സച്ചിന്‍ പൈലറ്റിനെ ഒതുക്കി മൂലയ്ക്കിരുത്തിയ അശോക ഗലോട്ടിനെ കേരളത്തിലേക്ക് എത്തിച്ച് എ കെ ആന്റണി തന്റെ നീക്കങ്ങള്‍ ശക്തമാക്കി. ദേശീയ രാഷ്ട്രീയത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് പ്രാമുഖ്യം വേണം എന്ന് വാദിക്കുന്ന നേതാവാണ് ഗലോട്ട്.
അതിനേക്കാള്‍ ഉപരി രാഹുല്‍ ഗാന്ധിക്ക് കീഴ്‌പ്പെട്ട് നില്‍ക്കുന്നയാളല്ല ഗലോട്ട് എന്നുള്ളതാണ്. യുവ നേതാക്കള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കാനുള്ള രാഹുല്‍ നീക്കത്തിനിടയിലാണ് കേരള ചുമതലയിലേക്ക് അശോക് ഗലോട്ട് എത്തുന്നത്.
രാജസ്ഥാനില്‍ നടന്ന പോര്‍ വിളിയില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും സച്ചിന്‍ പൈലറ്റിനൊപ്പം നിന്നിട്ടും ഗലോട്ടിനെ ഒതുക്കാന്‍ സാധിച്ചില്ല. അന്ന് ഒടുവില്‍ സോണിയയും ആന്റണിയുമായി ചര്‍ച്ച നടത്തിയാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചത്.
കേന്ദ്രനേതൃത്വം ഗലോട്ടിനൊപ്പമാണന്ന സൂചന രാജസ്ഥാനില്‍ നല്‍കി സഹായിച്ചത് എ കെ ആന്റണിയാണ്. അവിടേക്കാണ് ആന്റണിയുടെ വിശ്വസ്ഥനായി ഇപ്പോള്‍ മാറിയിരിക്കുന്ന കെ സി വേണുഗോപാലിനൊപ്പം ഗലോട്ട് എത്തുന്നത്.
പക്ഷെ യൂത്ത് കോണ്‍ഗ്രസിനും , രാഹുല്‍ വിശ്വസ്ഥര്‍ക്കും അത്ര നല്ലതല്ല ഈ വരവ്. കെ സി വേണുഗോപാലിനുവേണ്ടി നില്‍ക്കുന്ന കര്‍ണ്ണാടക , ഗോവാ നേതാക്കളും കേരള ചുമതലയിലുണ്ട്.
അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയില്‍ കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ജി. പരമേശ്വര, ഗോവ മുന്‍ മുഖ്യമന്ത്രി ലൂസീഞ്ഞോ ഫലെയ്‌റോ എന്നിവരാണു മറ്റംഗങ്ങള്‍.
ഇതാദ്യമായാണു മുഖ്യമന്ത്രി പദം വഹിക്കുന്നയാളെ സംസ്ഥാന നിരീക്ഷകനായി പാര്‍ട്ടി നിയോഗിക്കുന്നത്. തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് ഗൗരവമായി കാണുന്നുവെന്നതിന്റെ തെളിവാണിതെന്നു പാര്‍ട്ടി വൃത്തങ്ങള്‍ 'മനോരമ'യോടു പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും ഏകോപിപ്പിക്കാനും ഡിസംബറില്‍ 3 എഐസിസി സെക്രട്ടറിമാരെ കേരളത്തിലേക്കു നിയോഗിച്ചതിനു പിന്നാലെയാണ് മുതിര്‍ന്ന നേതാക്കളെയും രംഗത്തിറക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....