മറ്റൊരിക്കലും ചരിത്രത്തിലെങ്ങും കണ്ടിട്ടില്ലാത്ത രീതിയില്‍ കലിയടങ്ങാതെ പെയ്യുന്ന പെരുമഴയില്‍ കുരുതിക്കളമായി കേരളം.ഇന്ന്(15/8/2018) മാത്രം മഴയുടെ സംഹാര താണ്ഡവത്തില്‍ മരിച്ചവരുടെ എണ്ണം29 യി.സംസ്ഥാനത്ത് 14 ജില്ലകളിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്(റെഡ് അലര്‍ട്ട്).
സംസ്ഥാനത്ത് തുടരുന്ന പ്രളയവര്ഷത്തിലും മണ്ണിടിച്ചിലും മൂലമുണ്ടായ മരണസംഖ്യ 67 ആയി വര്‍ദ്ധിച്ചു. മലപ്പുറം, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലായി 29 പേരാണ് ഇന്ന് മരിച്ചത്. മലപ്പുറം കൊണ്ടോട്ടി, പെരിങ്ങാവ് എന്നിവിടങ്ങളില്‍ നടന്ന മണ്ണിടിച്ചിലില്‍ 12 പേരാണ് മരിച്ചത്. ഓഗസ്റ്റ് 9ന് ആരംഭിച്ച കനത്ത മഴ സംസ്ഥാനത്തെമ്ബാടും കനത്ത നാശം വിതച്ച് മുന്നേറുകയാണ്. റാന്നിയില്‍ വെള്ളം കയറിയ വീടിുള്ളില് നിന്ന് ഷോക്കേറ്റ് ചുഴുകുന്നില്‍ ഗ്രേസി(70) മരിച്ചു. അഷ്ടമുടിക്കായലില്‍ മത്സ്യബന്ധനത്തിനിടെ ശക്തമായ കാറ്റില്‍ മറിഞ്ഞ് തൃക്കടവൂര്‍ കുരീപ്പുഴ ലില്ലി ഭവനില്‍ ആന്റണി(45) മരിച്ചു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സഹോദരന് സേവ്യര്‍ നീന്തി രക്ഷപ്പെട്ടു.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.
മലപ്പുറം പെരിങ്ങാവില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞ് ഒന്‍പതു മരണം. ബഷീര്‍, ഭാര്യ സാബിറ, മകള്‍ ഫായിസ, മകന് മുഷ്ഫിക്ക്, ചേട്ടന്റെ ഭാര്യ ഹയറുന്നീസ, അയല്‍ക്കാരായ മൂസ ഇല്ലിപ്പറമ്ബത്ത്, മുഹമ്മദലി, മക്കളായ സഫ്വാന്, ഇര്ഫാന് അലി എന്നിവരാണു മരിച്ചത്.
സംസ്ഥാനത്ത് മഴ ശക്തമായതോടെ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വ്യാപകമാകുന്ന സാഹചര്യമാണുളളത്. പത്തനംതിട്ടയിലെ കൊച്ചു പമ്ബ, മൂഴിയാര്‍ അടക്കമുള്ള ഡാമുകളിലെ നീരൊഴുക്ക് ക്രമാതീതമായി ഉയരുകയാണ്. പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് നിര്‍മാണത്തിലിരുന്ന പള്ളി കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. ബംഗാള്‍ സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് വീണ് തൊഴിലാളികള്‍ അതിനുള്ളില്പെടുകയായിരുന്നു. പരിക്കേറ്റ അഞ്ച് പേരും ഇതരസംസസ്ഥാന തൊഴിലാളികളാണ്. ഗുരുതരമായി പരിക്കേറ്റ തരൂക്ക് (30) പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫാ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റു നാലു പേര് മൗലാന ആശുപത്രിയിലുമാണ്. മരിച്ച തൊഴിലാളിയുടെ മൃതശരീരം പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്നു.
