#അവനോടൊപ്പം,#അവളോടൊപ്പം എന്ന് പ്രേക്ഷകര്‍ ചേരിതിരിഞ്ഞ് വാക്‌പോര് നടത്തുന്നതിനിടയിലും നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചന കുറ്റത്തില്‍ ജയിലില്‍ കഴിയുന്ന ജനപ്രിയ നായകനായിരുന്ന ദിലീപ് ചിത്രം രാമനുണ്ണി തിയേറ്ററുകളിലേക്ക് ആളെ കൂട്ടുന്നുണ്ട്.പാരമ്പര്യമുള്ള കേരളത്തിന്റെ ചില പത്രസ്ഥാപനങ്ങളുടെ ഓണ്‍ലൈന്‍ സൈറ്റുകള്‍ പറയുന്നതു പോലെ ആളൊഴിഞ്ഞായിരുന്നില്ല രാമനുണ്ണിയുടെ രാമലീല മധ്യകേരളത്തിലെ തീയേറ്ററുകളിലെത്തിയതും.സിനിമയുടെ റിലീസിന് അകമ്പടിയായി കനത്തമഴയുണ്ടായിരുന്നെങ്കിലും ചിത്രത്തിന് നല്ല സ്വീകരണമാണ് ലഭിച്ചത്
നായകനടന്റെ ജീവിതത്തിനു മേല്‍ അവശ്വസനീയമായി സച്ചി എഴുതിയ തിരക്കഥ തന്നെയാണ് രാമലീലയുടെ ശക്തി.സമീപകാല മലയാള സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ഉദ്വേഗജനകമായ രീതിയിലാണ് കൗശലക്കാരനായ രാഷ്ട്രീയക്കാരന്‍ രാമനുണ്ണിയുടെ രാമലീല നിര്‍മ്മിച്ചിരിക്കുന്നത്.കണ്ടു പഴകിയ ദിലീപ് ചി തങ്ങളില്‍ നിന്നും വ്യത്യസ്തമായ ഭാഷ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.അനിതരസാധാരണമായ മികവോടെ ഒരാളുടെ കൊലപാതകം ഒളിപ്പിക്കുന്ന ചിത്രമാണ് രാമലീല.ചടുലമായ ഭാഷയും കെട്ടുറപ്പുള്ള തിരക്കഥയും ചിത്രത്തിന്റെ പ്ലസ് പോയിന്റാണ്.
ആദ്യ പകുതിയില്‍ ചടുലമായ സംഭാഷണങ്ങളിലൂടെ ചിത്രം കടന്നു പോയെങ്കിലും രണ്ടാം പകുതിയില്‍ ചിത്രത്തിന്റെ സംഭാഷണങ്ങളില്‍ കടുത്ത ഭാഷ കുറച്ചിട്ടുണ്ടെന്നു കാണാം.രാഷ്ട്രീയ കൊലപാതകവും രക്തസാക്ഷിത്വവും പ്രമേയമാകുന്ന സിനിമയില്‍ പ്രതികാരമെന്ന വികാരത്തിന് ഏറെ പ്രാധാന്യമുണ്ട്.ഇടതു രാഷ്ട്രീയ ചിന്താധാരകളില്‍ പാര്‍ട്ടി വിരോധവും തുടര്‍ന്ന് നടക്കുന്ന പുറത്ത#ാക്കലും പിന്നീട് പുറത്താക്കിയ വ്യക്തി മറ്റൊരു പ്രസ്ഥാനത്തില്‍ കൂടുകൂട്ടുമ്പോള്‍ വര്‍ഗവഞ്ചകനെന്ന് വിശേഷിപ്പിക്കുന്നതും സിനിമയിലെ നായകന് ഇടത് പ്രസ്ഥാനങ്ങളോട് കടുത്തവിരോധമുണ്ടെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ്.അധികാരം വിപ്ലവത്തേക്കാള്‍ തലയ്ക്കു മീതേ നില്‍ക്കുന്നു എന്ന് സിനിമ ചിലപ്പോഴൊക്കെ ചോദിപ്പിച്ചേക്കാം
