടുന്നത്. യാത്രാ ടിക്കറ്റുകള്‍, ഹോട്ടല്‍ റിസര്‍വേഷനുകള്‍, വ്യക്തിഗത ഉപയോഗത്തിന് കാറുകള്‍ എന്നിവ കൈക്കൂലിയായി കൈപ്പറ്റി, സ്വന്തം ബന്ധുക്കളെ ചട്ടം ലംഘിച്ച് കമ്പനികളില്‍ നിയമിച്ചു തുടങ്ങിയവയാണ് ഇവര്‍ക്കെതിരായ കേസുകള്‍. ഒരു പ്രതിയെ രക്ഷപ്പെടുത്താന്‍ ഇയാള്‍ അവിഹിതമായി ഇടപെട്ടു എന്ന കേസുമുണ്ട്. ഇൗ പ്രതിക്കെതിരായ മൂന്ന് കോടതി വിധികള്‍ ഇൗ ജഡ്ജി റദ്ദാക്കുകയും പ്രതിക്ക് ജയില്‍മോചിതനാകാന്‍ സൗകര്യമൊരുക്കുകയും ചെയ്തു.
പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഒരു ആശുപ്രതിയില്‍ നിന്ന് ശരീര വളര്‍ച്ചക്ക് സഹായിക്കുന്ന 45 ഹോര്‍മോണ്‍ ഇഞ്ചക്ഷന്‍ മറിച്ചുനല്‍കി 12,000 റിയാല്‍ കൈക്കൂലി വാങ്ങിയതിനാണ് ആരോഗ്യ ജീവനക്കാരിയായ സ്വദേശി വനിതയും ഫാര്‍മസി ഉടമയും മറ്റൊരു അറബ് പൗരനും അറസ്റ്റിലായത്. സ്വദേശി പൗരനില്‍ നിന്ന് 20,000 റിയാല്‍ കൈക്കൂലി വാങ്ങി അവിഹിത ഇടപാട് നടത്തിക്കൊടുത്തതിനാണ് ട്രാഫിക് ഉദ്യോഗസ്ഥന്‍ പിടിയിലായത്. തെറ്റായ രേഖകള്‍ ഉപയോഗിച്ചുള്ള സാമ്പത്തിക ഫണ്ടിങ്ങിന് കൈക്കൂലിയായി 1,29,800 റിയാല്‍ ഒരു സ്വദേശി പൗരനില്‍ നിന്ന് കൈപ്പറ്റിയതിനാണ് സൗദി സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ ജയിലിലായത്. ജോലി ചെയ്യുന്ന കമ്പനിയുടെ താമസ കേന്ദ്രം നീക്കം ചെയ്യുന്നതിനുള്ള സമയപരിധി സിവില്‍ ഡിഫന്‍സ് ഡയക്ടറേറ്റില്‍ നിന്ന് നീട്ടിച്ചതിന് 5000 റിയാല്‍ കൈക്കൂലി നല്‍കിയ കേസില്‍ ഒരു അറബ് പൗരനാണ് പിടിയിലായത്. കോടതിയില്‍ കേസിെന്റ വാദം കേള്‍ക്കല്‍ തീയതി നിശ്ചയിക്കുന്നതിന് 15,000 റിയാല്‍ കൈക്കൂലി വാങ്ങിയ കോടതി സൂപര്‍വൈസറാണ് പിടിയിലായ മറ്റൊരാള്‍.
നേരത്തെ, അഴിമതി കേസുകളില്‍ നിരവധി പേര്‍ പിടിയിലാവുകയും കോടതി ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. പൊതുമുതല്‍ ൈകയ്യേറുന്നവരെയും വ്യക്തിതാല്‍പര്യത്തിന് ഒൗദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്യുന്നവരെയും പൊതുതാല്‍പര്യത്തിന് ഹാനികരമാകും വിധത്തില്‍ പ്രവര്‍ത്തിക്കുന്നവരെയും നിരീക്ഷിക്കുന്നതും പിടികൂടുന്നതും തുടരുമെന്ന് അഴിമതി വിരുദ്ധ അതോറിറ്റി വ്യക്തമാക്കി. ജോലിയില്‍ നിന്ന് വിരമിച്ചവരെയും പിടികൂടും. റിട്ടയര്‍മെന്‍റ് കാലത്ത് നടത്തുന്ന സാമ്ബത്തികവും ഭരണപരവുമായ അഴിമതിയും നടപടികളുടെ പരിധിയില്‍ വരുമെന്ന് അതോറിറ്റി വ്യക്തമാക്കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....