തൃശൂര്‍: ചാലിശ്ശേരി മണ്ണാരപ്പറമ്പ് കോലത്തുവീട്ടില്‍ താരുക്കുട്ടിയുടെ മകന്‍ ടി ടി ഷിജോയ് (52)നെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചുവെന്ന കേസിലെ പതിനൊന്നാം പ്രതി ചങ്ങരംകുളം സ്വദേശി ജിഷ്ണു (23)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി കെ പി ജോണ്‍ തള്ളിയത്. 2020 ഒക്ടോബര്‍ 29നാണ് കേസിന്നാസ്പദമായ സംഭവം.ടെലിഫിലിം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംസാരിക്കാനെന്നുപറഞ്ഞ് വിളിച്ചുവരുത്തിയ ഷിജോയിയെയും സുഹൃത്തിനെയും പ്രതികള്‍ അണ്ണക്കമ്പാട് സാഗര്‍ ലോഡ്ജിലെക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. ഇരുവരെയും ലോഡ്ജിലെ മുറിയില്‍ കൈകാലുകള്‍ കൂട്ടിക്കെട്ടിയ ശേഷം 3.60 കോടി രൂപ ആവശ്യപ്പെട്ടു.
തുടര്‍ന്ന് ഇവര്‍ ധരിച്ച സ്വര്‍ണ്ണമാല, വള, ഡയമണ്ട് മോതിരം, റോളക്‌സ് വാച്ച്, ഗോള്‍ഡന്‍ ഫ്രെയിം കണ്ണട, പണം, ഫോര്‍ച്ച്‌യൂണര്‍ കാര്‍ എന്നിവ കൊള്ളയടിക്കുയും മയക്കുഗുളിക നല്‍കി വയനാട്ടിലേക്ക് കൊണ്ടുപോയി തടങ്കലില്‍ വെക്കുകയും ചെയ്തു.മോചനത്തിനായി പണം ആവശ്യപ്പെടുകയും നല്‍കാമെന്ന വ്യവസ്ഥയില്‍ വിട്ടയക്കുകയും ചെയ്തുവെന്നാണ് കേസ്. ഷിജോയിയെ കാണാനില്ലെന്ന് 29ന് ഭാര്യ ബിന്ദു ചാലിശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസിലെ നവാസ്, പരിച്ചകം ഷഹീര്‍, അഷ്‌ക്കര്‍, ടി വി സുജിത്ത്, സോമരാജന്‍, വിഷ്ണു എന്ന സല്‍മാന്‍ എന്നീ പ്രതികളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 11ാം പ്രതി ജിഷ്ണുവിനെ ഡിസംബര്‍ നാലിന് ബാംഗ്ലൂരില്‍ വെച്ച് ചങ്ങരംകുളം പൊലീസാണ് അറസ്റ്റ് ചെയ്തത്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....