എല്‍ ഡി എഫ് പ്രകടനപത്രിക
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ കോട്ടയം ജില്ലയുടെ സമഗ്രവികസനം മുന്നില്‍ കണ്ട് നടപ്പിലാക്കുന്ന പദ്ധതികള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടുവച്ചു.
അടുത്ത 5 വര്‍ഷം കൊണ്ട് ജില്ലയില്‍ നടപ്പിലാക്കുന്ന പദ്മതികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രകടനപത്രിക എല്‍ ഡി എഫ് നേതൃത്വം പുറത്തിറക്കി.
കോട്ടയത്തിന് ഐടി പാര്‍ക്ക്
പുതുതലമുറയ്ക്ക് വിപുലമായ തൊഴില്‍ നല്‍കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, മെഷീന്‍ ലേണിങ്,ക്ലൗഡ്കംപ്യൂട്ടിങ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യ ഉള്‍പ്പെടുത്തിയുള്ള ഐടി പാര്‍ക്ക് സാക്ഷാത്ക്കരിക്കും . സര്‍ക്കാരിന്റെ കെ ഫോണ്‍ പദ്ധതിയിലൂടെ ഇതിനുവേണ്ട ഇന്റെര്‍ നെറ്റ് സൗകര്യങ്ങള്‍ സാധ്യമാക്കും.
5 വര്‍ഷം ഒരുലക്ഷം തൊഴില്‍
കാര്‍ഷിക വികസനം, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട തൊഴിലധിഷ്ഠിത വ്യവസായങ്ങള്‍ എന്നിവയിലൂടെ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും. സൂക്ഷ്മചെറുകിട സംരംഭങ്ങളിലൂടെ കാര്‍ഷികേതരമേഖലയില്‍ 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
കോട്ടയം കണ്‍സോഷ്യം.
സംരഭങ്ങള്‍ക്ക് മൂലധനത്തിന് കോട്ടയം ജില്ലയുടേതായ കണ്‍സോഷ്യം രൂപീകരിക്കും. കേരളബാങ്ക്, ജില്ലാവ്യവസായകേന്ദ്രം, സഹകരണസംഘങ്ങള്‍, കെഎഫ്‌സി എന്നിവയെ ഏകോപിപ്പിച്ച് സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ക്ക് വേണ്ട മൂലധനം കണ്ടെത്തുന്നതിനുള്ള കണ്‍സോഷ്യം രൂപീകരിക്കുക.
കുമരകത്ത് ഹെലിപ്പാട്
ടൂറിസം മേഖലയുടെ കുതിപ്പിനായി കുമരകത്ത് ഹെലിപ്പാട് സജ്ജീകരിക്കും. എരുമേലി വിമാനത്താവളം യാഥാര്‍ഥ്യമാക്കാന്‍ സമ്മര്‍ദ്ദംചെലുത്തും.
ടൂറിസം വികസനത്തിന് മാസ്റ്റര്‍പ്‌ളാന്‍
കുമരകത്തിന്റെ ടൂറിസം വികസനത്തിന് സമഗ്ര മാസ്റ്റര്‍പ്ലാന്‍. കനാല്‍, വേമ്പനാട്ട് കായല്‍, പാടശേഖരങ്ങള്‍ എന്നിവയിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തും. ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ കുമരകം, ഇല്ലിക്കല്‍, എരുമേലി, കോടിമത എന്നീ പ്രദേശങ്ങള്‍ പരിസ്ഥിതി സൗഹൃദമാക്കും.
പില്‍ഗ്രിം ടൂറിസം
ശബരിമല, എരുമേലി വാവരുപള്ളി, തിരുനക്കരക്ഷേത്രം, കുമാരനല്ലൂര്‍ ദേവീക്ഷേത്രം, ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം, മള്ളിയൂര്‍ ക്ഷേത്രം, മാന്നാനം ചാവറയച്ചന്‍ തീര്‍ത്ഥാടനകേന്ദ്രം, അല്‍ഫോന്‍സാമ്മയുടെ ആര്‍പ്പൂക്കരയിലെ ജന്മഗേഹം, ഭരണങ്ങാനത്തെ കബറിടം, പുതുപ്പള്ളി, മണര്‍കാട് ക്രൈസ്തവ ദേവാലയങ്ങള്‍, താഴത്തങ്ങാടി മുസ്ലീംപള്ളി, വൈക്കം മഹാദേവ ക്ഷേത്രം, തിരുവാര്‍പ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പില്‍ഗ്രീം ടൂറിസം പദ്ധതി നടപ്പിലാക്കും. ഇവിടെയെല്ലാം സഞ്ചാരികള്‍ക്ക് വേണ്ട സൗകര്യം ഒരുക്കും.
