തലശേരി : ധര്‍മ്മടം ഗ്രാമ പഞ്ചായത്തിലെ ദയനീയ തോല്‍വിക്ക് കാരണം കോണ്‍ഗ്രസുകാരില്‍ ചിലര്‍ കാലുവാരിയതിനാലാണെന്ന് കുറ്റപ്പെടുത്തി ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി പി.ടി.സനല്‍കുമാര്‍ സ്ഥാനം രാജിവച്ചു. ധര്‍മ്മടത്തെ മറ്റുള്ള പ്രധാന ഭാരവാഹികളും സ്ഥാനങ്ങള്‍ രാജി വയ്കുമെന്നാണ് സൂചന. ധര്‍മ്മടം ഏഴാം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു സനല്‍കുമാര്‍ . പരാജയ കാരണങ്ങള്‍ അക്കമിട്ടു നിരത്തി നവമാധ്യമങ്ങളിലൂടെയാണ് ഇദ്ദേഹത്തിന്റെ രാജി പ്രഖ്യാപന കുറിപ്പ് പുറത്തെത്തിയത് .
കത്തിന്റെ പൂര്‍ണ്ണ രൂപം
ഈ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വേണ്ടിയും എനിക്കു വേണ്ടി പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകള്‍ക്കും എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. എന്നാല്‍ ഞാന്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു , ആ പരാജയം ഞാന്‍ അംഗീകരിക്കുന്നു .ഈ പരാജയത്തിന് കാരണങ്ങള്‍ അതീവ ഗൗരവമായി പാര്‍ട്ടിയും ജനങ്ങളും ചര്‍ച്ച ചെയ്യണം എന്നാണ് എന്റെ അഭിപ്രായം .അതുപോലെതന്നെ ധര്‍മ്മടം ഗ്രാമപഞ്ചായത്തിലെ മറ്റ് വാര്‍ഡുകളിലെ തോല്‍വിയുടെ കാരണങ്ങളും പരിശോധിക്കേണ്ടതായിട്ടുണ്ട് .ചില വാര്‍ഡുകളില്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം കൊണ്ടാണ് ധര്‍മടത്തെ കോണ്‍ഗ്രസിന് ഈ ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. മണ്ഡലം കമ്മിറ്റി കഴിഞ്ഞ കുറേക്കാലമായി നല്ല പ്രവര്‍ത്തനം കാഴ്ച വെച്ചിട്ടും ചില അധികാരമോഹികള്‍ പിന്നില്‍ നിന്നും കാലു വാരിയത് കൊണ്ടാണ് നമുക്ക് ഇത്രയും ദയനീയ അവസ്ഥ നേരിടേണ്ടി വന്നത് അതുകൊണ്ടുതന്നെ ഞാന്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി സ്ഥാനം സ്വയം ഒഴിയുകയാണ് .ഇനിമുതല്‍ ഒരു പാര്‍ട്ടി ഭാരവാഹിത്വം ഏറ്റെടുക്കാന്‍ താല്പര്യപ്പെടുന്നില്ല. അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനായി
ഒഴിയുകയാണ് .ഇനിമുതല്‍ ഒരു പാര്‍ട്ടി ഭാരവാഹിത്വം ഏറ്റെടുക്കാന്‍ താല്പര്യപ്പെടുന്നില്ല. അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനായി ജനങ്ങളുടെ കൂടെ ഉണ്ടാകും.
-- എന്ന് വിശ്വസ്തതയോടെ
പി ടി സനല്‍കുമാര്‍ -
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....