മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വെഷിക്കണമെന്നും കേസ് സി ബി ഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരെ മുന്‍ കെഎസ്യു പ്രവര്‍ത്തക ജസ്ല രംഗത്ത്.
ഷുഹൈബിന്റെ ഓര്‍മ്മകളെ കുറിച്ച് പോസ്റ്റിട്ടപ്പോള്‍ അത് അദ്ദേഹത്തിന്റെ മരണത്തെ അപമാനിക്കുന്ന രീതിയില്‍ ആണെന്നായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി. ഇതുമായി ബന്ധപ്പെട്ട് കെഎസ്യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റായിരുന്ന ജസ്ല മാടശേരിയെ കഴിഞ്ഞ ദിവസമാണ് കെഎസ് യുവില്‍ നിന്നും പുറത്താക്കിയിരുന്നത്.
രാഷ്ട്രീയം മുതലെടുപ്പിന്റേതാകുമ്പോള്‍, പരസ്പരം പണികൊടുക്കലിന്റേതാകുമ്പോള്‍ വെട്ടു കൊലയും സാധാരണമാവും, സ്വാഭാവികവും എന്ന ജസ്ലയുടെ ഫെസ്ബുക്ക് പോസ്റ്റാണ് കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ വിവാദമായി മാറിയത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ജസ്ല കൊല്ലപ്പെട്ട ശുഹൈബിനെ അപമാനിച്ചെന്നായിരുന്നു പ്രവര്‍ത്തകരുടെ ആരോപണം.
എന്നാല്‍ കോണ്‍ഗ്രസ് ഷുഹൈബ് കേസ് സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് നടത്തിയ രാപകല്‍ സമരപ്പന്തലില്‍ നടന്ന സംഭവങ്ങളെ കുറിച്ച് ജസ്ലി ഇപ്പോള്‍ ഇട്ട പോസ്റ്റ് ജനശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്.ജസ്ലയുടെ വാക്കുകള്‍:
സമകാലിക രാഷ്ട്രീയ ഭീകരതയെ കുറിച്ച് ഞാനെഴുതി.
അത് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി പോലുമില്ലാത്ത എന്റെ സഹപ്രവർത്തകർ, ഞാൻ ശുഹൈബിനെ അപമാനിച്ചു, അവന്റെ ഓർമ്മകളെ പുച്ഛിച്ചു, നിസാരവൽകരിച്ചു, സങ്കടം പ്രകടിപ്പിച്ചില്ല എന്നെല്ലാം കരഞ്ഞ് വിളിച്ച്, എന്നെ തെറി വിളിച്ച്, മുസ്ലിം ലീഗിന്റെ മൂട് താങ്ങി, ഫ്ലാഷ് മോബ് വിഷയത്തിലൊരുക്കി വെച്ച സസ്പെൻഷൻ ഓർഡർ എടുത്ത് തന്നു.
അതേസഹപ്രവർത്തകർ തന്നെയാണല്ലോ സുഹൈബിന്റെ ഓർമ്മകൾക്ക് മുന്നിലിരുന്ന് ആടിയും പാടിയും, സിനിമാറ്റിക് സ്റ്റെപ്പുകളിട്ടും, മ്യൂസിക്കിന്റെ അകമ്പടിയോടെ ദിക്റ് ചൊല്ലിയും, അവന്റെ ഓർമ്മകളെ സ്മരിക്കുന്നത് എന്നോർകുമ്പഴാ ഒരു റിലാക്സേഷൻ'
38,39,40ആമത്തെ വെട്ട് വരേ നിങ്ങള്‍ വെട്ടിയല്ലോ...കൂത്താടിക്കൊണ്ട്...
ആ ശുഹൈബിനെ..
പ്രിയ കോണ്‍ഗ്രസുകാരേ...
ആ ഖദറിന് ഒരു പാരമ്പര്യമുണ്ട്...
അത് കളങ്കപ്പെടുത്തല്ലേ..
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....