സിപിഎമ്മിനെ പരിഹസിച്ച മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ച് സിപിഎം നേതാവ് പി.എ. മുഹമ്മദ് റിയാസ്.
ബിജെപി തടിച്ചു കൊഴുത്തതിലോ കോണ്‍ഗ്രസ് മെലിഞ്ഞതിലോ പ്രശ്നമില്ലാത്ത ആളിന് സിപിഎം മെലിഞ്ഞതിലാണ് ആഹ്ളാദമെന്ന് മുഹമ്മദ് റിയാസ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിക്കുന്നു.
സിപിഎം മെലിഞ്ഞുമെലിഞ്ഞ് ലോക്സഭയില്‍ ലീഗിന്റെ വലിപ്പമായെന്ന് കുഞ്ഞാലിക്കുട്ടി പരിഹസിച്ചിരുന്നു. ഇതിനെതിരെ ആണ് മുഹമ്മദ് റിയാസ് വിമര്‍ശനവുമായി വന്നിരിക്കുന്നത്.
മെലിഞ്ഞ ഞങ്ങളെ തടിച്ചുകൊഴുത്ത നിങ്ങളുടെ മുഖ്യശത്രു അല്ലാത്തവര്‍ ഭയക്കുന്നു. അതിനു കാരണം ഞങ്ങളുടെ നിലപാടാണ്. നിലപാട് ഇല്ലാത്തവര്‍ക്ക് ശരീരമുണ്ടായിട്ടെന്ത് കാര്യം ?- മുഹമ്മദ് റിയാസ് പറയുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ബിജെപി തടിച്ചുകൊഴുത്തതില്‍ അദ്ദേഹത്തിന് ദുഃഖമില്ല.
കോണ്‍ഗ്രസ് മെലിഞ്ഞതില്‍ അദ്ദേഹത്തിന് അഭിപ്രായമില്ല.
സിപിഐഎം മെലിഞ്ഞതിലെ ആഹ്ലാദത്തിലാണ്
അദ്ദേഹം…
മെലിഞ്ഞു എന്ന് നിങ്ങള്‍ പറയുന്ന പ്രസ്ഥാനത്തിന്റെ നേതാക്കളെയാണ് ദില്ലി വംശീയഹത്യയില്‍ കള്ളക്കേസില്‍ കുടുക്കുന്നത്.
മെലിഞ്ഞു എന്ന് നിങ്ങള്‍ പറയുന്ന പ്രസ്ഥാനത്തിന്റെ നേതാവായ മുഖ്യമന്ത്രിയുടെ തലവെട്ടുന്നതിനാണ്
ഇനാം പ്രഖ്യാപിക്കപ്പെടുന്നത്.
മെലിഞ്ഞു എന്ന് നിങ്ങള്‍ പറയുന്ന പ്രസ്ഥാനത്തിന്റെ കേന്ദ്രകമ്മിറ്റി ഓഫീസാണ് നിരന്തരം ആക്രമിക്കപ്പെടുന്നത്.
മെലിഞ്ഞ ഞങ്ങളെ തടിച്ചുകൊഴുത്ത
നിങ്ങളുടെ മുഖ്യശത്രു അല്ലാത്തവര്‍ ഭയക്കുന്നു..
അതിനു കാരണം ഞങ്ങളുടെ നിലപാടാണ് .
നിലപാട് ഇല്ലാത്തവര്‍ക്ക് ശരീരമുണ്ടായിട്ടെന്ത് കാര്യം ?
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....