പമ്ബയില്‍ വെള്ളപ്പൊക്കം ശക്തമാണ്. ഇതേ തുടര്‍ന്ന് ഭക്തര്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ് നിര്‍ദേശം നല്കി. കേരളം ദുരിതം നേരിടുന്ന സാഹചര്യത്തില്‍, മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായും ഫോണില്‍ സംസാരിച്ചു. ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്നു പ്രധാനമന്ത്രി ഉറപ്പു നല്കി. പമ്ബയിലേക്കുള്ള ബസ് സര്‍വീസ് കെഎസ്ആര്‍ടിസി നിര്‍ത്തിവച്ചു.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നുവിട്ടതോടെ ഇടുക്കി ഉപ്പുതറ ചപ്പാത്തിലുള്ള പാലം വെള്ളത്തിനടിയിലായി. ഇതുവഴിയുള്ള ഗതാഗതവും താത്കാലികമായി നിരോധിച്ചിട്ടുണ്ട്. പാലത്തിന് ഇരുവശത്തുമുള്ള ഉപ്പുതറ, അയ്യപ്പന്‍കോവില്‍ ഗ്രാമത്തില്‍ നിന്നുള്ള നാട്ടുകാരെ ഇതിനോടകം തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. അതിനാല്‍ തന്നെ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, മുല്ലപ്പെരിയാറിലെ വെള്ളം ഒഴുകിച്ചെല്ലുന്നത് ഇടുക്കി അണക്കെട്ടിലേക്കാണ്. ഇത് ആശങ്കകള്‍ക്കിടയാക്കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് സാധനങ്ങളുമായി വരുന്ന വാഹനങ്ങള്‍ ജില്ലയിലേക്ക് പ്രവേശിക്കരുതെന്ന് കളക്ടര്‍. ശക്തമായ മഴ തുടുന്നതിനാലും റോഡുകള്‍ മണ്ണിടിഞ്ഞും മരം വീണും തകര്‍ന്നു കിടക്കുന്നതിനാലും റോഡുമാര്‍ഗമുള്ള യാത്ര സുരക്ഷിതമല്ല. അതിനാല്‍ ദുരിതാശ്വാസ ക്യാമ്ബുകളിലേക്കുള്ള സാധനങ്ങളുമായി ജില്ലയ്ക്കു പുറത്തുനിന്നും വരുന്ന വാഹനങ്ങള്‍ ഇടുക്കിയിലേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കണമെന്ന് കളക്ടര്‍ അറിയിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ഒബി വാനുകള്‍ ചെറുതോണി ടൗണില്‍നിന്നും മാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ചെറുതോണി പുഴയിലെ ജലനിരപ്പ് ഉയരുകയും ടൗണില്‍ ശക്തമായ മണ്ണിടിച്ചിലുണ്ടാകുകയും ചെയ്തതോടെയാണ് ഒബി വാനുകള്‍ മാറ്റാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കിയത്.
അത്യാവാശ്യ സന്ദര്‍ഭങ്ങളിലല്ലാതെ ജനങ്ങള്‍ രാത്രിയാത്ര പൂര്‍ണമായും ഒഴിവാക്കണം. ജില്ലയിലെ എല്ലാ ടൂറിസം പ്രവര്‍ത്തനവും വിനോദയാത്രകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചു. പൊതുജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ജില്ലാഭരണകൂടം എടുക്കുന്ന നടപടികളുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.
പമ്പയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ റാന്നി മുതല്‍ ആറന്മുള വരെ നദിയുടെ തീരത്ത് താമസിക്കുന്ന ആയിരങ്ങള്‍ രാവിലെ മുതല്‍ ഭക്ഷണം പോലുമില്ലാതെ കെട്ടിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു. തങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വൈകുന്നേരത്തോടെ ഇവര്‍ മാദ്ധ്യമങ്ങളെയും അധികൃതരെയും ബന്ധപ്പെട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. രാവിലെ മുതല്‍ ഭക്ഷണമില്ലാതെ കഴിയുന്നതിനാല്‍ വൃദ്ധരും കുട്ടികളും ഉള്‍പ്പെടെയുള്ളവരില്‍ ഏറെയും അവശരാണെന്നാണ് വിവരം. അപകട സാധ്യത കണക്കിലെടുത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് ഇവിടേക്കുള്ള വാര്‍ത്താ വിനിമയ ബന്ധവും തകരാറിലായിട്ടുണ്ട്. ഇതോടെ ഇവിടെ കുടുങ്ങിക്കിടക്കുന്നവരെ ബന്ധപ്പെടാനും കഴിയാതെയായി.
സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വല്ലാത്ത സാഹചര്യമാണ് കേരളത്തില്‍ ഉയര്‍ന്ന് വന്നിരിക്കുന്നത്. കുറച്ച് ദിവസം കൂടി മഴ തുടരും. ഇത് സ്ഥിതി ഗുരുതരമെന്ന് സൂചിപ്പിക്കുന്നു, മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ സ്ഥിതി പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്തര മന്ത്രിയേയും അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ അടുത്ത് നിന്നും കൂടുതല്‍ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. പോസിറ്റീവായ നിലപാടാണ് പ്രധാനമന്ത്രിയുടെ അടുത്ത് നിന്നും ഉണ്ടായത്. സഹായിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കനത്തമഴയോടൊപ്പം ഉരുള്‍പ്പൊട്ടലുണ്ടാകുന്നത് ജീവഹാനി കൂട്ടാന്‍ കാരണമാകുന്നുണ്ട്. അതീവ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണ് ഇപ്പോള്‍. കരുതലില്ലായ്മ കൊണ്ട് അപകടമുണ്ടാകരുത്, രക്ഷാപ്രവര്‍ത്തകരോട് പൂര്‍ണമായും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളം എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് മാറി സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ രക്ഷാപ്രവര്‍ത്തകര്‍ നിര്‍ദേശം നല്കുമ്ബോള് അത് പാലിക്കണമെന്നും ഇതിനു തയ്യാറാവാത്തവരെ അയല്‍വാസികളും മറ്റുള്ളവരും പറഞ്ഞ് മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുല്ലപ്പെരിയര്‍ അണക്കെട്ടിലെ ജലം കൂടുതല്‍ തുറന്നു വിടുന്നതിലൂടെ ആലുവ പുഴയില്‍ ഇനിയും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ഇതു മുന്‍കൂട്ടി കണ്ട് അതിനുള്ള മുന്‍കരുതല്‍ നടപടികള്‍ എടുക്കാന്‍ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിര്‍ദേശം നല്കി കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ഏജന്‍സികളേയും ബോട്ടുകളും ആവശ്യപ്പെടുന്നുണ്ട്. പമ്ബാ തീരത്ത് രക്ഷാപ്രവര്‍ത്തനത്തിനായുള്ള ബോട്ടുകള്‍ തമിഴ്നാട്, ഏജന്‍സികള്‍ മുഖാന്തരം, എയര്‍ ലിഫ്റ്റ് എന്നീ മാര്‍ഗങ്ങളിലൂടെ എത്തിക്കും. പുഴകളില്‍ അമിതമായി വെള്ളം കയറിയതു കാരണം ശുദ്ധജല വിതരണം തടസപ്പെട്ടിട്ടുണ്ട്. ക്യാമ്ബുകളില്‍ താമസിക്കുന്നവര്‍ക്ക് ശുദ്ധജലമെത്തിക്കാന്‍ വേണ്ട നടപടികളും സ്വീകരിച്ചു വരുന്നുണ്ട്. ക്യാമ്ബുകളില്‍ ടാങ്കര്‍ ലോറി വഴി ശുദ്ധജലമെത്തിക്കും. ഇതിനുവേണ്ട നടപടികള്‍ പഞ്ചായത്തുകള്‍ ഏകോപിപ്പിക്കണം. ഇനി ടാങ്കറില്‍ വെള്ളമെത്തിക്കാന്‍ പറ്റാത്തിടത്ത് ഹെലികോപ്ടര്‍ വഴി എത്തിക്കുന്നതിനും നടപടികള്‍ കൈക്കൊള്ളും. നെടുമ്ബാശേരി വിമനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. പല വിമാനങ്ങളും സംസ്ഥാനത്തിന് പുറത്തെ വിമാനത്താവളങ്ങളില്‍ ആണ് ഇറക്കുന്നത്. അതിന് ബദലായി ചെറിയ വിമാനങ്ങള്‍ കൊച്ചി നേവല്‍ ബേസില്‍ ഇറക്കുന്നതിനായി അധികൃതരുമായി സംസാരിച്ചിട്ടുണ്ട്. വിമാനകമ്ബനികളുമായും മറ്റും സംസാരിച്ച് ഈ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. വലിയ വിമാനങ്ങള്‍ കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ ഇറക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വല്ലാത്ത സാഹചര്യമാണ് കേരളത്തില്‍ ഉയര്‍ന്ന് വന്നിരിക്കുന്നത്. കുറച്ച് ദിവസം കൂടി മഴ തുടരും. ഇത് സ്ഥിതി ഗുരുതരമെന്ന് സൂചിപ്പിക്കുന്നു, മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ സ്ഥിതി പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്തര മന്ത്രിയേയും അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ അടുത്ത് നിന്നും കൂടുതല്‍ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. പോസിറ്റീവായ നിലപാടാണ് പ്രധാനമന്ത്രിയുടെ അടുത്ത് നിന്നും