മത്‌സ്യകൃഷിയിലൂടെ സമ്പത്ത്
കായല്‍, നദി, തോട്, ആറ്, കുളം തുടങ്ങിയവയില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് മത്സ്യലഭ്യത വന്‍തോതില്‍ വര്‍ധിപ്പിക്കും. വീടുകളില്‍ മത്സ്യകൃഷി ചെയ്യുന്നതിന് സഹായം ലഭ്യമാക്കും.മത്സ്യവിപണന കേന്ദ്രങ്ങള്‍ ആരംഭിച്ച് കുറഞ്ഞ വിലയില്‍ മത്സ്യം കിട്ടുന്നതിന് സാഹചര്യം ഒരുക്കും.
സുഭിക്ഷ കോട്ടയം
തരിശായ കൃഷിഭൂമി കൃഷിയോഗ്യമാക്കി നെല്ല്, മറ്റു ഭക്ഷ്യവിളകള്‍ കൃഷിചെയ്ത് ഉല്പാദനം വര്‍ധിപ്പിക്കും.
പച്ചക്കറി, പഴം, പാല്‍, മുട്ട എന്നിവയില്‍ സംരംഭങ്ങള്‍ ആരംഭിക്കും. പച്ചക്കറികള്‍ സംഭരിച്ച് സംരക്ഷിക്കുന്നതിന് ശീതീകരിച്ച ഗോഡൗണുകള്‍ പഞ്ചായത്ത് മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ സ്ഥാപിക്കും.
കോട്ടയം മില്‍ക്ക്
ധവളവിപ്ലവത്തിന്റെ പാതയില്‍ ജില്ലയെ പ്രവേശിപ്പിക്കും. പാലുല്പന്നങ്ങളുടെ വിപണനസാധ്യതകള്‍ കണ്ടെത്തും. എല്ലാ ക്ഷീരകര്‍ഷകര്‍ക്കും മെച്ചപ്പെട്ട തൊഴുത്തും ആധുനികസൗകര്യങ്ങളും ലഭ്യമാക്കും. തീറ്റപ്പുല്‍ കൃഷി വ്യാപിപ്പിക്കും. ക്ഷീരോല്പാദക സഹകരണസംഘങ്ങളെ ആധുനികവല്ക്കരിക്കും. അത്യുല്പാദനശേഷിയുള്ള പശു, എരുമ, ആട്എന്നിവയെ വളര്‍ത്താനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കും.
കുടുംബശ്രീ
കുടുംബശ്രീ പ്രവര്‍ത്തനങ്ങളെ ശാക്തീകരിക്കും. സ്ത്രീകളുടെ കൂട്ടായ്മയിലുള്ള പൊതുസംരംഭങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കും. സ്ത്രീകളുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള ചെറുകിട വ്യവസായ യൂണിറ്റുകള്‍ പ്രോത്സാഹിപ്പിക്കും. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ ഏറ്റെടുക്കുന്ന തൊഴില്‍ സംരംഭങ്ങള്‍ക്ക് സഹായം നല്‍കുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കും. സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിന് പ്രത്യേക പദ്ധതി രൂപീകരിക്കും. ജില്ലയെ സ്ത്രീ സൗഹൃദമാക്കാന്‍ ആവശ്യമായ നൂതനപദ്ധതികള്‍ /കാമ്പയിനുകള്‍ സംഘടിപ്പിക്കും. കൂടുതല്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കും. കുടുംബശ്രീവഴി ഒരു ലക്ഷം സ്ത്രീകള്‍ക്ക് പരിശീലനവും ലാപ്പ്‌ടോപ്പും നല്കും.
എല്ലാവര്‍ക്കും വീട്
ഭവനരഹിതരില്ലാത്ത ജില്ലയാക്കും. ജില്ലയില്‍ വീടില്ലാത്ത മുഴുവന്‍ ആളുകള്‍ക്കും വീട് നല്‍കും.സ്ഥലമില്ലാത്തവര്‍ക്ക് സ്ഥലംവാങ്ങി പാര്‍പ്പിടസമുച്ചയം നിര്‍മിക്കും.
