അശോക് കര്‍ത്താ
മാധ്യമങ്ങള്‍ നിരന്തരം വിമര്‍ശിക്കപ്പെടണം എന്നുപറയുമ്പോള്‍ അവര്‍ ഉദ്ദേശിക്കുന്നത് മാദ്ധ്യമങ്ങളെപ്പറ്റി ഒരക്ഷരം മിണ്ടിപ്പോകരുതെന്നാണു. സര്‍ക്കാരിനു പകരമുള്ള സംവിധാനമല്ല മാധ്യമങ്ങള്‍ എന്നുപറഞ്ഞാല്‍ അതു തങ്ങള്‍ക്കിഷ്ടമില്ലാത്ത സര്‍ക്കാരിനെ ആക്രമിക്കാനുള്ള സംവിധാനമാണെന്നാണു. എത്രപേര്‍ കടലിലുണ്ടെന്ന കണക്കു പോലും പലവട്ടം തെറ്റിക്കുന്ന സര്‍ക്കാരിനെ പുകഴ്ത്താന്‍ കഴിയാത്തത് മാദ്ധ്യമങ്ങളുടെ തെറ്റല്ല. എന്തു ചെയ്യാം മുഖ്യമന്ത്രി പിണറായിയായിപ്പോയില്ലെ? അല്ലെങ്കില്‍ കാണിച്ചു തരാമായിരുന്നു. തഴുകിത്തലോടി സുയിപ്പാക്കിയേനേം. ഈ മാദ്ധ്യമങ്ങളേപ്പറ്റി പിണറായിക്ക് ഒന്നുമറിയില്ല! തെറ്റുകുറ്റങ്ങള്‍ മറച്ചുവക്കാന്‍ എത്ര ലളിതകോമള പദാവലികളാണു മാദ്ധ്യമപ്രവര്‍ത്തകരുടെ കൈവശമുള്ളത്!
ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ ഇറങ്ങിയ പത്രങ്ങള്‍ മുഖ്യമന്ത്രി ശ്രദ്ധിച്ചിരുന്നെങ്കില്‍ അതു മനസിലായേനെ!
'മുന്‍മുഖ്യമന്ത്രിയുടെ ഓഫീസിനും വീഴ്ച പറ്റി' - അതായിരുന്നു ലീഡ്!
ആ തലക്കെട്ട് ഒന്നു മാത്രം പോരെ ഒരു വാര്‍ത്തയെ എങ്ങനെ ഡ്രെസ്സുചെയ്യിക്കാമെന്നതിന്റെ തെളിവ്? എന്നിട്ടും പിണറായി വിജയന്‍ കൂട്ടില്ലെന്നു പറഞ്ഞ് മാറിനിന്നാലെന്തു ചെയ്യും? ഓഖി റിപ്പോര്‍ട്ടൊക്കെ ഉണ്ടാകും! അല്ലെങ്കില്‍ പിണറായി രാജിവക്കണം!
മുന്‍മുഖ്യമന്ത്രിയുടെ ഓഫീസെന്നു പറയുമ്പോള്‍ ഏതു മുന്‍മുഖ്യമന്ത്രി? ആന്റണിയും, വി.എസും ജീവിച്ചിരിപ്പുണ്ട്. ജനം ആരേ ഉദ്ദേശിക്കണം? അതൊന്നും മാദ്ധ്യമതമ്പ്രാക്കന്മാര്‍ക്ക് പ്രശ്‌നമല്ല. അവരുടെ ചുണ്ടില്‍ ഒരു പുഞ്ചിരി തത്തിക്കളിക്കും. ജനം ആരേ വേണേലും വിചാരിച്ചോട്ടെ. കണ്ടോ നമ്മുടെ മിടുക്ക്! അതാണു മാദ്ധ്യമപ്രവര്‍ത്തകരുടെ തോളില്‍ കയ്യിട്ടു നടന്നാലുള്ള ഗുണം. പിണറായിക്കതുവേണ്ടെങ്കില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ എന്തു ചെയ്യും? അപ്പോപ്പിന്നെ ഇങ്ങനെയൊക്കെ പറ്റു.
