പത്തനംതിട്ട: സംസ്ഥാനത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറെ വൈവിദ്ധ്യമാര്‍ന്ന വിജയം നേടിയ ഒന്നായിരുന്നു പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷനില്‍ നടന്ന തെരഞ്ഞെടുപ്പ്. വൈറല്‍ സ്ഥാനാര്‍ത്ഥി അഡ്വ. വിബിത ബാബു ഒരു ചെറിയ വാര്‍ഡിനെ കേരളക്കരയാകെ പ്രശസ്തമായിക്കിയപ്പോള്‍ പലരും ഇത്തവണ വിജയം വിബിതക്കൊപ്പമായിരിക്കുമെന്ന് കരുതിയിരുന്നെങ്കിലും ഒടുവില്‍ വിബിതയെ തോല്‍പ്പിച്ച് വിജയം നേടിയത് മറ്റാരുമല്ല, സികെ ലതാകുമാരി എന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ്.
വിബിതയുടെ സ്ഥാനാര്‍ത്ഥിത്വം സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചെങ്കിലും മല്ലപ്പള്ളിക്കാര്‍ തങ്ങളുടെ സമ്മതിദാനം ഈ ആഘോഷങ്ങളിലൊന്നുംപെടാത്ത സികെ ലതാകുമാരിക്ക് നല്‍കി 10469 വോട്ടുകള്‍ക്ക് വിജയിപ്പിക്കുകയായിരുന്നു. ഈ തെരഞ്ഞെടുപ്പിലെ വിജയം ലതാകുമാരിയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായിരുന്നു. 1995 മുതല്‍ 2015 വരെ നടന്ന തെരഞ്ഞെടുപ്പില്‍ മല്ലപ്പള്ളിയില്‍ എല്‍ഡിഎഫാണ് വിജയിച്ചത്. ഇത്തവണ വിബിത ബാബുവിന്റെ താരത്തിളക്കത്തില്‍ ഒലിച്ചുപോവാതെ ഈ സീറ്റ് എല്‍ഡിഎഫിന് നേടിക്കൊടുത്തു ലതാകുമാരി.
സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം, അങ്കണവാടി വര്‍ക്കേര്‍സ് ആന്റ് ഹെല്‍പ്പേഴ്സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, അങ്കണ വാടി അധ്യാപിക, സിഐടിയു മുന്‍ സംസ്ഥാന കമ്മിറ്റി അംഗം തുടങ്ങി നിരവധി സ്ഥാനങ്ങള്‍ക്ക് ശേഷമാണ് മല്ലപ്പള്ളി ഡിവിഷന്‍ പ്രതിനിധിയായി ലതാകുമാരി അമരത്തെത്തുന്നത്. ഒരു പൊതുപ്രവര്‍ത്തകയ്ക്കൊപ്പം മികച്ചൊരു കര്‍ഷകയെന്ന ഖ്യാതിയും സികെ ലതാകുമാരി നേടിയിട്ടുണ്ട്. 28 വര്‍ഷമായി തരശായിക്കിടന്ന വെണ്ണീര്‍വിള പാടശേഖരം പാട്ടത്തിനെടുത്തത് സ്വന്തം കൃഷിഭൂമിക്കൊപ്പം കൃഷി നടത്തി വിജയ ഗാഥ സൃഷ്ടിച്ചിരുന്നു ലതാകുമാരി. 47 ഏക്കറില്‍ നിന്ന് 60 ടണ്‍ നെല്ലാണ് അന്ന് ലതാകുമാരിയും സംഘവും കൊയ്തെടുത്തത്. മൂന്ന് ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് ചെയ്ത കൃഷിയില്‍ ചെയ്ത വാഴകൃഷിയു മുന്‍പൊരിക്കല്‍ ജനശ്രദ്ധ നേടിയിരുന്നു.ഭര്‍ത്താവ് വി ആര്‍ സജിയും മക്കളായ സജിന, അജ്ഞന, മരുമകന്‍ സുജിത് എന്നിവരടങ്ങുന്ന കുടുംബവും ലതാകുമാരിക്കൊപ്പം പൂര്‍ണ പിന്തുണയുമായി രംഗത്തുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....