എല്ലാവര്‍ക്കും ഭക്ഷണവും ജലവും
സാമൂഹ്യ അടുക്കള, ജനകീയ ഹോട്ടലുകള്‍ എന്നിവയിലൂടെ അഗതികള്‍ക്കും അശരണര്‍ക്കും ഭക്ഷണം നല്കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിക്കും. എല്ലാ കുടുംബങ്ങള്‍ക്കും ശുദ്ധജലം ലഭ്യമാക്കുന്നതിന് പദ്ധതി തയ്യാറാക്കും.
സ്‌കൂളുകള്‍ക്ക് സഹായപദ്ധതി
ഗ്രന്ഥശാലകള്‍, കലാസാംസ്‌കാരിക കേന്ദ്രങ്ങള്‍ തുടങ്ങിയവ വിപുലമാക്കും. സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ പരിഹരിക്കാനും അടിസ്ഥാന ആവശ്യങ്ങള്‍ മെച്ചപ്പെടുത്താനുമുള്ള സഹായപദ്ധതിക്ക് രൂപംനല്‍കും. ഭിന്നശേഷി വിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കും. ബഡ്‌സ് സ്‌കൂളുകള്‍ക്ക് വാഹനസൗകര്യം ഏര്‍പ്പെടുത്തും. മുഴുവന്‍ അങ്കണവാടികള്‍ക്ക് സ്വന്തമായി സ്ഥലവും കെട്ടിടവും നിര്‍മിക്കും .
കോട്ടയം മ്യൂസിയം
ചരിത്ര പൈതൃക മ്യൂസിയംസാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ മുന്‍കൈയോടെ കോട്ടയത്ത് സ്ഥാപിക്കും. ചലച്ചിത്രവികസനത്തിനും സംഗീതനാടകോത്സവങ്ങള്‍ക്കും ഉപകരിക്കുന്ന ആധുനിക സംവിധാനങ്ങളുള്ള സാംസ്‌കാരിക നിലയങ്ങള്‍ സ്ഥാപിക്കും. ഗ്രന്ഥശാലകളെ ആധുനികവല്ക്കരിക്കും.
രോഗികള്‍ക്ക് സൗജന്യ ഭക്ഷണം
പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിന് വികസനസമിതികള്‍, ആരോഗ്യപ്രവര്‍ത്തകരുടെ സേന തുടങ്ങിയവ രൂപീകരിച്ച് ആവശ്യമായ സഹായങ്ങള്‍ ഓരോ പൊതുജനാരോഗ്യ കേന്ദ്രത്തിനും നല്കും.രോഗികള്‍ക്ക് ആവശ്യമായ മരുന്നും ഭക്ഷണവും സൗജന്യമായി നല്‍കും.
മാലിന്യമുക്തജില്ല
കോട്ടയം, മാലിന്യമുക്ത ജില്ലയാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ഹരിതകര്‍മ്മ സേനകള്‍ക്ക് ന്യായമായ വരുമാനം ഉറപ്പാക്കും.
പാലിയേറ്റീവ് കെയര്‍
ജില്ലയിലെ പാലിയേറ്റീവ് സംഘടനകളെ ജില്ലാടിസ്ഥാനത്തില്‍ ഏകോപിപ്പിക്കും. കിടപ്പുരോഗികള്‍ക്ക് ഹോം കെയര്‍ ഉറപ്പാക്കും. എല്ലാ പഞ്ചായത്തിലും പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സംവിധാനം ഏര്‍പ്പെടുത്തും.
സന്നദ്ധസംഘടനകള്‍ ഏറ്റെടുത്തു നടത്തുന്ന ക്രഷേകള്‍ക്കും ഓര്‍ഫനേജുകള്‍ക്കും സഹായം ഉറപ്പാക്കും.
നാട്ടകം പോര്‍ട്ടിനെ അന്താരാഷ്ട്രചരക്ക് വിനിമയ ശൃംഖലയില്‍ എത്തിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും.
