തിരുവനന്തപുരം: കേരള ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു തിരഞ്ഞെടുപ്പ് നടത്തപ്പെടുന്നത്.ആയതിനാൽ തന്നെ കോവിഡ് രോഗികൾക്കുള്ള തപാൽ വോട്ട് ഇന്ന് ആരംഭിക്കും.
കോവിഡ് പോസിറ്റീവായവരും ക്വാറന്റീനിൽ കഴിയുന്നവരുമാണു പ്രത്യേക വോട്ടർമാർ. തദ്ദേശസ്ഥാപനങ്ങളിലേ ആദ്യഘട്ടം വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലേക്കുള്ള തപാൽ വോട്ടെടുപ്പാണ് തുടങ്ങുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലായി ഇതുവരെ 5351 പേരെയാണ് പ്രത്യേക വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുളളത്.
സ്പെഷ്യൽ പോളിംഗ് ഓഫീസർമാരുടെ നേതൃത്വത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പടെ നാല് പേരാണ് വോട്ട് രേഖപ്പെടുത്തുന്നത്. തപാൽ വോട്ടുമായി ആശുപത്രികളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും വീടുകളിലും എത്തി ബാലറ്റ് പേപ്പർ നൽകുന്നത്. ബാലറ്റ് പേപ്പറിൽ ഉദ്ദേശിക്കുന്ന സ്ഥാനാർത്ഥിക്ക് നേരെ പേന ഉപയോഗിച്ച് ടിക്ക് മാർക്ക് ക്രോസ് മാർക്കോ ചെയ്ത് കവറിലിട്ട് ഒട്ടിച്ച് മടക്കി നൽകണമെന്നാണ് നിർദ്ദേശം.
വിരലിൽ മഷി പുരട്ടില്ല
കോവിഡ് പോസിറ്റീവായവരുടെയും ക്വാറന്റീനിലായവരുടെയും വോട്ട് താമസസ്ഥലത്തോ ആശുപത്രിയിലോ എത്തി രേഖപ്പെടുത്തുമ്പോൾ കൈവരലിൽ മഷി പുരട്ടില്ല.
വോട്ടെടുപ്പു ദിനം ബൂത്തിൽ നേരിട്ടെത്തി വോട്ടു ചെയ്യുന്ന കോവിഡ് പോസിറ്റീവ്, ക്വാറന്റീൻ വ്യക്തികളുടെ കയ്യിൽ ആവശ്യമെങ്കിൽ മഷി പുരട്ടും. ഇവർ പിപിഇ കിറ്റ് ധരിച്ചിട്ടുണ്ടാകുമെന്നതിനാലാണിത്. വോട്ടറെ തിരിച്ചറിയാൻ ആവശ്യമെങ്കിൽ പിപിഇ കിറ്റിന്റെ മുഖാവരണം മാറ്റാം.
ആദ്യഘട്ട വോട്ടെടുപ്പ്
ആദ്യഘട്ട വോട്ടെടുപ്പു നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പ്രത്യേക വോട്ടർമാരുടെ ആദ്യപട്ടികയിൽ നവംബർ 30 വരെ മുപ്പതിനായിരത്തോളം പേരാണ് ഇടംപിടിച്ചത്. കോവിഡ് പോസിറ്റീവായവരും ക്വാറന്റീനിൽ കഴിയുന്നവരുമാണു പ്രത്യേക വോട്ടർമാർ. ഇവർക്കായി തപാൽ ബാലറ്റ് വിതരണം ചെയ്യാൻ ആയിരത്തി അഞ്ഞൂറോളം പോളിങ് ഉദ്യോഗസ്ഥരുടെ സംഘം പിപിഇ കിറ്റ് ഉൾപ്പെടെ സുരക്ഷാ മാർഗങ്ങൾ സ്വീകരിച്ച് ഇന്നുമുതൽ പുറപ്പെടും.
ജില്ലാ മെഡിക്കൽ ഓഫിസർമാർ നൽകുന്ന സർട്ടിഫൈഡ് ലിസ്റ്റിൽ നിന്നാണു പ്രത്യേക വോട്ടർമാരുടെ പട്ടിക തയാറാക്കുന്നത്. പട്ടിക 7നു വൈകിട്ടു 3 വരെ പുതുക്കും.
