കേരള മന്ത്രി സഭയുടെ ചരിത്രത്തിലാദ്യമായി കഴിഞ്ഞദിവസങ്ങളില്‍ മുഖ്യമന്ത്രി നേരിട്ട് മന്ത്രിമാരുടെ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതില്‍ ചില വകുപ്പികളില്‍ അഴിച്ചു പണിയ്ക്കു സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.ചില മന്ത്രിമാരുടെ കസേര പോയേക്കുമെന്നാണ് സിപിഎമ്മിലെ ഉന്നത വൃത്തങ്ങളില്‍ നിന്നുള്ള സൂചന.
അങ്ങനെയെങ്കില്‍ അടുത്തകാലത്ത് വിവാദങ്ങളില്‍ പെട്ട ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ മന്ത്രി സഭയില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കം ശക്തമാകും.ക്ഷേത്ര ദര്‍ശനത്തിനിടയില്‍ ശ്രീകോവിലിനു മുന്നില്‍ കൈകൂപ്പി തൊഴുതു നില്‍ക്കുന്ന മന്ത്രിയുടെ ചിത്രം പുറത്തുവന്നതോടെ മന്ത്രിയ്ക്ക് ഇടതുപക്ഷത്തു നിന്ന് വലിയ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്.എന്നാല്‍ മന്ത്രിയെ ഒഴിവാക്കാനുള്ള സാഹചര്യം ഇതു മാത്രമാണ് കരുതാനാവില്ല.ദേവസ്വം മന്ത്രിയുടെ ഓഫീസിനെതിരെ അടുത്തകാലത്തുയര്‍ന്നു വന്ന ചില അഴിമതി ആരോപണങ്ങളും മന്ത്രിയെ മാറ്റുന്നതിന് കാരണമായേക്കുമെന്നാണ് വിലയിരുത്തല്‍.മുഖ്യമന്ത്രി മന്ത്രിമാരേയും വകുപ്പ് സെക്രട്ടറിമാരേയും വിളിച്ചുവരുത്തി റിപ്പോര്‍ട്ടു തേടിയതു തന്നെ ചില മന്ത്രിമാരേ മാറ്റുന്നത് മാത്രം ലക്ഷ്യം വെച്ചുകൊണ്ടാണെന്നും കരുതുന്നവര്‍ കുറവല്ല.
ദേവസ്വം മന്ത്രിയെ മാറ്റുന്ന അത്തരമൊരു സാഹചര്യമുണ്ടായാല്‍ ആ സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടുന്നവരില്‍ ഏറ്റവും മുന്‍പന്‍ ഏറ്റുമാനൂര്‍ എംഎല്‍എ സുരേഷ് കുറുപ്പായിരിക്കും.കാരണം മധ്യതിരുവതാം കൂറിന് പ്രത്യേകിച്ച് കോട്ടയത്തിന് മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ലാത്തത് സുരേഷ് കുറുപ്പിന് തുണയാകും.എല്‍എഡിഎഫ് കണ്‍വീനര്‍ തന്നെ തന്റെ ജില്ലക്കാരനും അയല്‍ക്കാരനുമായ കുറുപ്പിനെ മന്ത്രിയാക്കുന്നതില്‍ എതിര്‍പ്പു കാണിക്കാന്‍ ഇടയില്ല .മാത്രമല്ല ,അടുത്തു വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം,പത്തനംതിട്ട,ഇടുക്കി ജില്ലകളില്‍ വളരെ ക്ലീന്‍ ഇമേജുള്ള ഒരാളേ ഉയര്‍ത്തിക്കാട്ടാനും അണികളെ കൂടുതല്‍ ആകൃഷ്ടരാക്കാനും കുറുപ്പിനെ പോലെയുള്ള ഒരാള്‍ പാര്‍ട്ടിക്ക് ആവശ്യമാണു താനും.നേരത്തേ സ്പീക്കറാകുമെന്ന് കരുതിയിരുന്ന കുറുപ്പ് ആ സ്ഥാനം സ്വന്തമായി വേണ്ടെന്നു വെച്ചതാണെന്നും ശ്രുതികളുണ്ട്.വളരെ ബഹുമാനിക്കപ്പെടുന്ന ആ പോസ്റ്റിലേക്കെത്തിയാല്‍ വളരെ തിരക്കുള്ള തന്റെ അഭിഭാഷക വൃത്തിയെ തന്നെ അതു ബാധിക്കുമെന്ന് ആ സമയത്ത് കുറുപ്പ് പാര്‍ട്ടിയോട് വിശദമാക്കിയിരുന്നു.
അതേ സമയം മന്ത്രി സഭയില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന മറ്റൊരാള്‍ കെകെ ശൈലജ ടീച്ചറായിരുക്കും.പനി മരണങ്ങളും,മെഡിക്കല്‍ ഫീസ് വിവാദവും ശൈലജ ടീച്ചറെ ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയാക്കിയിരുന്നു.ശൈലജ ടീച്ചര്‍ രാജി വെക്കണമെന്ന് പ്രതിപക്ഷവും ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു.
