തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യഘട്ടമായി ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പരസ്യ പ്രചാരണം ഇന്നു വൈകിട്ട് 6ന് അവസാനിക്കും.
ആൾക്കൂട്ടം ഒഴിവാക്കാനായി കലാശക്കൊട്ട് വിലക്കിയിട്ടുണ്ട്.പോളിങ് ബൂത്ത് ഉള്ള സ്ഥാപനങ്ങളുടെ പരിസരങ്ങളിലെ പ്രചാരണ സാമഗ്രികൾ ഇന്നു വൈകിട്ട് 5നു മുൻപു നീക്കണമെന്നു കലക്ടർമാർ നിർദേശിച്ചു.
5 ജില്ലകളിലായി 88.66 ലക്ഷം സമ്മതിദായകരുണ്ട്. 7271 വാർഡുകളിലായി 24,582 സ്ഥാനാർഥികൾ ജനവിധി തേടുന്നു. കൊല്ലം പന്മന ഗ്രാമപ്പഞ്ചായത്തിലെ 2 വാർഡുകളിൽ സ്ഥാനാർഥികൾ മരിച്ചതിനാൽ വോട്ടെടുപ്പു മാറ്റിയിരിക്കുകയാണ്. നാളെ ഉച്ച കഴിഞ്ഞു 3 വരെ കോവിഡ് സ്ഥിരീകരിക്കുകയോ ക്വാറന്റീനിലാകുകയോ ചെയ്യുന്നവർക്കു തപാൽ വോട്ട് സൗകര്യമുണ്ട്.
ഈ സമയത്തിനു ശേഷം കോവിഡ് പോസിറ്റീവാകുന്നവർക്കും ക്വാറന്റീനിലാകുന്നവർക്കും സർക്കാർ ഡോക്ടർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുമായി പിപിഇ കിറ്റ് ധരിച്ച് ചൊവ്വാഴ്ച വൈകിട്ട് 6നു മുൻപ് ബൂത്തിലെത്തി, സാധാരണ വോട്ടർമാരുടെ ഊഴത്തിനു ശേഷം വോട്ട് ചെയ്യാം. ഈ സമയം പോളിങ് ഉദ്യോഗസ്ഥരും ഏജന്റുമാരും പിപിഇ കിറ്റ് ധരിക്കണം.
പോളിങ് ബൂത്തുകളെല്ലാം നാളെ അണുവിമുക്തമാക്കും. ബൂത്തിൽ ഏജന്റുമാരുടെ ഇരിപ്പിടങ്ങൾ അകലം പാലിച്ചു ക്രമീകരിക്കും. ബൂത്തിനു പുറത്ത് വെള്ളവും സോപ്പും ബൂത്തിനകത്ത് സാനിറ്റൈസറുമുണ്ടാകും. ബൂത്തിനു പുറത്ത് വോട്ടർമാർക്കു അകലം പാലിച്ചു ക്യൂ നിൽക്കാൻ അടയാളമിടും.
സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ക്യൂ ഉണ്ടാകും. പ്രായമായവർ, ഭിന്നശേഷിക്കാർ, രോഗികൾ എന്നിവർക്കു ക്യൂ നിർബന്ധമല്ല. തിരഞ്ഞെടുപ്പിന്റെ 2,3 ഘട്ടങ്ങൾ 10,14 തീയതികളിലാണ്. 16നാണു വോട്ടെണ്ണൽ.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....