News Beyond Headlines

29 Friday
November

ക്രൈസ്തവ സഭകളുടെ പേരില്‍ വിദ്വേഷപ്രചാരണം നടത്തുന്നത് സംഘ്പരിവാറോ, അന്വേഷണം നടത്തണം: കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്

തിരുവല്ല: സാമൂഹ്യമാധ്യമങ്ങളില്‍ ക്രൈസ്തവ സഭകളുടേതെന്ന വ്യാജേന സംഘടനാ പേരുകള്‍ ഉപയോഗിച്ച് വിദ്വേഷപ്രചാരണം നടത്തുന്നത് സംഘ്പരിവാറോ എന്ന് സംശയിക്കേണ്ടിരിക്കുന്നു. സംഭവത്തില്‍ അന്വേഷണം ഉടന്‍ നടത്തണമെന്നും കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്. ഇത്തരം വിദ്വേഷപ്രചാരണം നടത്തുന്നവരെ കണ്ടെത്തി വെളിച്ചത്തുകൊണ്ടുവരാന്‍ കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ജനറല്‍ സെക്രട്ടറി അഡ്വ. പ്രകാശ് പി. തോമസ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോടും അന്വേഷണ ഏജന്‍സികളോടും ആവശ്യപ്പെട്ടു.

സാമൂഹ്യസേവന രംഗത്ത് സ്തുത്യര്‍ഹമായ സേവനം നടത്തുന്ന ചര്‍ച്ചസ് ഓക്സിലിയറി ഫോര്‍ സോഷ്യല്‍ ആക്ഷന്റെ (കാസാ)തെന്ന് തോന്നിപ്പിക്കും വിധം വ്യാജ നാമത്തില്‍ ഹലാല്‍ ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട് വര്‍ഗീയ വിദ്വേഷം സൃഷ്ടിട്ടിക്കുന്ന രൂപത്തില്‍ ക്രിസ്മസ് കാലയളവില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രസ്താവന വന്നിരുന്നു. ഈ പ്രസ്താവന കാസയുടെതല്ല എന്ന് കാണിച്ചു ചര്‍ച്ചസ് ഓക്സിലിയറി ഫോര്‍ സോഷ്യല്‍ ആക്ഷന്‍ പ്രസിഡന്റ് ഡോ. യാക്കൂബ് മാര്‍ ഐറേനിയസ് മെത്രാപ്പോലീത്താ പ്രസ്താവന നല്‍കിയിരുന്നു.
ഹലാല്‍ ഭക്ഷണത്തിനും വാങ്ക് വിളിക്കുന്നതിനും എതിരേ കേരള ഇന്റര്‍ ചര്‍ച്ച് ലൈറ്റി കൗണ്‍സിലിന്റെ പേരില്‍ ഒരു പ്രസ്താവന ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കത്തോലിക്കാ സഭയിലെയും കെ.സി.സി അംഗസഭകളിലെയും അല്‍മായരാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്ന നിലയിലാണ് ഈ നോട്ടിസ് പ്രചരിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സഹോദര മതങ്ങളിലെ സുഹൃത്തുക്കളും കേന്ദ്ര ഇന്റലിജന്‍സ് വിഭാഗങ്ങളില്‍ നിന്നുള്ളവരും കേരളത്തിലെ വിവിധ സഭാ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന ഔദ്യോഗിക പൊതുസംഘടന എന്ന നിലയില്‍ കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിനോട് അന്വേഷിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കെ.സി.സി വിവിധ സഭാ നേതൃത്വത്തില്‍ ഉള്‍പ്പെട്ടവരോട് അന്വേഷിച്ചപ്പോള്‍ ഇപ്രകാരം ഒരു കൗണ്‍സില്‍ രൂപീകരിക്കുന്നതിന് പ്രസ്തുത സഭകള്‍ ഔദ്യോഗികമായി അംഗങ്ങളെ അയച്ചതായി അറിയില്ല എന്ന വിവരമാണ് ലഭിച്ചത്.
ഈ പ്രസ്ഥാനത്തെ കുറിച്ച് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിനും അറിവില്ല. ഉറവിടം അറിയാതിരിക്കാന്‍ വ്യക്തമായ ഫോണ്‍ നമ്പര്‍ പോലും നല്‍കാതെ ക്രൈസ്തവ സമൂഹത്തിന്റെതെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ ഇറക്കുന്നവരെ കണ്ടെത്താന്‍ സൈബര്‍ മേഖലയിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ വിഭാഗത്തിന് അര്‍ഹമായ പ്രാതിനിധ്യം നിഷേധിക്കപ്പെടുമ്പോള്‍ അത് നേടിയെടുക്കുന്നതിനായി കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ശബ്ദം ഉയര്‍ത്തിയിട്ടുണ്ട്. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്യുന്നു.

ക്രൈസ്തവ വിഭാഗത്തിന് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ്. എന്നാല്‍ വിവിധ മതവിശ്വാസികള്‍ ഐക്യത്തോടെ കഴിയുന്ന കേരളസമൂഹത്തില്‍ മതസ്പര്‍ധ ഉണ്ടാകത്തക്ക വിധത്തില്‍ പ്രസ്താവനകള്‍ ഇറക്കുന്ന പ്രവണതയെ കെ.സി.സി അപലപിക്കുന്നതായും അദ്ദേഹം പ്രസ്താവിച്ചു.
ഇത്തരം കത്തുകള്‍ക്കും വ്യാജ പ്രചരണങ്ങള്‍ക്കും പിന്നില്‍ സംഘ്പരിവാറാണോയെന്ന ചോദ്യം ഇതോടെ ബലപ്പെട്ടിരിക്കുകയാണ്. കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് തന്നെ ഈ ആരോപണങ്ങളെ തള്ളിയതോടെ ക്രൈസ്തവ സമൂഹത്തിന്റേയും മുസ്ലിം സമൂഹത്തിന്റേയും ഇടയില്‍ സ്പര്‍ദ്ദയുണ്ടാക്കാന്‍ സംഘ്പരിവാര്‍ ശ്രമിക്കുന്നുണ്ടെന്ന ആരോപണം ബലപ്പെട്ടിരിക്കുകയാണ്.

