News Beyond Headlines

30 Saturday
November

മലപ്പുറം പിടിക്കാന്‍ ഇടതു മുന്നണി

ഈ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ രണ്ട് ജില്ലകളാണ് ഏറ്റവും ശ്രദ്ധേയം ഒന്ന് കോട്ടയവും മറ്റൊന്ന് മലപ്പുറവും. കോട്ടയത്ത് ജോസ് കെ മാണിയുടെ മുന്നണിമാറ്റത്തിന്റെ ഫലം അളക്കുമ്പോള്‍ മലപ്പുറത്ത്‌ലീഗിന്റെ കരുത്ത് എങ്ങനെ നില്‍ക്കുന്നു എന്നുള്ളതാണ് വിലയിരുത്തുന്നത്.
അവസാന ഘട്ടത്തിലേക്കു കടക്കുമ്പോള്‍ ഇരുമുന്നണികളും പരമാവധി വോട്ടുകള്‍ സ്വന്തമാക്കാനുള്ള നെട്ടോട്ടത്തിലാണ്. കോവിഡ് വ്യാപനഭീതി മൂലം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ക്കിടയിലും പരമാവധി വോട്ടര്‍മാരിലേക്കെത്താനാണ് സ്ഥാനാര്‍ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും ശ്രമിക്കുന്നത്.

വീടുകളില്‍ കയറിയുള്ള പ്രചാരണത്തിനു നിയന്ത്രണമുള്ളതിനാല്‍ രണ്ടോ മൂന്നോ പേരുള്ള ചെറുസംഘങ്ങളാണ് വീടുകളില്‍ എത്തുന്നത്.

മലപ്പുറം ജില്ലയില്‍ നിലമെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച അടവുനയം ഏറെ കാലമായി ഇരുമുന്നണികളും പരീക്ഷിക്കുന്ന ജില്ലയാണ് മലപ്പുറം.

പാര്‍ട്ടിവോട്ടുകള്‍ നഷ്ടപ്പെടാതെ കാക്കുന്നതോടൊപ്പം സമാന ചിന്താഗതിക്കാരായ ചെറുപാര്‍ട്ടികളുടെ പിന്തുണ നേടുകയെന്നതാണ് ഇടതിന്റെ നിലപാട്. മുസ്ലിം ലീഗിനു സ്വന്തം നിലയില്‍ തന്നെ വിജയിക്കാനാകുന്ന സീറ്റുകള്‍ ജില്ലയില്‍ ഏറെയുണ്ട്. അതേസമയം മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിനെ കൂടി ഒപ്പം നിര്‍ത്തുകയെന്ന ഉത്തരവാദിത്വം മലപ്പുറം ജില്ലയില്‍ ലീഗിനാണുള്ളത്. യുഡിഎഫ് ബന്ധത്തില്‍ ഇത്തണവയും വിള്ളലുകളുണ്ട്. സീറ്റ് വിഭജനത്തില്‍ ലീഗ് കോണ്‍ഗ്രസിനെ തഴയുന്നുവെന്ന പരാതി കോണ്‍?ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ പോലും ഉയര്‍ത്തിയിരുന്നു. മുന്നണിക്കു പുറത്ത് അടവുബന്ധമുണ്ടാക്കിയിട്ടുള്ള പഞ്ചായത്തുകള്‍ വിരളമാണ്.

ഇടതുമുന്നണിയാകട്ടെ വിജയസാധ്യതയ്ക്കു മുന്‍തൂക്കം നല്‍കിയതു കൊണ്ട് പൊതുസമ്മതരായ സ്വതന്ത്രര്‍ക്കു പിന്തുണ നല്‍കുകയാണ് ജില്ലയില്‍. കഴിഞ്ഞ തവണ പഞ്ചായത്തുകളില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞത് ഈ നയം കൊണ്ടാണെന്നാണ് മുന്നണി നേതൃത്വം വിശ്വസിക്കുന്നത്. ഇത്തവണ മികച്ച സ്വതന്ത്രന്‍മാരെ കണ്ടെത്തി മല്‍സരിപ്പിക്കാന്‍ മുന്നണിക്ക് കഴിഞ്ഞിട്ടുണ്ട്. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഈ തന്ത്രം വിജയിക്കുമെന്ന പ്രതീക്ഷയാണ് നേതൃത്വത്തിനുള്ളത്.

ന്യൂനപക്ഷ പ്രീണനമാണ് ഇത്തവണ ബിജെപിയുടെ പ്രധാന തന്ത്രം. പാര്‍ട്ടിക്ക് വോട്ടുള്ള സീറ്റുകളില്‍ മികച്ച പാര്‍ട്ടി സ്ഥാനാര്‍ഥികളെ തന്നെ നിര്‍ത്തിയിരിക്കുന്നു. മറ്റിടങ്ങളില്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്‍പ്പെടെ അകന്നു നില്‍ക്കുന്നവരെ കൂടെ നിര്‍ത്തിയിട്ടുണ്ട്. മുസ്ലിം വനിതകള്‍ ബിജെപി സ്ഥാനാര്‍ഥികളായി രംഗത്തു വന്നതാണ് പാര്‍ട്ടിക്ക് ഈ തെരഞ്ഞെടുപ്പില്‍ ലഭിച്ചിട്ടുള്ള പ്രധാന നേട്ടം. ഈ സീറ്റുകളിലൊന്നും വിജയപ്രതീക്ഷയില്ലെങ്കിലും മുസ്ലിം വിരുദ്ധരെന്ന പേരുദോഷത്തെ മറകടക്കാനാകുമോ എന്നാണ് നേതൃത്വം ഉറ്റുനോക്കുന്നത്.

യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കിയതോടെ ഇടതുമുന്നണിയില്‍ മാത്രമല്ല, യുഡിഎഫിലും വലിയ ചര്‍ച്ചയാണ്. യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം തെരഞ്ഞെടുപ്പു സഖ്യമാണോ, പരസ്യധാരണയാണോ, അടവുനയമാണോ എന്നൊന്നും ഇപ്പോഴും നിര്‍വചിക്കപ്പെട്ടിട്ടില്ല. പലയിടങ്ങളിലും പരസ്പര സഹകരണം നല്‍കുന്നുണ്ട്. ബന്ധത്തെ അംഗീകരിക്കാത്ത യുഡിഎഫ് പ്രവര്‍ത്തകരുമുണ്ട് അതു യു ഡി എഫിന് തലവേുനയാണ്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....