എന്നാല്‍ മന്ത്രി സഭയിലേക്ക് പുതുതായി രാജു ഏബ്രഹാമും എത്തുമെന്നാണ് കണക്കു കൂട്ടല്‍.ബന്ധുത്വ നിയമന വിവാദത്തില്‍ പെട്ട് പുറത്തു പോയ ഇ പി ജയരാജനെ മന്ത്രി സഭയിലേക്ക് തിരിച്ചെത്തിക്കണമെന്ന് മുഖ്യമന്ത്രി നീക്കം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.കഴിഞ്ഞ കാരണം പിണറായി വിജയന്റെ ഏറ്റവും അടുത്ത നേതാവെന്ന നിലയില്‍ ഇ പിയെ മടക്കിക്കൊണ്ടു വരേണ്ടത് അദ്ദേഹത്തിന്റെ കൂടി ആവശ്യമാണ്.കാരണം കഴിഞ്ഞ പാര്‍ട്ടി സമ്മേളന കാലത്ത് ഇ പിയെ സെക്രട്ടറി ആക്കമണെന്ന് പിണറായി ഹോട്ടല്‍ റമദായില്‍ നടന്ന അനൗദ്യോഗിക പാര്‍ട്ടി മീറ്റിംഗില്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നെങ്കിലും പാര്‍ട്ടിയിലെ കണ്ണൂര്‍ ലോബി ശക്തമാകുമെന്ന തിരുവതാംകൂര്‍ പാര്‍ട്ടിക്കാരുടെ വാദവും ,പിന്നെ പാര്‍ട്ടിയിലെ അനൗദ്യോഗിക ഗ്രൂപ്പു നീക്കങ്ങളും ഇ പിയുടെ ഗുണ്ടാനേതാവെന്ന ഇമേജും അതിനെതിരാവുകയായിരുന്നു.തുടര്‍ന്നാണ് അന്ന് പോളിറ്റ് ബ്യുറോ അഭിമതനാായ കോടിയേരി ബാലകൃഷ്ന്‍ ആ സ്ഥാനത്തേക്ക് എത്തുന്നത്.അതുകൊണ്ടും തീരാതെ ഇ പിയെ പിന്തുടര്‍ന്ന കണ്ടകശനി മന്ത്രിയായെങ്കലും മന്ത്രിപ്പണി നഷ്ടപ്പെടുന്നതില്‍ വരെ എത്തിച്ചിരുന്നു കാര്യങ്ങ.എന്തായാലും ഇപിയെ തിരികെ കൊണ്ടു വരും എന്നു തന്നെയാണ് സൂചനകള്‍
സിപിഎം മന്ത്രിമാരേ കൂടാതെ ഘടകക്ഷികള്‍ക്കും മുഖ്യമന്ത്രി മാര്‍ക്കിട്ടിട്ടുണ്ട്.അങ്ങനെയെങ്കില്‍ വിവാദത്തില്‍ പെട്ട തോമസ് ചാണ്ടിയ്‌ക്കെതിരാണ് കലക്ടര്‍ അനുപമയുടെ റിപ്പോര്‍ട്ടും കൂടാതെ ഉഴവൂര്‍ വിജയന്റെ മരണത്തില്‍ ചാണ്ടിയുടെ സെക്രട്ടറിയ്‌ക്കെതിരാണ് വിജിലന്‍സ് റിപ്പോര്‍ട്ടുമെങ്കില്‍ ചാണ്ടിയുടെ പണി പോകും.അങ്ങനെയെങ്കില്‍ പിന്നെ എന്‍ സി പിയ്ക്ക് മന്ത്രിമാരുണ്ടാകില്ല.സ്ത്രീ വിഷയത്തില്‍ പണി പോയ ഏകെ ശശീന്ദ്രനും ഇമേജില്ലാത്തത് സിപിഎമ്മിനു ഗുണമാകും അങ്ങനെയെങ്കില്‍ ഇപ്പോള്‍ മന്ത്രി സഭയിലുളള അധികം പേരുടെ പണി കളയാതെ ഒരാളേ കൂടി മന്ത്രി സഭയില്‍ ഉള്‍പ്പെടുത്താനാകും.ഇമേജ് നഷ്ടമായി നാണം കെട്ട് നില്‍ക്കുന്ന എന്‍സിപി ഘടകകക്ഷി സ്ഥാനം വിട്ടു പോകുകകയോ അവരെ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുകയോ ചെയ്യില്ല.എന്തായാലും പാര്‍ട്ടി സമ്മേളനം അടുത്തവരുന്ന സാഹചര്യത്തിലും ലോക്‌സഭാ തിരഞ്ഞടുപ്പ് മുന്നില്‍ കണ്ടും വളരെ വ്യക്തതയോടെയുള്ള നീക്കം തന്നെയായിരിക്കും മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തുക
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....