News Beyond Headlines

29 Friday
November

ദേശീയനയത്തില്‍ അടിതെറ്റി സിപിഐ

പി ബാലാനന്ദ്
കോണ്‍ഗ്രസുമായി വേണ്ടി വന്നാല്‍ സഹകരിക്കണമെന്ന സിപിഐയുടെ ദേശീയ നയം പുറത്തുവന്നതോടെ വെട്ടിലായി സിപിഐ കേരളഘടകമ.ഇടതുപക്ഷത്തു നിന്ന് കോണ്‍ഗ്രസിനെ സഹായിക്കുന്ന നിലപാടാണ് സിപിഐയുടേതെന്ന് കേരളനേതാക്കളുടെ നിരന്തരമുള്ള ആരോപണങ്ങള്‍ ശരിവെയ്ക്കുന്നതിലേക്കാണ് ഇപ്പോള്‍ പുതിയ നയപ്രഖ്യാപനം എത്തിയിരിക്കുന്നത്.എന്നാല്‍ സിപിഐ ദേശീയ നേതൃത്വത്തിന്റെ തീരുമാനം കേരളത്തിലെ താഴേക്കിടയിലുള്ള പ്രവര്‍ത്തകരെ എങ്ങനെ പറഞ്ഞുബോധ്യപ്പെടുത്തുമെന്ന പ്രതിസന്ധിയാലാണ് കേരളത്തിലെ നേതാക്കളെന്ന് സിപഐയിലെ ഒരു മുതിര്‍ന്ന നേതാവ് ഹെഡ്‌ലൈന്‍ കേരളേയോട് ധര്‍മ്മസങ്കടംപങ്കുവെച്ചു.
കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്ന് യാതൊരു തരത്തിലും ഔദ്യോഗികമായി സഹായം അഭ്യര്‍ത്ഥന ഉണ്ടാകാത്ത സ്ഥിതിക്ക് അങ്ങോട്ട് കയറി പിന്തുണ പ്രഖ്യാപിച്ച അവസ്ഥയായി നിലവിലെ രാഷ്ട്രീയ നിലപാട്.സിപിഎമ്മിനോട് എതിരിടുമ്പോഴും കറയറ്റ കമ്യൂണിസ്റ്റ് നിലപാടാണ് തങ്ങളുടേതെന്ന് സിപിഎം നേതാക്കള്‍ ഊന്നിയൂന്നി പറയുന്നുണ്ട്.മാത്രമല്ല ദേശീയ തലത്തില്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും എതിരിടാനുളള ശേഷി തങ്ങള്‍ക്കുമാത്രമേയുള്ളുവുന്നും സിപിഐ വാദിക്കുന്നുണ്ടായിരുന്നു.നിലവിലെ നിലപാട് പക്ഷെ ഇതിനെയെല്ലാം പൊളിക്കുന്നതാണ്
പുതിയ നയത്തിന്റെ അടിസ്ഥാനത്തില്‍ എംഎം മണിയടക്കമുള്ള തീവ്ര സിപിഎം നേതാക്കളുടെ ആക്രമണത്തിനെ പ്രതിരോധിക്കാനുള്ള ശേഷിയില്ലാതെ കേരള നേതാക്കള്‍ വലയുകയാണ്.തലയ്ക്ക് സ്ഥിരതയുള്ളവരാരെങ്കിലും കോണ്‍ഗ്രസിനൊപ്പം പോകുമോയെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ദേശീയ നയത്തിന്റെ പ്രതിരോധ നടപടികളുമായി ഇറങ്ങിയിട്ടുണ്ടെങ്കിലും പാര്‍ട്ടിയുടെ ദേശീയനയമാണ് നിലവിലേതെന്ന് മറക്കാന്‍ കഴിയില്ല. തോമസ് ചാണ്ടി,കുറിഞ്ഞി ഉദ്യാന വിഷയങ്ങളില്‍ സിപിഐയുടെ നിലപാട് വിവാദമായപ്പോള്‍ അവര്‍ കോണ്‍ഗ്രസിലേക്ക് പോകുകയാണെന്ന സൈബര്‍ ലോകത്തെ ആരോപണങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് നിലവിലെ ദേശീയ നിലപാട്.അത്തരമൊരുനിലപാടുമില്ല,സിപിഐ യുടെ രാഷ്ട്രീയ പാരമ്പര്യത്തെ കുറിച്ചറിയാത്തവരാണ് നിലപാട് വ്യാഖ്യാനിക്കുന്നതെന്ന് കാനം പത്രസമ്മേളനത്തിലൂടെ പറഞ്ഞെങ്കിലും ഇപ്പോള്‍ നിലപരുങ്ങിലായിരിക്കുകയാണ്.
അടുത്ത ഇടതുയോഗത്തില്‍ പ്രശ്‌നങ്ങളെല്ലാം പറഞ്ഞു തീര്‍ത്ത് രമ്യതിയില്‍ പോകാനാഗ്രഹിച്ചിരുന്നതാണ് ഇവിടുത്തെ മുതിര്‍ന്ന നേതാക്കളല്‍ പലരും.കാനത്തിന്റെ നിലപാടുകളെളാക്കാള്‍ സിപിഎമ്മിനോട് എതിരിടുന്ന വിഷയങ്ങളില്‍ തീവ്രനിലപാടുകളെടുക്കുന്ന പാര്‍ട്ടി അസിസ്റ്റന്റ് സെക്രട്ടറിയോട് നിലപാട് മയപ്പെടുത്തണമെന്ന് പാര്‍ട്ടി യുവജനവിഭാഗം ആവശ്യപ്പെടുകയും ചെയ്തിരുന്നു.മോദിയെ പ്രതിരോധിക്കാനുള്ള തന്ത്രം മാത്രമായാല്ല,ഇടതുംവലതും മാറിമാറിക്കളിക്കാനുള്ള രാഷ്ട്രീയ തന്ത്രമായാണ് നിലവിലെ സിപിഐനിലപാടിനെ ഇടതുകക്ഷികള്‍ വിശദീകരിക്കുന്നത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....