നഗരമധ്യത്തില്‍ നടുറോഡില്‍ യുവതികളായ നടികളുടെ ആക്രമണത്തിന് ഇരയായ ടാക്‌സി ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു.മര്‍ദ്ദനമേറ്റ ഡ്രൈവര്‍ ഷെഫീക്കിനെതിരെ മരട് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്.
ഈ മാസം 20 ന് നട്ടുച്ചനേരത്താണ് ഷെയറിംഗ് ടാക്‌സിയില്‍ യുവ നടികള്‍ യാത്ര ചെയ്തത്.ഷെയറിംഗുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് യുവതികള്‍ കരിങ്കല്ലുപയോഗിച്ച് ആക്രമണം നടത്തിയത്.മൂന്നു യുവതികള്‍ ചേര്‍ന്ന് ഷെയറിംഗ് വിളിച്ച ടാക്‌സിയില്‍ മറ്റൊരാള്‍ കൂടി ഇരിക്കുന്നതു കണ്ട് പ്രകോപിതരായാണ് ഈയുവതികള്‍ ഷെഫീഖിനെ ആക്രമിച്ചത്.ആക്രമണത്തില്‍ ഷെഫീഖിന് ഗുരുതരമായ പരിക്കേറ്റിരുന്നു.യുവതികള്‍ ഇയാള്‍ക്ക് നേരേ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങളുണ്ട്.എന്നാല്‍ ഈ ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് യുവതികളെ അറസ്റ്റു ചെയ്തു ജാമ്യത്തില്‍ വിട്ടു.
പക്ഷെ ഇയാള്‍ക്കെതിരെ യുവതികള്‍ കേസ് രജിസറ്റര്‍ ചെയ്തിരുന്നു.യുവതികളുടെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ്,അതായത് ഐപിസി 354 ചുമത്തിയാണ് പൊലീസ് കേസേടുത്തിരിക്കുന്നത്. ടാക്‌സി ഡ്രൈവര്‍ക്കെതിരെ യുവതികള്‍ നടത്തിയ ആക്രമണത്തില്‍ യുവതികളെ കടുത്ത വകുപ്പുകള്‍ ചുമത്തി അറസ്റ്റു ചെയ്യാന്‍ കഴിയില്ലെന്ന നിലപാടിലാണ് പൊലീസ്.എന്നാല്‍ ആക്രമണത്തിനു ശേഷം ചികില്‍സയില്‍ കഴിയുന്ന ഷെഫീഖിനെതിരെ എന്തിനാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിരിക്കുന്നത് വ്യക്തമല്ല.പൊലീസിന്റെ ഈ ഇരട്ടത്താപ്പിനെതിരെ ശക്തമായി പ്രതിഷേധിക്കാനിരിക്കുകയാണ് കൊച്ചിയിലെ ടാക്‌സി ഡ്രൈവര്‍മാര്‍
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....