ഒരു സ്റ്റോറിയില്‍ എവിടെയെങ്കിലും പിണറായിയുടെ പേര്‍ സൂചിപ്പിക്കാനിടമുണ്ടെങ്കില്‍ നിശ്ചയമായും അതു ചേര്‍ത്തിരിക്കും. അതാണു മാദ്ധ്യമധര്‍മ്മം. വേണ്ടിവന്നാല്‍ ജാതകവും കൂടികണ്ടുപിടിച്ച് കൊണ്ടുവന്നു ചേര്‍ക്കും. പൊതുബോധത്തെ പിണറായി വിരുദ്ധതയിലേക്കുയര്‍ത്തുക മാത്രമാണു മാദ്ധ്യമ ലക്ഷ്യം. അതിനെന്തു നാറിയ പണികള്‍ക്കും മാദ്ധ്യമപ്രവര്‍ത്തകര്‍ തയ്യാറാണു. പിണറായി അല്ലാത്തവര്‍ക്കേ മാദ്ധ്യമഇളവുള്ളു. ഇങ്ങനെയൊക്കെയുള്ള മാദ്ധ്യമപ്രവര്‍ത്തനത്തെയല്ലെ പണ്ട് സ്വരാജ് പറഞ്ഞ പദാവലി ചേര്‍ത്തുവിളിക്കേണ്ടത്?
സര്‍ക്കാരുകള്‍ നല്‍കുന്ന ആധികാരിക വിവരം ജനങ്ങളിലെത്തിക്കലാണ് മാധ്യമങ്ങളുടെ ജോലി. ഒരു സംഭവമുണ്ടായിക്കഴിയുമ്പോള്‍ നേരത്തേ അത്തരമൊരു മുന്നറിയിപ്പുണ്ടായിരുന്നോ എന്ന് മാധ്യമങ്ങള്‍ പരിശോധിക്കും. വിവരം കിട്ടിയിട്ടും ജനങ്ങളെ അറിയിച്ചില്ലെന്ന് കണ്ടെത്തിയാല്‍ ശ്രദ്ധിക്കേണ്ടവര്‍ ശ്രദ്ധിച്ചില്ല എന്ന വാര്‍ത്തയും കൊടുക്കും. പിണറായിയുടെ കാലത്തെ മാദ്ധ്യമപ്രവര്‍ത്തനം എത്ര നിര്‍മ്മമാണു. ഒരു വളച്ചൊടിക്കലും ഇല്ല. സര്‍ക്കാര്‍ കൊടുക്കുന്ന എല്ലാ വാര്‍ത്തകളും അങ്ങിനെ പൊടിപ്പും തൊങ്ങലും ഇല്ലാതെ കൊടുക്കുമോ എന്നു ചോദിച്ചാല്‍ അതില്ല. തങ്ങളുടെ ഗൂഡോദ്ദേശത്തിനു അനുഗുണമായ വിവരങ്ങള്‍ കിട്ടിയാല്‍ വിടില്ല. അപ്പോള്‍ മാദ്ധ്യമനയം വേറൊന്നാകും. തോമസ് ചാണ്ടിയുടെ റിസോര്‍ട്ട് കവര്‍ ചെയ്യുന്നപോലെ രാജീവ് ചന്ദ്രശേഖറിന്റെത് കവര്‍ ചെയ്യാന്‍ മാദ്ധ്യമങ്ങളുടെ പട്ടിവരും.
പിണറായിക്കു നേരെയാണെങ്കില്‍ ഒരേ വിഷയത്തില്‍ നിര്‍ത്താതെയുള്ള റിപ്പോര്‍ട്ടിങ് ഉറപ്പാണു. അതാണു മാദ്ധ്യമധര്‍മ്മം. ഇറാഖ് യുദ്ധമൊക്കെ ദില്ലിയിലിരുന്നു 'കണ്ടപോലെ' റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിവുള്ളവരുടെ പരമ്പരക്ക് പിണറായിക്കെതിരേ അച്ചുനിരത്താനോ, ദൃശ്യം വിന്യസിക്കാനോ ഒരു പൂത്തിരിപോയിട്ട് മെഴുകുതിരിയുടെ ആവശ്യമ്പോലുമില്ല. പിണറായി വിരുദ്ധത അത്രയ്ക്കു പ്രകാശം തരുന്നുണ്ട്. പിണറായി വരട്ടെ! പ്രകാശം പരക്കട്ടെ
പക്ഷെ ഒന്നോര്‍ക്കുന്നത് നന്നായിരിക്കും. ഇതിനിടയിലും പിണറായി പിടിച്ചുനില്‍ക്കുന്നെങ്കില്‍ വെര്‍ണാക്കുലര്‍ മാദ്ധ്യമരെ വിറ്റകാശ് കയ്യിലുള്ള ആരോ (അതു നിങ്ങളുദ്ദേശിക്കുന്ന ആളല്ല!) പിന്നില്‍ ഉപദേശിക്കുന്നുണ്ടാകും. പട്ടിയെ തളര്‍ത്താന്‍ എല്ലിട്ടുകൊടുത്താല്‍ മതി. നേരേയും തിരിഞ്ഞും കടിച്ച് അവസാനം സ്വന്തം മോണയില്‍ നിന്നും ചോരവന്നാലും പട്ടിയതറിയില്ല. എല്ലിന്‍ രസമാണെന്നു വിചാരിക്കും. അതുപോലെയാണു മാദ്ധ്യമപ്രവര്‍ത്തകര്‍ പിണറായി രസം കുടിക്കുന്നത്.
