ഒരു വ്യക്തിയുടെ ജീവിതത്തിലെ വളരെ വിശേഷപ്പെട്ട ദിവസമാണ് പിറന്നാൾ ദിനം.
ഋഗ്വേദത്തിൽ പിറന്നാൾ ദിനത്തിൽ കുട്ടികളെ അനുഗ്രഹിക്കുവാൻ ഒരു മന്ത്രം ഉണ്ട് . മക്കളുടെ ആയുരാരോഗ്യസൗഖ്യത്തിന് ഈ മന്ത്രം ജപിച്ചുകൊണ്ടു മൂന്നു തവണ ആരതി ഉഴിയുന്നത് ഉത്തമം എന്നാണ് വിശ്വാസം.
നിലവിളക്കു കൊളുത്തി അതിനരികിലായി കിഴക്കോട്ടു ദർശനമായി വേണം കുട്ടിയെ നിർത്താൻ. ബ്രഹ്മമുഹൂർത്തം ശ്രേഷ്ഠം. അതിനുശേഷം പുത്രൻ /പുത്രി മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങണം എന്നാണ് ചിട്ട.
'ഓം ശതം ജീവ ശരദോ വർധമാന:
ശതം ഹേമന്താൻ ശതമു വസന്താൻ
ശതം ഇന്ദ്രാഗ്നി സവിതാ ബൃഹസ്പതേ
ശതായുഷാ ഹവിഷേമം പുനർദു:'
അർഥം -
സർവൈശ്വര്യത്തോടു കൂടി നൂറു ശരത്കാലങ്ങളും നൂറു ഹേമന്തങ്ങളും നൂറു വസന്തകാലങ്ങളും താണ്ടി നൂറു വർഷക്കാലം ജീവിക്കട്ടെയെന്നും ഭൗതികവും ആത്മീയവും ബൗദ്ധികവുമായ എല്ലാ അറിവുകളും നൽകി നൂറുവർഷക്കാലം ജീവിക്കാൻ അനുഗ്രഹിക്കണേ എന്ന് ഇന്ദ്രൻ, അഗ്നി, സവിതാവ് (സൂര്യൻ), ബൃഹസ്പതി എന്നിവരോട് പ്രാർഥിക്കുന്നു എന്ന് സാരം.
പിറന്നാൾ ദിനത്തിൽ പേരിലും നാളിലും ശിവഭഗവാന് ധാര സമർപ്പിക്കുന്നതും ഭവനത്തിൽ പാൽപ്പായസം ഉണ്ടാക്കി വിതരണം ചെയ്യുന്നതും സദ്‌ഫലം നൽകും.
ധാരയ്ക്കു ശേഷം പ്രസാദമായി ലഭിക്കുന്ന പായസം കഴിക്കുന്നത് ആയുരാരോഗ്യ സൗഖ്യത്തെ പ്രദാനം ചെയ്യും എന്നാണ് വിശ്വാസം. പിറന്നാൾ സദ്യ ആദ്യം പിറന്നാളുകാരനു നൽകണം. ഉണ്ണുന്നതിനു മുൻപു നിലവിളക്കിനു മുന്നിൽ തൂശനില ഇട്ടു സദ്യവട്ടങ്ങൾ ഭഗവാന് സമർപ്പിക്കുന്നു എന്ന സങ്കൽപ്പത്തിൽ വിളമ്പണം.
തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി എന്നീ ദിനങ്ങളിൽ പിറന്നാൾ വന്നാൽ ശുഭമെന്നും മറ്റുള്ള ദിനങ്ങളിൽ വന്നാല്‍ അശുഭം എന്നും പറയപ്പെടുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....