കയ്യില്‍ വാച്ചില്ലങ്കിലും സമയവും കാര്യങ്ങളും കൃത്യം, അണുവിട തെറ്റില്ല . കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക കുറിച്ചി ഡിവിഷനില്‍ നിന്ന് മത്‌സരിക്കുന്ന സി പി എം സ്ഥാനാര്‍ത്ഥിയാണ് കെ എം രാധാകൃഷ്ണനാണ് വാച്ചു കെട്ടാത്ത സ്ഥാനാര്‍ത്ഥി.
ഒരു വാച്ച് കെട്ടിയാല്‍ നന്നായിരിന്നു പറഞ്ഞ സുഹൃത്തിനോട് വേണ്ട അതുപേക്ഷിച്ചിട്ട് ഒരു പാട് നാളായിഎന്ന് കെഎംആര്‍ പറഞ്ഞപ്പോഴാണ് അതിനു പിന്നിലെ കഥ എല്ലാവരും അറിയുന്നത്.
താലുക്ക് ആശുപത്രി ജീവനക്കാരനായിരുന്ന അച്ചന്‍ മാധവന്‍ പിള്ള ഇടത്തരം കുടുബം.ശബളം മിച്ചം പിടിച്ച് കോളേജില്‍ പഠനം ആരംഭിച്ച മകന് ഒരു പുതിയ എച്ച്എംടി വാച്ച് വാങ്ങി നല്‍കി. വാച്ച് കെട്ടി കോളേജില്‍ എത്തിയ ദിവസം നടന്ന രാഷ്ട്രീയ സംഘര്‍ഷത്തില്‍ എസ് എഫ്‌ഐ നേതാവ് എന്ന നിലയില്‍ ഇടപെട്ടു സംഘര്‍ഷം അവസാനിച്ചപ്പോള്‍ പുതിയ വാച്ച് ചില്ലുപൊട്ടി നിലത്തു കിടക്കുന്നു.
പിന്നെ ജീവിതത്തില്‍ ഇതുവരെ കെ.എം രാധാകൃഷ്ണന്‍ എന്ന രാഷ്ട്രീയ നേതാവ് വാച്ച്ഉപയോഗിച്ചിട്ടില്ല വാഴൂര്‍ എന്‍എസ്എസ് കോളേജ് ചെയര്‍മാന്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി പ്രസിഡന്റ് ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്.
വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതു രാഷ്ട്രീയത്തിന്റെ മുന്‍നിരയിലേക്ക് ഉയര്‍ന്ന സഖാവ് കെഎം രാധാകൃഷ്ണന്‍ സാധാരണക്കാര്‍ക്കിടയില്‍ അവരോടൊപ്പം ജീവിക്കുന്ന ജനകീയനായ പൊതുപ്രവര്‍ത്തകനാണ്. 30 വര്‍ഷം മുന്‍പ് പാമ്പാടി വെള്ളൂരില്‍ തൊഴില്‍ സമരവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തില്‍ എതിരാളികള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച് മൃതപ്രാണനാക്കി ഉപേക്ഷിച്ച് പോയതാണ്. അിവടെയും തോറ്റു കൊടുക്കാത്തെ ജനങ്ങള്‍ക്കൊപ്പമുണ്ട് നാട്ടുകാരുടെ കെ എം ആര്‍.
സിപിഐ എം ജില്ല സെക്രട്ടറിയറ്റ് അംഗം,കോട്ടയം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ റെയിഡ്‌കോ ഡയറക്ടര്‍ കേരള കര്‍ഷകസംഘം ജില്ല സെക്രട്ടറി പൊന്‍കുന്നം വര്‍ക്കി സ്മാരക നവലോകം സാംസ്‌കാരിക ട്രസ്റ്റ് എക്‌സിക്യുട്ടീവ് കമ്മറ്റിഅംഗം,അഭയം ഉപദേശക സമിതി അംഗംഎന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു പാമ്പാടി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പാമ്പാടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഗ്രാമപഞ്ചായത്ത് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....