പട്ടികയിൽ ഉൾപ്പെട്ടവർ വോട്ടെടുപ്പിനു മുൻപു കോവിഡ് മുക്തരായാലും ക്വാറന്റീൻ കാലാവധി പൂർത്തിയാക്കിയാലും തപാൽ വോട്ടു മാത്രമേ ചെയ്യാനാകൂ. പോളിങ് ബൂത്തിലെ ഓഫിസർമാരുടെ കൈവശമുള്ള പട്ടികയിൽ ഇവരുടെ പേരുകൾക്കു നേരെ ഇക്കാര്യം രേഖപ്പെടുത്തിയിരിക്കും എന്നതിനാൽ നേരിട്ടു ചെന്ന് വോട്ടു ചെയ്യാനാകില്ല. മറ്റു ജില്ലകളിൽ ക്വാറന്റീനിലോ ചികിത്സയിലോ കഴിയുന്നവരുടെ പട്ടികയും വരുംദിവസങ്ങളിൽ ആരോഗ്യവകുപ്പു കലക്ടർമാർക്കു കൈമാറും.
ഈ പട്ടികയിലുള്ളവർക്കു വരണാധികാരികൾ തപാൽ ബാലറ്റ് അയച്ചുകൊടുക്കും. അവർക്കു സമീപ പിഎച്ച്എസികളിലെ മെഡിക്കൽ ഓഫിസറുടെ സാക്ഷ്യപത്രത്തോടെ വോട്ടു രേഖപ്പെടുത്തി തിരികെ അയയ്ക്കാം. സർട്ടിഫൈഡ് ലിസ്റ്റിൽ ഉൾപ്പെടാതെ പോകുന്ന കോവിഡ് പോസിറ്റീവുകാരോ ക്വാറന്റീനിൽ കഴിയുന്നവരോ ഉണ്ടെങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‍സൈറ്റിൽ നിന്നു പ്രത്യേക അപേക്ഷോഫോം ഡൗൺലോഡ് ചെയ്ത് പ്രത്യേക തപാൽ ബാലറ്റിനായി അപേക്ഷിക്കാം. തപാൽ ബാലറ്റിനായി ഉദ്യോഗസ്ഥർ ഫോം 15ൽ ബന്ധപ്പെട്ട വരണാധികാരിക്കാണ് അപേക്ഷ നൽകേണ്ടത്.
പ്രത്യേക വോട്ടർമാരെ മുൻകൂട്ടി അറിയിക്കണം
കോവിഡ് പോസിറ്റീവായവരും ക്വാറന്റീനിൽ കഴിയുന്നവരുമായ വോട്ടർമാർക്കുള്ള പ്രത്യേക തപാൽ വോട്ട് വിതരണത്തിന്റെ സമയം അവരെ എസ്എംഎസ് അല്ലെങ്കിൽ ഫോൺ മുഖേന മുൻകൂട്ടി അറിയിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകി. ബന്ധപ്പെട്ട സ്ഥാനാർഥികളെയും അറിയിക്കണം. സ്പെഷൽ പോളിങ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘമാണു ബാലറ്റുകൾ വിതരണം ചെയ്യുന്നത്.
ബാലറ്റ് ലഭിക്കുമ്പോൾ തന്നെ വോട്ടു രേഖപ്പെടുത്തി പോളിങ് ടീമിനു കൈമാറാം. അല്ലെങ്കിൽ തപാലിലൂടെയോ ആൾവശമോ വരണാധികാരിക്ക് എത്തിക്കാം.
ഒറ്റദിനം കൊണ്ട് 5000 പേർ കൂടി
പ്രത്യേക വോട്ടർമാരുടെ ആദ്യഘട്ട പട്ടികയിൽ ഒരു ദിവസം കൊണ്ട് അയ്യായിരത്തിലേറെ പേരുടെ വർധന. പട്ടിക തയാറാക്കിയ നവംബർ 29ന് 24,621 പേരാണ് ഉണ്ടായിരുന്നത്. 30ന് 5351 പേർ കൂടി എത്തി.
ഇതോടെ ആകെ 29,972. 30ന് പട്ടികയിൽ ഉൾപ്പെട്ടവരുടെ ജില്ല തിരിച്ചുള്ള കോവിഡ് പോസിറ്റീവ്, ക്വാറന്റീൻ, ആകെ പ്രത്യേക വോട്ടർമാരുടെ കണക്ക് എന്ന ക്രമത്തിൽ ചുവടെ: തിരുവനന്തപുരം: 599, 1639, 2238. കൊല്ലം: 282, 805, 1087. പത്തനംതിട്ട: 157, 654, 811. ആലപ്പുഴ: 186, 713, 899. ഇടുക്കി: 45, 271, 316. ആകെ: 1269, 4082, 5351.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....