ഉണ്ടായത്. സഹായിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കനത്തമഴയോടൊപ്പം ഉരുള്‍പ്പൊട്ടലുണ്ടാകുന്നത് ജീവഹാനി കൂട്ടാന്‍ കാരണമാകുന്നുണ്ട്. അതീവ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണ് ഇപ്പോള്‍. കരുതലില്ലായ്മ കൊണ്ട് അപകടമുണ്ടാകരുത്, രക്ഷാപ്രവര്‍ത്തകരോട് പൂര്‍ണമായും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളം എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് മാറി സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ രക്ഷാപ്രവര്‍ത്തകര്‍ നിര്‍ദേശം നല്കുമ്ബോള് അത് പാലിക്കണമെന്നും ഇതിനു തയ്യാറാവാത്തവരെ അയല്‍വാസികളും മറ്റുള്ളവരും പറഞ്ഞ് മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുല്ലപ്പെരിയര്‍ അണക്കെട്ടിലെ ജലം കൂടുതല്‍ തുറന്നു വിടുന്നതിലൂടെ ആലുവ പുഴയില്‍ ഇനിയും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ഇതു മുന്‍കൂട്ടി കണ്ട് അതിനുള്ള മുന്‍കരുതല്‍ നടപടികള്‍ എടുക്കാന്‍ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിര്‍ദേശം നല്കി കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ഏജന്‍സികളേയും ബോട്ടുകളും ആവശ്യപ്പെടുന്നുണ്ട്. പമ്ബാ തീരത്ത് രക്ഷാപ്രവര്‍ത്തനത്തിനായുള്ള ബോട്ടുകള്‍ തമിഴ്നാട്, ഏജന്‍സികള്‍ മുഖാന്തരം, എയര്‍ ലിഫ്റ്റ് എന്നീ മാര്‍ഗങ്ങളിലൂടെ എത്തിക്കും. പുഴകളില്‍ അമിതമായി വെള്ളം കയറിയതു കാരണം ശുദ്ധജല വിതരണം തടസപ്പെട്ടിട്ടുണ്ട്. ക്യാമ്ബുകളില്‍ താമസിക്കുന്നവര്‍ക്ക് ശുദ്ധജലമെത്തിക്കാന്‍ വേണ്ട നടപടികളും സ്വീകരിച്ചു വരുന്നുണ്ട്. ക്യാമ്ബുകളില്‍ ടാങ്കര്‍ ലോറി വഴി ശുദ്ധജലമെത്തിക്കും. ഇതിനുവേണ്ട നടപടികള്‍ പഞ്ചായത്തുകള്‍ ഏകോപിപ്പിക്കണം. ഇനി ടാങ്കറില്‍ വെള്ളമെത്തിക്കാന്‍ പറ്റാത്തിടത്ത് ഹെലികോപ്ടര്‍ വഴി എത്തിക്കുന്നതിനും നടപടികള്‍ കൈക്കൊള്ളും. നെടുമ്ബാശേരി വിമനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. പല വിമാനങ്ങളും സംസ്ഥാനത്തിന് പുറത്തെ വിമാനത്താവളങ്ങളില്‍ ആണ് ഇറക്കുന്നത്. അതിന് ബദലായി ചെറിയ വിമാനങ്ങള്‍ കൊച്ചി നേവല്‍ ബേസില്‍ ഇറക്കുന്നതിനായി അധികൃതരുമായി സംസാരിച്ചിട്ടുണ്ട്. വിമാനകമ്ബനികളുമായും മറ്റും സംസാരിച്ച് ഈ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. വലിയ വിമാനങ്ങള്‍ കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ ഇറക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ദുരിതബാധിത പ്രദേശങ്ങളിലേയ്ക്ക് ആശ്വാസമായി കെഎസ്ആര്‍ടിസി സ്പെഷ്യല്‍ സര്‍വ്വീസുകള്‍ ആരംഭിച്ചു. നെടുമ്ബാശ്ശേരി വിമാനത്താവളം അടച്ചിട്ട സാഹചര്യത്തില്‍ തിരുവനന്തപുരം, നെടുമ്ബാശ്ശേരി എയര്‍പോര്‍ട്ടുകള്‍ ബന്ധപ്പെടുത്തിയുള്ളതാണ് സ്പെഷ്യല്‍ സര്‍വീസുകള്‍.
നെടുമ്ബാശ്ശേരി വിമാനത്താവളം അടച്ചതിനാല്‍ നെടുമ്ബാശ്ശേരിയില്‍ നിന്നും പോകുന്ന എല്ലാ വിമാനങ്ങളും തിരുവനന്തപുരത്ത് നിന്നായിരിക്കും പുറപ്പെടുക എന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ച സാഹചര്യത്തില്‍ വിമാന യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കെഎസ്ആര്‍ടിസി തിരുവനന്തപുരത്തു നെടുമ്ബാശ്ശേരി എയര്‍പോര്‍ട്ടിലേക്കും തിരിച്ചുമുള്ള സ്പെഷ്യല്‍ സര്‍വീസുകള്‍ ആരംഭിച്ചത്. എയര്‍പോര്‍ട്ട് പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയില്‍ ആകുന്നതുവരെ ഈ സര്‍വീസുകള്‍ തുടരുന്നതാണെന്നും ആവശ്യമെങ്കില്‍ അധിക സര്‍വീസുകള്‍ അയയ്ക്കുമെന്നും കെഎസ്ആര്‍ടിസി ചെയര്മാന് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ടോമിന് ജെ. തച്ചങ്കരിപറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....