കർഷകപ്രക്ഷോഭത്തിന്റെ ഭാഗമായി കർഷകസംഘം ഡൽഹിയിലേക്ക് മാർച്ച് നടത്തും. 11ന് കണ്ണൂരിൽനിന്ന് പുറപ്പെടുന്ന ആദ്യ സംഘത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നുമായി 500 വളണ്ടിയർമാരുണ്ടാകും.
14ന് ഷാജഹാൻപുർ സമരകേന്ദ്രത്തിൽ എത്തും. തിങ്കളാഴ്ച രാവിലെ ഒമ്പതിന് കണ്ണൂർ ഹെഡ്പോസ്റ്റോഫീസിനുമുന്നിലെ സത്യഗ്രഹപ്പന്തലിൽ അഖിലേന്ത്യാ കിസാൻസഭ വൈസ് പ്രസിഡന്റ് എസ് രാമചന്ദ്രൻപിള്ള മാർച്ച് ഫ്‌ലാഗ് ഓഫ് ചെയ്യുമെന്ന് കർഷകസംഘം സംസ്ഥാന പ്രസിഡന്റ് കെ കെ രാഗേഷ് എംപി അറിയിച്ചു.
കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് വി എം ഷൗക്കത്ത് മാർച്ചിന് നേതൃത്വം നൽകും. ഷാജഹാൻപുരിൽ കെ എൻ ബാലഗോപാൽ, കെ കെ രാഗേഷ് തുടങ്ങിയവർ സമരനേതൃത്വം ഏറ്റെടുക്കും.
കർഷകക്കെതിരായ കരിനിയമങ്ങൾ പിൻവലിക്കുംവരെ സമരം തുടരുമെന്ന് രാഗേഷ് പറഞ്ഞു. കോർപ്പറേറ്റുകളെ കർഷകരുടെ ഇടനിലക്കാരായി പ്രതിഷ്ഠിക്കുന്ന നിയമം അംഗീകരിക്കില്ല. താങ്ങുവില നൽകി എഫ്സിഐ കാർഷികോൽപ്പന്നങ്ങൾ സംഭരിക്കുമെന്ന പ്രധാനന്ത്രിയുടെ ഉറപ്പ് നടപ്പാകില്ല. നിയമം വന്നാൽ എഫ്സിഐ പോലും നിലനിൽക്കില്ല. അതിന്റെ ചുമതല അംബാനിയും അദാനിയും ഏറ്റെടുക്കും. കോൺട്രാക്ട് ഫാമിങ്ങും അവധി വ്യാപാരവും ഉപയോഗപ്പെടുത്തി കോർപ്പറേറ്റുകൾ കർഷകരിൽനിന്ന് ഉൽപ്പന്നങ്ങൾ മുഴുവൻ സംഭരിച്ച് ഗോഡൗണുകളിൽ പൂഴ്ത്തിവച്ച് കരിഞ്ചന്തയിൽ വിൽക്കും.
കോൺഗ്രസിന്റെ കർഷക സംഘടനകൾ ഡൽഹി പ്രക്ഷോഭത്തിൽ എന്തുകൊണ്ട് പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കണം. കിസാൻ സംഘർഷ് സമിതിയിൽ അഞ്ഞൂറിലേറെ കർഷകസംഘടനകളുണ്ട്. അതിലൊന്നും കോൺഗ്രസുമായി ബന്ധമുള്ള ഒരു സംഘടനയുമില്ല.
ലോക്സഭയിൽ കർഷകവിരുദ്ധ ബിൽ പാസ്സാക്കിയപ്പോൾ കേരളത്തിൽനിന്നുള്ള 19 യുഡിഎഫ് എംപിമാരിൽ ഒരാളും എതിർത്തില്ല.
കർഷകരും ബഹുജനങ്ങളും റിലയൻസിന്റെയും അദാനിയുടെയും മാളുകൾ ബഹിഷ്‌കരിച്ചാൽ അവർ സമ്മർദത്തിലാകും. കോർപ്പറേറ്റുകൾ സമ്മർദത്തിലായാൽ മോഡിക്ക് പിടിച്ചുനിൽക്കാനാവില്ല. കോർപ്പറേറ്റ് ഉൽപ്പന്ന ബഹിഷ്‌കരണം ശക്തമാക്കുമെന്നും രാഗേഷ് പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....