കായികകേന്ദ്രം
അന്താരാഷ്ട്ര കായിക ഭൂപടത്തില്‍ ഇടംനേടാന്‍ കഴിയും വിധത്തില്‍ എല്ലാ ഭൗതികസാഹചര്യങ്ങളും ഒരുക്കിയുള്ള ബൃഹത്തായ കായികകേന്ദ്രം ഒരുക്കും. വ്യായാമകേന്ദ്രങ്ങള്‍ വ്യാപകമായി ആരംഭിക്കും. പാര്‍ക്കുകളും വിശ്രമകേന്ദ്രങ്ങളും കുട്ടികളുടെ പാര്‍ക്കും കളിസ്ഥലങ്ങളും നിര്‍മിക്കും. മാര്‍ഷ്യല്‍ ആര്‍ട്ട്‌സ് യോഗ സെന്ററുകള്‍ വ്യാപിപ്പിക്കും.ജില്ലയിലെ എല്ലാ സ്‌പോര്‍ട്ട്‌സ് ക്ലബ്ബുകള്‍ക്കും ആവശ്യമായ ഉപകരണങ്ങള്‍ ആദ്യവര്‍ഷംതന്നെ ലഭ്യമാക്കും. വാട്ടര്‍ സ്‌പോര്‍ട്സിന് പ്രാധാന്യം നല്‍കുന്ന പദ്ധതികള്‍ ആരംഭിക്കും.
മാതൃകാവ്യവസായ കേന്ദ്രങ്ങള്‍
മിനി വ്യവസായ പാര്‍ക്കുകള്‍, മിനിവ്യവസായ എസ്റ്റേറ്റുകള്‍ തുടങ്ങിയവയിലൂടെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍. വനിതകള്‍ക്കുമാത്രമായുള്ള മിനി വ്യവസായ എസ്റ്റേറ്റുകള്‍ക്ക് പ്രാമുഖ്യം നല്‍കും. റബറധിഷ്ഠിത ചെറുകിട വ്യവസായ സംരംഭങ്ങള്‍ ഉള്‍പ്പെടുന്ന യൂണിറ്റുകള്‍ക്ക് പ്രോത്സാഹനം നല്‍കും. വൈക്കത്ത് കയര്‍, ചകിരിയധിഷ്ഠിത വനിതാ വ്യവസായ യൂണിറ്റുകള്‍ക്ക് പ്രോത്സാഹനംനല്‍കും.പൂവന്തുരുത്തിലെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് മാതൃകാ എസ്റ്റേറ്റ് ആക്കും.
തെരുവുകള്‍ പ്രകാശിക്കും
എല്ലാ തെരുവുവിളക്കുകളും സോളാറോ, എല്‍ഇഡിയോ ആക്കും. പുരപ്പുറ സോളാര്‍ പദ്ധതി നടപ്പിലാക്കും. സീറോ ഫിലമെന്റ പഞ്ചായത്തുകള്‍ക്ക്‌പ്രോത്സാഹനം നല്‍കും.
പഠനമുറികള്‍
പട്ടികജാതി--പട്ടികവര്‍ഗ വിഭാഗം കുട്ടികള്‍ക്ക് പഠനമുറി ഒരുക്കും. എല്ലാ കുട്ടികള്‍ക്കും ലാപ്പ്‌ടോപ്പ്, മറ്റു പഠനസാമഗ്രികള്‍ സൗജന്യമായി നല്കും. കോളനികളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും.
തൊഴിലുറപ്പില്‍ ക്ഷേമനിധി
തൊഴിലുറപ്പു പദ്ധതിയില്‍ പരമാവധി തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിച്ചുനല്‍കി നടപ്പിലാക്കും. വര്‍ഷത്തില്‍ കുറഞ്ഞത് 20 ദിവസമെങ്കിലും പണിയെടുത്തവരെ ക്ഷേമനിധിയില്‍ അംഗങ്ങളാക്കും. അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി സുതാര്യമായി നടപ്പിലാക്കും. തൊഴിലുറപ്പു പദ്ധതി, ചെറുറോഡുകളുടെ സംരക്ഷണത്തിന് പ്രയോജനപ്പെടുത്തും.
നഗരത്തിനുവേണ്ടി
കോട്ടയം നഗരത്തിന്റെ സമഗ്രവികസനം മുന്നില്‍ കണ്ടുള്ള പദ്ധതികള്‍ വിഭാവനം ചെയ്യും. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സ്മാര്‍ട്ട് സിറ്റി ഇംപ്രൂവ്‌മെന്റ പ്രോഗ്രാം നടപ്പാക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....