ഓഖി ദുരന്തം മാദ്ധ്യമങ്ങള്‍ കടിച്ചു കടിച്ച് ഇപ്പോള്‍ എവിടെയാണു എത്തിനില്‍ക്കുന്നത്?
കടലോരത്തു സംഘര്‍ഷം വിതച്ചായാലും പിണറായിയെ എതിര്‍ക്കുക എന്ന അവരുടെ നിലപാട് തീക്കളിയാണു. തടയപ്പെട്ടതു പിണറായിയും തടഞ്ഞത് ളോഹയിട്ടവരുടെ നേതൃത്വത്തിലുമായപ്പോള്‍ മാദ്ധ്യമങ്ങള്‍ അതു വീരോചിതമായി ചിത്രീകരിച്ചു. പകരം തടയപ്പെട്ടത് ഉമ്മന്‍ ചാണ്ടിയും തടഞ്ഞത് കുറിയിട്ടവനോ തൊപ്പിവച്ചവനോ ആയിരുന്നെങ്കില്‍? അപ്പോള്‍ എന്തായിരിക്കും മാദ്ധ്യമങ്ങളുടെ ലൈന്‍? അപ്പോള്‍ അതിന്റെ വേരു തേടി അവര്‍ നാഗ്പൂരിലോ സിറിയിലോ വരെ പോകില്ലെ? മാദ്ധ്യമപ്രവര്‍ത്തകര്‍ക്കു പക്ഷപാതിത്വമാകാം. പിണറായിയോടു ശത്രുതയുമാകാം. പക്ഷെ അതു ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തുന്ന രീതിയിലേക്കു വളരരുത്. ലാവലിന്‍ കേസോ, അന്‍പത്തൊന്നു വെട്ടോ കൈകാര്യം ചെയ്ത അതേ ലാഘവത്തോടെയും ദുരുദ്ദേശത്തോടെയും ഓഖി ദുരന്തം കൈകാര്യം ചെയ്യുന്നതപകടമാണു. തകരുന്നത് കേരളത്തിലെ മത സൌഹാര്‍ദ്ദമായിരിക്കും. അതു മനസിലാക്കാനുള്ള സാമാന്യബോധമെങ്കിലും മാദ്ധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടേ?
പിണറായി വിജയനെതിരേയുള്ള മീഡിയാ ആക്രമണം ഒരുതരം മരതിയാണു. മാദ്ധ്യമരതി! തല്‍ക്കാലം അതില്‍ നിന്നൊരു സംതൃപ്തിയൊക്കെ കിട്ടും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ അതപകടമാണു. ഓഖി റിപ്പോര്‍ട്ടിങ്ങിന്റെ പശ്ചാത്തലത്തില്‍ അതു വ്യക്തമായി. മാദ്ധ്യമങ്ങളുടെ (സ്വകാര്യ) പിണറായി വിരുദ്ധതയ്ക്ക് ജനമെന്തിനു അവരുടെ സ്വത്തും ജീവനും ബലികഴിക്കണം?
പിണറായി എന്നു കേള്‍ക്കുമ്പോള്‍ മാദ്ധ്യമങ്ങള്‍ക്ക് അങ്ങോട്ടു സഹിക്കുന്നില്ല. എന്താണെന്നറിയില്ല. ഇതൊരു മനോരോഗമാണോ ഡോക്ടര്‍?
(വിവിധ വിഷയങ്ങളില്‍ സമൂഹമാധ്യമത്തില്‍ പ്രതികരിക്കുന്നയാളാണ് ലേഖകന്‍)
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....