കോട്ടയം:പ്രണയ വിവാഹത്തേ തുടര്‍ന്ന് അരുംകൊലയ്ക്ക് ഇരയായ കെവിന്റെ വധു നീനു ഇനി വീട്ടിലേയ്ക്കു തിരികെ പോകില്ല.കെവിന്റെ ഭാര്യയായി തന്നെ ഇനിയുള്ള കാലം ജീവിക്കുമെന്ന് നെഞ്ചുപൊട്ടി ആ പെണ്‍കുട്ടി പറഞ്ഞു.കൊലപാതക വാര്‍ത്ത വന്നയുടന്‍ തിരികെ വീട്ടിലെത്തണമെന്ന് നീനുവിന്‌റെ വീട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഇനിയുള്ള കാലം കെവിന്റെ അച്ഛനും അമ്മയ്ക്കും സഹോദരിയ്ക്കും താങ്ങായി അവരുടെ കുടുംബത്തില്‍ തുടരുമെന്ന് നീനു സങ്കടക്കടലിലും പറഞ്ഞു
തന്റെ സഹോദരന്‍ കെവിനെ ഒരിക്കലും കൊല്ലുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. വീട്ടുകാരുടെ അറിവോടെത തന്നെയാണ് കൊല നടത്തിയതെന്നും നീനു പ്രതികരിച്ചു. താഴ്ന്ന സാമ്പത്തിക ചുറ്റുപാടും തന്റെ ജാതിയേക്കാള്‍ താഴ്ന്ന ജാതിയായതിനാല്‍ കെവിനുമായുള്ള ബന്ധം തുടക്കം മുതലെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. പല തവണ വീട്ടിലേക്ക് തിരികെയെത്തണമെന്ന് മാതാപിതാക്കളും സഹോദരനും ആവശ്യപ്പെട്ടിരുന്നു.കേസില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ ഷാനു ഉള്‍പ്പെടെ 13 പേരാണ് പ്രതികളായുള്ളത്. സംഘത്തില്‍ 13പേര്‍ ഉണ്ടായതായി പിടിയിലായ പ്രതി മൊഴി നല്‍കിയിട്ടുണ്ട്. കെവിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടരയോടെ കൊല്ലം തെന്മല ചാലിയക്കര തോട്ടിലാണു കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം കോട്ടയം മെഡിക്കല്‍ കോളജില്‍ പൂര്‍ത്തിയായി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....