തിരുവനന്തപുരം ഡിസിസി അംഗം ചേന്തി അനിയുടെ വീട്ടില്‍ ഗുണ്ടകളുടെ ഒത്തുചേരല്‍. ഗുണ്ടാസംഘ അംഗങ്ങള്‍ സംഗമിച്ചതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ അസ്വാഭാവികത സംശയിച്ച് പോലീസ്. തിരുവനന്തപുരം ഡിസിസി അംഗം ചേന്തി അനിയുടെ ശ്രീകാര്യത്തെ വീട്ടിലാണ് ഗുണ്ടകള്‍ ഒത്തുചേര്‍ന്നത്. പുത്തന്‍പാലം രാജേഷ്, ഓം പ്രകാശ് തുടങ്ങി വിവിധ കേസുകളില്‍ ഉള്‍പ്പെട്ടവരാണ് ഒരുമിച്ച് കൂടിയത്. ഇവര്‍ ഒരുമിച്ച് നില്‍ക്കുന്നതിന്റേയും ഭക്ഷണം കഴിക്കുന്നതിന്റേയും ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് പദ്ധതിയാടനാകാണം ഗുണ്ടകള്‍ ഒത്തുചേര്‍ന്നതെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ സംശയം. ഇതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ സംഭവത്തില്‍ വിശദീകരണവുമായി ചേന്തി അനി രംഗത്തെത്തി. തന്റെ അമ്മയുടെ ചരമ ദിനമായിരുന്നു ഓഗസ്റ്റ് 31-ന്. അന്ന് വിവിധ തുറകളിലുള്ള ആളുകളെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. നേരത്തെ എസ്എന്‍ഡിപി യൂണിയന്‍ ട്രഷററായിരുന്ന ഓം പ്രകാശിനേയും ചടങ്ങിലേക്ക് ക്ഷണിച്ചു. ഓംപ്രകാശിന്റെ കൂടെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും എത്തിയിരുന്നു. അവിടെയെത്തിയ ആളുകള്‍ ഓംപ്രാകാശിനൊപ്പം എടുത്ത ഫോട്ടോയാണ് പുറത്ത് വന്നത്. ഒരു സുഹൃത്തെന്ന നിലയിലുള്ള ബന്ധമാണ് ഓംപ്രകാശുമായിട്ടുള്ളത്. മറ്റു അസ്വാഭാവികതകള്‍ ഇല്ലെന്നും ചേന്തി അനി വിശദീകരിച്ചു. അടുത്തിടെ ശ്രീകാര്യത്ത് ഗുണ്ടകള്‍ തമ്മിലുള്ള വാക്കേറ്റത്തിനിടെ വെട്ടേറ്റ ശരത് ലാല്‍ ഓടികയറിയത് ചേന്തി അനിയുടെ വീട്ടിലായിരുന്നു. കോണ്‍ഗ്രസ് കൗണ്‍സിലര്‍ സിനിയുടെ ഭര്‍ത്താവാണ് ചേന്തി അനി. ഇതിനിടെ വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.കനത്ത സുരക്ഷയിലാണ് പ്രതികളെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഡിവൈ.എസ്.പി എസ്. വൈ സുരേഷ് കുമാറിന്റെയും വെഞ്ഞാറമൂട് സി.ഐ വി.കെ വിജയരാഘവന്റെയും നേതൃത്വത്തിലായിരുന്നുനടപടികള്‍. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കോണ്‍ഗ്രസുകാരായ സജീവ്, ഉണ്ണി പ്രതികളെ തേമ്പാമൂട്ടില്‍ എത്തിച്ച് തെളിവെടുത്തത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....