മത്സരത്തിന് 66 സ്ഥാനാര്‍ഥികള്‍
തോട്ടം മേഖലയില്‍ ആധിപത്യമുറപ്പിക്കാന്‍ ഇത്തവണ എഡിഎംകെയും. ദേവികുളം പീരുമേട് മണ്ഡലങ്ങളിലെ ത്രിതല പഞ്ചായത്തുകളിലാണ് പാര്‍ട്ടി മത്സര രംഗത്തുള്ളത്. ദേവികുളം, പീരുമേട് മണ്ഡലങ്ങളിലായി ത്രിതല പഞ്ചായത്തിലേയ്ക്ക് 66 പേരാണ് മത്സരിക്കുന്നത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ദേവികുളം മണ്ഡലത്തിലാണ്. തോട്ടം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ സ്വാധീനമുറപ്പിക്കാന്‍ കാലങ്ങളായി പ്രവര്‍ത്തിക്കുന്ന എഡിഎംകെ ഇത്തവണ തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരത്തിനാണ് തയ്യാറെടുത്തിരിക്കുന്നത്.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മൂന്നാറില്‍ മൂന്ന് വാര്‍ഡുകളില്‍ മത്സരിച്ച് രണ്ട് വാര്‍ഡുകളില്‍ വിജയിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പീരുമേട്, ദേവികുളം, ഉടുമ്പന്‍ചോല നിയോജക മണ്ഡലങ്ങളിലും മത്സരിച്ചു. ഇതില്‍ ദേവികുള നിയോജക മണ്ഡലത്തില്‍ 11,800 വോട്ടുകള്‍ നേടുകയും ചെയ്തു. അതുകൊണ്ടുതന്നെ ഏറെ സ്വാധീനമുറപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ള മൂന്നാര്‍, ദേവികുളം, മറയൂര്‍ അടക്കമുള്ള പഞ്ചായത്തില്‍ അമ്പത്തിരണ്ട് വാര്‍ഡുകളിലും. ഏഴ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും. ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനിലുമാണ് എഡിഎംകെ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. പീരുമേട് താലൂക്കില്‍ ആര് വാര്‍ഡുകളിലും എഡിഎംകെ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്. ഇത്തവണ മൂന്നാര്‍ പഞ്ചായത്തില്‍ നിര്‍ണ്ണായകമായ സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും പ്രചാരണ രംഗത്ത് സജീവമാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....