ലയണിനു ശേഷം ദിലീപ് അഭിനയിക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ മൂവിയാണ് രാമലീല.രാമനുണ്ണി എന്ന രാഷ്ട്രീയക്കാരന്റെ ജീവിതം പ്രതിപാദിക്കുന്ന ചിത്രത്തില്‍ ആനുകാലിക രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളുമായി ചില ബന്ധങ്ങള്‍ പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുകയും ചെയ്യും.സീരിയസ് സിനിമയായി തോന്നുമെങ്കിലും രാഷ്ട്രീയക്കാരനായി കലാഭവന്‍ ഷാജോണിന്റെ രംഗപ്രവേശം പൊടിയ്‌ക്കൊരു ഹാസ്യാത്മകത സിനിമയില്‍ സൃഷ്ടിക്കുന്നുണ്ട്.രാഷ്ട്രീയം മാത്രമാണ് സിനിമയുടെ പ്രധാന കഥ.
നവാഗതനായ അരുണ്‍ഗോപി സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തില്‍ ദിലീപിനൊപ്പം കലാഭവന്‍ ഷാജോണ്‍,വിജയരാഘവന്‍, മുകേഷ് സിദ്ദിഖ്,രഞ്ജി പണിക്കര്‍,സുരേഷ് കൃഷ്ണ,രാധ,പ്രയാഗ മാര്‍ട്ടിന്‍,ലെന,സലിംകുമാര്‍ തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു.പുലിമുരുകന്‍ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
129 തീയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.ദിലീപ് ജയിലിലായതിനു ശേഷം ആദ്യം പുറത്തിറങ്ങുന്ന ദിലീപ് ചിത്രമാണിത്
അരുണ്‍ ഗോപി എന്ന സംവിധായകന്‍
നവാഗതനായ അരുണ്‍ ഗോപിയുടെ അഞ്ചു വര്‍ഷത്തെ കഠിനാധ്വാനമാണ് രാമലീല.നായകനടനായ ദിലീപ് ജയിലിലായതോടെ ചിത്രത്തിന്റെ റിലീസ് അനിശ്ചിതമായി നീണ്ടിരുന്നു.എന്നാല്‍ തന്റെ ആദ്യ സിനിമയിലൂടെ തന്നെ സംവിധാന മികവു തെളിയിക്കാന്‍ അരുണ്‍ ഗോപിയ്ക്കു കഴിഞ്ഞിട്ടുണ്ടെന്നാണ് രാമലീലയുടെ പ്രേക്ഷക പ്രതികരണം തെളിയിക്കുന്നത് സച്ചി നായകനടന്റെ ജീവിതം മുന്നേ കണ്ടപോലെയൊരു തിരക്കഥയാണ് രാമലീലയുടേത്.സിനിമയുടെ ടൈറ്റിലില്‍ എഴുതുന്നതുപോലെ ഈ കഥാപാത്രത്തിന് ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ബന്ധമില്ലെന്നു കരുതാനാവില്ല.നമുക്കറിയാവുന്ന ചിലരുടെയൊക്കെ ജീവിതവുമായി എവിടെയൊക്കെയോ ഒരു ബന്ധം ,സിനിമയില്‍ കാണാം.രാമനുണ്ണി ജീവിച്ചിരിക്കുന്ന ഓരോ ആണ്.സച്ചി-സേതു കൂട്ടുകെട്ടില്‍ നിന്നും പുറത്തിറങ്ങിയ ശേഷം സച്ചി ആദ്യമായി ഒറ്റയ്‌ക്കെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പൃഥ്വിരാജിന്റെ അനാര്‍ക്കലി.പിന്നീടെഴുതിയതാണ് രാമലീല.
