News Beyond Headlines

30 Saturday
November

തദ്ദേശ കോട്ടയില്‍ കേരളം ചുവന്നു; പതിനാല് ജില്ലകളിലും ചെങ്കൊടി പാറി

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ കേരളം ചുവന്നു. പതിനാല് ജില്ലകളിലും ചെങ്കൊടി പാറിച്ച് എല്‍ഡിഎഫ് മുന്‍ നിരയില്‍ ലീഡ് ചെയ്തു. സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ അഞ്ചും എല്‍ഡിഎഫ് സ്വന്തമാക്കി. അതേസമയം ഒരു കോര്‍പറേഷന്‍ മാത്രമാണ് യുഡിഎഫ് സ്വന്തമാക്കിയത്. ആകെയുള്ള 86 മുന്‍സിപാലിറ്റികളില്‍ 45 യുഡിഎഫും 35 എല്‍ഡിഎഫും ബിജെപി 2 ഉം മറ്റുള്ളവര്‍ 4ഉം കരസ്ഥമാക്കി. ജില്ലാ പഞ്ചായത്തുകളിലും എല്‍ഡിഎഫ് അധികാരം നേടി.11ജില്ലാപഞ്ചായത്ത് എല്‍ഡിഎഫിനും യുഡിഎഫിന് 2ഉം സ്വന്തമായി. ഗ്രാമ പഞ്ചായത്തുകളുടെ കാര്യം എടുത്താലും 514 എല്‍ഡിഎഫ് ലീഡ് ചെയ്തപ്പോള്‍ 375 മാത്രമാണ് യുഡിഎഫ് നേടിയത്. 23 എന്‍ഡിഎയും 29 മറ്റുള്ളവരും നേടിയതായാണ് റിപോര്‍ട്ട്. 152 ബ്ലോക്ക് പഞ്ചായത്തില്‍ 108 ലും എല്‍ഡിഎഫ് വിജയക്കൊടി പാറിച്ചപ്പോള്‍ 44 ഇടത്ത് മാത്രമാണ് യുഡിഎഫിന് നേടാന്‍ കഴിഞ്ഞുളളൂ.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ കല്ലാമലയില്‍ സിപിഐ എമ്മിലെ അഡ്വ. ആശിഷ വിജയിച്ച് എല്‍ഡിഎഫിന് സ്ഥാനം ലഭിച്ചു. അതോടൊപ്പം ഇടതുപക്ഷ വിരുദ്ധരെല്ലാം ഒന്നിച്ചിട്ടും ആന്തൂര്‍ വീണ്ടും ചുവന്ന് തുടുത്തു. മുഴുവന്‍ വാര്‍ഡുകളും നേടിയാണ് ആന്തൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടിയത്. പിണറായി, കതിരൂര്‍ പഞ്ചായത്തുകളിലും ഒരു വാര്‍ഡില്‍ പോലും വിജയം വിട്ടുകൊടുക്കാതെ സമ്പൂര്‍ണ വിജയം നേടി എല്‍ഡിഎഫ് പിടിച്ചെടുത്തു. പിണറായിയില്‍ 19 വാര്‍ഡിലും കതിരൂരില്‍ 18 വാര്‍ഡിലും എല്‍ഡിഎഫ് വിജയിച്ചു. പ്രതിപക്ഷത്തെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കോട്ടയം പുതുപ്പള്ളി പഞ്ചായത്തിലും ഭരണം ഇടതുമുന്നണി പിടിച്ചെടുത്തു. കാല്‍ നൂറ്റാണ്ട് യുഡിഎഫിന്റെ കുത്തകയായിരുന്നു പഞ്ചായത്തിലാണ് എല്‍ഡിഎഫ് വെന്നിക്കൊടി പാറിച്ചിരിക്കുന്നത്.

തൃശൂരില്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥിയും ബിജെപി സംസ്ഥാന വക്താവുമായ ബി. ഗോപാലകൃഷ്ണന്‍ തോറ്റു. അതേ സമയം ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്.സുരേഷിന് പരാജയപ്പെട്ടു. വെങ്ങാനൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലാണ് എസ്. സുരേഷ് പരാജയപ്പെട്ടത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഭഗത് റൂഫസ് ആണ് ഇവിടെ വിജയിച്ചത്.
18495 വോട്ടുകള്‍ നേടിയാണ് എല്‍.ഡി.എഫ് ഇവിടെ വിജയിച്ചത്. ബി.ജെ.പി സ്ഥാനാര്‍ഥി എസ് സുരേഷിന് 16864 വോട്ട് മാത്രമാണ് നേടാനായത്. ബി.ജെ.പി സിറ്റിങ് സീറ്റായിരുന്നു ഇത്. വെങ്ങാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെങ്ങാനൂര്‍ സതീഷായിരുന്നു ഇവിടെ നേരത്തെ വിജയിച്ചിരുന്നത്.
അതേ സമയം തൃശൂരില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണനും പരാജയപ്പെട്ടു. ബിജെപിയുടെ സിറ്റിങ് സീറ്റില്‍ പ്രമുഖ നേതാവിന്റെ തോല്‍വി ബിജെപിക്ക് വന്‍ തിരിച്ചടിയായി. യുഡിഎഫ് സ്ഥാനാര്‍ഥിയാണ് ഇവിടെ ജയിച്ചത്. നിലവില്‍ ആറു കൗണ്‍സിലര്‍മാര്‍ മാത്രമാണ് ബിജെപിയ്ക്കു കോര്‍പറേഷനില്‍ ഉള്ളത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....