പ്രസ്താവനയുടെ പൂര്‍ണരൂപം

സാമൂഹ്യസേവന രംഗത്ത് സ്തുത്യര്‍ഹമായ സേവനം നടത്തുന്ന ചര്‍ച്ചസ് ഓക്സിലിയറി ഫോര്‍ സോഷ്യല്‍ ആക്ഷന്റെ (കാസാ) പേരു വരത്തക്കവണ്ണം ഒരു വ്യാജ നാമം സൃഷ്ടിച്ച് ഹലാല്‍ ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട് വര്‍ഗീയ വിദ്വേഷം സൃഷ്ടിട്ടിക്കത്തക്ക വിധം ക്രിസ്മസ് കാലയളവില്‍ സാമൂഹികമാധ്യമങ്ങളില്‍ ഒരു പ്രസ്താവന വന്നു. ഈ പ്രസ്താവന കാസയുടെതല്ല എന്ന് കാണിച്ചു ചര്‍ച്ചസ് ഓക്സിലിയറി ഫോര്‍ സോഷ്യല്‍ ആക്ഷന്‍ പ്രസിഡന്റ് ഡോ. യാക്കൂബ് മാര്‍ ഐറേനിയസ് മെത്രാപ്പോലീത്താ തിരുമേനി പ്രസ്താവന നല്‍കുകയുണ്ടായി. ഹലാല്‍ ഭക്ഷണത്തിനും വാങ്ക് വിളിക്കുന്നതിനും എതിരേ കേരള ഇന്റര്‍ ചര്‍ച്ച് ലൈറ്റി കൗണ്‍സിലിന്റെ പേരില്‍ ഒരു പ്രസ്താവന ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കത്തോലിക്കാ സഭയിലെയും കെ.സി.സി അംഗസഭകളിലെയും അത്മായരാണ് ഇതിന് നേതൃത്വം നല്‍കുന്നത് എന്ന നിലയിലാണ് ഈ നോട്ടീസ് പ്രചരിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സഹോദര മതങ്ങളിലെ സുഹൃത്തുക്കളും കേന്ദ്ര ഇന്റലിജന്‍സ് വിഭാഗങ്ങളില്‍ നിന്നുള്ളവരും കേരളത്തിലെ വിവിധ സഭാ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന ഔദ്യോഗിക എക്യുമെനിക്കല്‍ പ്രസ്ഥാനം എന്ന നിലയില്‍ കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിനോട് അന്വേഷിച്ചതിനെ തുടര്‍ന്ന് കെ.സി.സി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ വിവിധ സഭാ നേതൃത്വത്തില്‍ ഉള്‍പ്പെട്ടവരോട് അന്വേഷിച്ചതില്‍ നിന്നും ഇപ്രകാരം കേരള ഇന്റര്‍ ചര്‍ച്ച് ലൈറ്റി കൗണ്‍സില്‍ രൂപീകരിക്കുന്നതിന് ഈ സഭകള്‍ ഔദ്യോഗികമായി അംഗങ്ങളെ അയച്ചതായി അറിയില്ല എന്ന് അറിയാന്‍ കഴിഞ്ഞു. ഈ പ്രസ്ഥാനത്തെ കുറിച്ച് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിനും അറിവുള്ളതല്ല.
ക്രൈസ്തവ വിഭാഗത്തിന് അര്‍ഹമായ പ്രാതിനിധ്യം നിഷേധിക്കപ്പെടുമ്പോള്‍ അത് നേടിയെടുക്കുന്നതിനായി കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ശബ്ദം ഉയര്‍ത്തിയിട്ടുണ്ട്. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്യുന്നു. ക്രൈസ്തവ വിഭാഗത്തിന് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ്.
എന്നാല്‍ വിവിധ മതവിശ്വാസികള്‍ ഐക്യത്തോടെ കഴിയുന്ന കേരളസമൂഹത്തില്‍ മതസ്പര്‍ദ്ദ ഉണ്ടാകത്തക്ക വിധത്തില്‍ പ്രസ്താവനകള്‍ ഇറക്കുന്ന പ്രവണതയെ കെ.സി.സി അപലപിക്കുന്നു.
ഉറവിടം വ്യക്തമാകാതിരിക്കുവാന്‍ വ്യക്തമായ ഫോണ്‍ നമ്പര്‍ പോലും നല്‍കാതെ ക്രൈസ്തവ സമൂഹത്തിന്റെതെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ ഇറക്കുന്നത് അവരെ കണ്ടെത്തി വെളിച്ചത്തുകൊണ്ടുവരാന്‍ സൈബര്‍ മേഖലയിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി അന്വേഷണം നടത്തുവാനുള്ള ക്രമീകരണം ചെയ്യണമെന്ന് കേന്ദ്രസംസ്ഥാന സര്‍ക്കാറുകളോടും അന്വേഷണ ഏജന്‍സികളും ആവശ്യപ്പെടുന്നു.

അഡ്വ. പ്രകാശ് പി. തോമസ് ജനറല്‍ സെക്രട്ടറി കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....