News Beyond Headlines

30 Saturday
November

മഞ്ചേരിയില്‍ മുസ്ലിംലീഗിന് തിരിച്ചടിയായത് വിമതര്‍

നഗരസഭാ തെരഞ്ഞെടുപ്പില്‍ 34 സീറ്റുകളില്‍ മത്സരിച്ച ലീഗിന് നഷ്ടമായത് ആറ് സീറ്റുകള്‍, പല വാര്‍ഡുകളിലും ഗണ്യമായ വോട്ടു ചോര്‍ച്ചയാണുണ്ടായത്. ഒന്നാം വാര്‍ഡില്‍ 2015ല്‍ ലീഗിന് ലഭിച്ച 547 ഭൂരിപക്ഷം ഇത്തവണ 145 ആയി ചുരുങ്ങി. പല വാര്‍ഡുകളിലും വില്ലനായെത്തിയത് വിമതരായിരുന്നു. മഞ്ചേരി 38 വാക്കെതൊടിയില്‍ വിമത സ്ഥാനാര്‍ത്ഥി നേടിയത് 757 വോട്ടുകള്‍. 2015ല്‍ 571 വോട്ട് ഭൂരിപക്ഷത്തില്‍ ജയിച്ച മുസ്ലിം ലീഗിന് ഇത്തവണ കിട്ടിയത് 86 വോട്ടിന്റെ ഭൂരിപക്ഷം മാത്രം. 36 ഉള്ളാടംകുന്ന് സീറ്റ് സംബന്ധിച്ചും സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ചയില്‍ തര്‍ക്കമുയര്‍ന്നിരുന്നു. നേതൃത്വത്തിന്റെ കടുംപിടുത്തം മൂലം മുസ്ലിംലീഗ് കുത്തകയായിരുന്ന വാര്‍ഡ് എസ്ഡിപിഐയുടെ കരങ്ങളിലെത്തിച്ചു. 2015ല്‍ ഉള്ളാടംകുന്നില്‍ മുസ്ലിംലീഗിന് 497 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. മുസ്ലിം ലീഗ് വിമതശല്യം നേരിട്ട മറ്റൊരു വാര്‍ഡാണ് 22 നെല്ലിക്കുത്ത് എല്‍പിഎസ്. 273 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുസ്ലിംലീഗിലെ അമീന സിദ്ദീഖ് 2015ല്‍ ജയിച്ച വാര്‍ഡില്‍ ഇത്തവണ സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവ് സിദ്ദീഖ് അവകാശം ഉന്നയിച്ചു. എന്നാല്‍ നേതൃത്വം ഇത് വകവെക്കാതെ മറ്റൊരു സ്ഥാനാര്‍ഥിയെ നിശ്ചയിച്ചു. ഇതോടെ സിദ്ദീഖ് വിമതനായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. 39 തടത്തിപ്പറമ്പില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ വര്‍ഷങ്ങളായുള്ള ആവശ്യം നിരാകരിച്ച് നേതൃത്വം സീറ്റ് കോണ്‍ഗ്രസ്സിന് നല്‍കിയത് ഗുണമായത് ഐ എന്‍ എല്‍ സ്ഥാനാര്‍ത്ഥിക്ക്. 46 വീമ്പൂരില്‍ മുസ്ലിം ലീഗ് നേതാവും മുന്‍നഗരസഭാദ്ധ്യക്ഷനുമായ കുറ്റിക്കാടന്‍ കുഞ്ഞിമുഹമ്മദ് ഹാജി നേതൃത്വത്തോട് ഇടയുകയും മകളെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തുകയും ചെയ്തു. ഇതോടെ കഴിഞ്ഞ തവണ ലീഗീന് ലഭിച്ച 218 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ 91 ആയി കുറഞ്ഞു. 50 രാമംകുളം വാര്‍ഡിലും ഇത്തവണ വലിയ വോട്ടു ചോര്‍ച്ചയാണ് ഉണ്ടായത്. 582 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് മുസ്ലിംലീഗിലെ അത്തിമണ്ണില്‍ സജ്ന ഇവിടെ നിന്നും 2015ല്‍ ജയിച്ചു കയറിയത്. എന്നാല്‍ ഇത്തവണ മുസ്ലിംലീഗ് 50 വോട്ടിന് ഇവിടെ എല്‍ഡിഎഫിനോട് പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ചെട്ടിയങ്ങാടി, പുന്നക്കുഴി എന്നീ വാര്‍ഡുകളും ലീഗിന്റെ കൈയ്യില്‍ നിന്നും ഊര്‍ന്നുപോയി. ജമാഅത്തെ ഇസ്ലാമിയുമായുള്ള സഖ്യം മഞ്ചേരിയില്‍ ലീഗിന് കാര്യമായ നേട്ടമുണ്ടാക്കിയെന്ന് കരുതാനാവില്ല. ഇടതുകോട്ടകളെന്ന് വിശേഷിപ്പിക്കപ്പെടുന്ന രണ്ടു വാര്‍ഡുകളാണ് യുഡിഎഫ് നേതൃത്വം വെല്‍ഫെയര്‍ പാര്‍ട്ടിക്ക് മത്സരിക്കാനായി നല്‍കിയത്. ജയസാധ്യത ഇല്ലാത്ത ഒരു സീറ്റ് പോലും നല്‍കാത്തതില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ അതൃപ്തി ഉണ്ടാക്കിയിരുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....