രാമനുണ്ണി
രക്തസാക്ഷി സഖാവ് രാഘവന്റെയും, സഖാവ് രാഗിണി രാഘവന്റെയും മകന് തന്റെ രാഷ്ട്രീയ ജീവിതത്തിലും സ്വകാര്യ ജീവിതത്തിലുമുണ്ടാകുന്ന പ്രതിസന്ധികളും അതിനെ രാമനുണ്ണി മറികടക്കുന്ന രീതിയും ചടുലമായ ഭാഷയിലൂടെ ദിലീപ് അവതരിപ്പിച്ചിരിക്കുന്നു.ചെറുപ്പം മുതല്‍വിശ്വസിച്ചും ജീവിച്ചും പോന്ന ഇടതുരാഷ്ട്രീയ പ്രസ്ഥാനത്തില്‍ നിന്ന് ബീഡി തെറുത്ത് ജീവിതം കരുപ്പിടിപ്പിച്ച അമ്മ വിശ്വസിക്കുന്ന പാര്‍ട്ടിയില്‍ നിന്ന് പുറത്തു കടക്കുമ്പോള്‍ രാമനുണ്ണി എന്ന രാഷ്ട്രീയക്കാരന് ചില ലക്ഷ്യങ്ങളുണ്ടായിരുന്നു.തന്റെ ലക്ഷ്യങ്ങള്‍ക്കു വേണ്ടി വലതു പ്രസ്ഥാനത്തെ കൂട്ടുപിടിയ്ക്കുന്ന രാമനുണ്ണിയെ വളരെ പക്വതയോടെയാണ് ദിലീപ് അവതരിപ്പിച്ചിരിക്കുന്നത്.തന്റെ സ്വകാര്യ ജീവിതത്തിലുണ്ടായ ചില ചോദ്യങ്ങള്‍ക്ക് രാമനുണ്ണിയെന്ന കൗശലക്കാരന്‍ വളരെ വിദഗ്ധമായ ഉത്തരമാണ് കണ്ടെത്തുന്നത്.ആരുടെയും വിരല്‍ തന്നിലേക്ക് നീണ്ടു വരാതെ അതിവിദഗ്ധമായി ചിലത് ഒളിപ്പിക്കാന്‍ രാമനുണ്ണിയെന്ന ചെറുപ്പക്കാരനായ രാഷ്ട്രീയക്കാരന് കഴിയുന്നതിലൂടെയാണ് സിനിമ അവസാനിക്കുന്നത്.തുടങ്ങുന്നതും അവസാനിക്കുന്നതും ചുവപ്പന്‍ അഭിവാദ്യങ്ങളിലൂടെ തന്നെയാണ്
തോമസ് ചാക്കോ(റ്റി.സി)കലാഭവന്‍ ഷാജോണിന്റെ തോമസ് ചാക്കോ വലതു പ്രസ്ഥാനത്തിന്റെ യൂത്ത് വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്.ഇടത്തില്‍ നിന്ന് വലത്തോട്ട് ചാടുന്ന രാമനുണ്ണിയെ വലതിന്റെ രാഷ്ട്രീയം പഠിപ്പിക്കാന്‍ നിയമിതനാകുന്നത് റ്റി സിയാണ്.വളരെ തന്മയത്തത്തോടെ ഷാജോണ്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു കകേരളത്തിലെ ഇടതു വലതു പാര്‍ട്ടി പ്രവര്‍ത്തകരും അണികളും പൊതുജനത്തോട് പെരുമാറുന്നതും പ്രവര്‍ത്തിക്കുന്നതും ഏത് തരത്തിലാണെന്ന് സിനിമ കൃത്യമായി വിനിമയം നടത്തുന്നുണ്ട്.സിനിമയിലെ ഗാനങ്ങളെല്ലാം വിപ്ലവഗാനങ്ങളാണെന്ന തരത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....