തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിനു നേരിട്ടെത്തി വോട്ട് ചെയ്യുന്ന കോവിഡ് ബാധിതരും ക്വാറന്റീനിൽ കഴിയുന്നവരും പോളിങ് ബൂത്തിലേക്കുള്ള യാത്രയ്ക്കിടെ വഴിയിൽ ഇറങ്ങരുതെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശം. ഇക്കാര്യം നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കും. പാതിവഴിയിൽ ഇറങ്ങിയാൽ കർശന നടപടിയുണ്ടാകും.
വോട്ടെടുപ്പിനു തലേന്ന് ഉച്ചയ്ക്കു മൂന്നിനു ശേഷം കോവിഡ് ബാധിതരുടെയോ ക്വാറന്റീനിൽ കഴിയുന്നവരുടെയോ പട്ടികയിൽ ഉൾപ്പെടുന്നവർക്കാണ് അവസാനത്തെ ഒരു മണിക്കൂർ (വൈകിട്ട് 5 മുതൽ 6 വരെ) നേരിട്ടെത്തി വോട്ട് ചെയ്യാൻ കഴിയുക. അതിനു മുൻപു പട്ടികയിൽ ഉൾപ്പെട്ടവർക്കു തപാൽ ബാലറ്റ് നൽകും. ഇവർ പിന്നീടു കോവിഡ് മുക്തരായാലും തപാൽ വോട്ടു തന്നെ ചെയ്യണം.
കോവിഡ് പോസിറ്റീവ് ആയി ആശുപത്രിയിൽ കഴിയുന്നവർക്കു വോട്ട് ചെയ്യാനുള്ള സൗകര്യം ആരോഗ്യ വകുപ്പ് ഒരുക്കണം. എന്നാൽ വീട്ടിലും സ്വകാര്യ ആശുപത്രികളിലും കഴിയുന്നവർ സ്വയം എത്തണം. ഇവർ 5 മണിക്കു വോട്ട് ചെയ്യാനെത്തുമ്പോൾ ഇതര വോട്ടർമാർ വരി നിൽക്കുന്നുണ്ടെങ്കിൽ അവരെല്ലാം വോട്ടു ചെയ്ത ശേഷം ബൂത്തിൽ കയറാം.
ഈ സമയത്തു ബൂത്തിനകത്തുള്ളവർ പിപിഇ കിറ്റ് ധരിക്കണം. വോട്ട് രേഖപ്പെടുത്തുമ്പോൾ കയ്യുറ നിർബന്ധം. ഓരോരുത്തരും ഒപ്പിടാൻ വെവ്വേറെ പേന ഉപയോഗിക്കണം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....