വ്യാജ സന്ദേശം പ്രചരിപ്പിച്ച് അപമാനിച്ച് പരാജയപ്പെടുത്താന്‍ ശ്രമിക്കുന്ന വെന്നാരോപിച്ച് നഗരസഭയിലെ പതിമൂന്നാം വാര്‍ഡ് യുഡിഎഫ് വനിതാ സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ബീന ലിബ്‌നി പതിനാലാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ഷാജി ആലിക്കലിനെതിരെ കുന്നംകുളം പൊലീസില്‍ പരാതി നല്‍കി. റിട്ടേണിംഗ് ഓഫീസര്‍ക്ക് നല്‍കിയ പരാതിയും തുടര്‍ നടപടിക്കായി കുന്നംകുളം പൊലീസിന് കൈമാറിയിട്ടുണ്ട്.
ഇരുവരും നഗരസഭയിലെ മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരാണ്. വിമതവിഭാഗം നേതാവായിരുന്നു ഷാജി ആലിക്കല്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജി വെച്ചാണ്‌കോണ്‍ഗ്രസിലേക്ക് മടങ്ങിയത്. വാര്‍ഡിലെ വോട്ടറായ ഒരു സ്ത്രീയെ വിളിച്ച് വോട്ട് ചോദിക്കുന്നതിനിടയില്‍ തെറി വിളിച്ച് ആക്ഷേപിച്ചുവെന്ന കാരണം പറഞ്ഞു ഒരു ശബ്ദ സന്ദേശം ഷാജി ആലിക്കല്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു വെന്ന് പരാതിയില്‍ പറയുന്നു.
ഷാജി ആലിക്കലിന്റെ ഫോണ്‍ നമ്പര്‍ വ്യാജമായുണ്ടാക്കി വിളിക്കുന്നു എന്നാണ് പറഞ്ഞത് എന്നും ബീനാ പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്.തന്നെ ബോധപൂര്‍വ്വം അപമാനിച്ച് പരാജയപ്പെടുത്താന്‍ വേണ്ടിയാണ് വ്യാജ ശബ്ദ സന്ദേശം പ്രചരിപ്പിക്കുന്നതെന്നും ബീന ലിബ്‌നി പരാതി പറയുന്നുണ്ട്. ഫോണ്‍നമ്പര്‍ വ്യാജമായി ഉണ്ടാക്കിയതെങ്കില്‍ ആരാണന്നും കണ്ടു പിടിക്കണമെന്നും ഇതുസംബന്ധിച്ച് നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബീന ലിബ്‌നി സി.ഐ. കെജി സുരേഷിന് പരാതി നല്‍കിയിട്ടുള്ളത്. പ്രത്യക്ഷത്തില്‍ ഷാജി ആലിക്കലിനെയാണ് പരാതിയില്‍ കുറ്റപ്പെടുത്തിയിട്ടുള്ളത്. ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും തുടരന്വേഷണം നടത്തുമെന്നും സിഐ കെ.ജി. സുരേഷ് പറഞ്ഞു. ശബ്ദ സന്ദേശത്തെ ചൊല്ലി രണ്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തന്നെ നേര്‍ക്കുനേര്‍ വന്നത് യുഡിഎഫിന്റെ വിജയ സാധ്യതയെ മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....