കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന്റെ വീട്ടുമുറ്റത്തെത്തുന്നവർ ഇപ്പോൾ നേരേ മേലോട്ടാണു നോക്കുക. അവിടെ മരത്തിനുമുകളിൽ വള്ളിപടർന്നു പൂത്തുകിടക്കുന്നൂ ഫിലിപ്പൈൻസിലെ ‘ജേഡ് വൈൻ’ പൂവ്. കണ്ടാൽ തീനാളങ്ങൾ ജ്വലിച്ചു നിൽക്കുന്നതുപോലെ. മന്ത്രിയുടെ നാവിൽ ഇത് വേഴാമ്പൽപ്പൂവ്. അമ്പലവയലിൽ ദേശീയ പുഷ്പോത്സവത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ജേഡ് വൈൻ പൂക്കൾ മന്ത്രി കാണുന്നത്. തീനാളത്തിന്റെ നിറമുള്ളതും പിന്നെ നീലയും. ഡോ. രാജേന്ദ്രനിൽ നിന്ന് ഇതിന്റെ ഗ്രാഫ്റ്റ് ചെയ്ത തൈകളുമായാണു മന്ത്രി മടങ്ങിയത്. കഴിഞ്ഞ കൊല്ലം ഒരു പൂവിരിഞ്ഞു. ഇത്തവണ നിറയെ പൂക്കൾ.ഒരു കുലയിൽ ഒരടിയിലേറെ നീളത്തിൽ നിറയെ ഇതളുകളാണു ജേഡ് വൈൻ പൂവിന്.നീല നിറമുള്ള പൂവാണു കൂടുതൽ പ്രിയമെങ്കിലും മന്ത്രിയുടെ മുറ്റത്തു വിരിഞ്ഞത് ചുവപ്പും മഞ്ഞയും കലർന്ന പൂക്കൾ.നീലപ്പൂക്കൾ വിരിയുന്ന തൈകൂടി സംഘടിപ്പിക്കണമെന്നാണു മന്ത്രിയുടെ മോഹം. വായ പിളർന്ന വേഴാമ്പലിന്റെ ചുണ്ടുകൾ പോലെയാണ് പൂവിതളുകൾ. അതിനാലാണു മന്ത്രി ഇതിനു വേഴാമ്പൽ പൂവെന്നു പേരിട്ടത്. 1854ലാണ് പാശ്ചാത്യ ഗവേഷകർ ഫിലിപ്പൈൻസിലെ മഴക്കാടുകളിലെ അരുവികൾക്കരികിൽ നിന്നു ജേഡ് വൈൻ പൂക്കൾ കണ്ടത്തുന്നത്. 18 മീറ്റർ വരെ നീളത്തിൽ വള്ളി പടരുന്ന ഈ പൂവിന് തയാബക് എന്നാണു ഫിലിപ്പൈൻസിലെ പേര്. മരതകപ്പച്ച നിറമുള്ള എമറാൾഡ് വൈൻ, ഇളംപച്ചയും നീലയും ചേർന്ന ടർക്വോയിസ് വൈൻ എന്നീ ഇനങ്ങളുമുണ്ട്. വംശനാശഭീഷണി നേരിടുന്ന പൂവിനങ്ങളുടെ പട്ടികയിലാണു ജേഡ് വൈൻ ഉൾപ്പെട്ടിരിക്കുന്നത്. ആകർഷകമായ നിറം മൂലം അലങ്കാര പുഷ്പങ്ങളിലുൾപ്പെട്ട ഇവയ്ക്ക് രാത്രിയിൽ പ്രകാശിക്കാൻ കഴിവുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....