സ്റ്റാഫ് റിപ്പോര്‍ട്ടര്‍
മണിമലക്കാരന്‍ കെ.ജെ. അല്‍ഫോന്‍സ് കണ്ണന്താനം കേരളത്തിലെ ബിജെ പിക്കാരുടെ കണ്ണ്തള്ളിച്ച് കേന്ദ്രമന്ത്രിയായപ്പോള്‍ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നത് മാറ്റാരുമായിരിക്കില്ല , കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും.
കാരണം പാര്‍ട്ടി പുറത്തുനിന്ന് ദത്തെടുത്തവരില്‍ പിണറായിക്ക് ഏറ്റവും വിശ്വാസമുണ്ടായിരുന്ന വ്യക്തിയും അല്‍ഫോണ്‍സ് കണ്ണന്താനമായിരുന്നു. പാര്‍ട്ടിയിലെ പിണറായി വിരുദ്ധരുടെയും, കാഞ്ഞിരപ്പള്ളി സീറ്റ് മോഹിച്ച് പാരപണിത ജില്ലാ നേതാക്കളുടെയും നടപടിയില്‍ മനം മടുത്ത് ഇടതു കൂടാരം വിട്ട സമയത്തും കണ്ണന്താനത്തിനെ പിണറായി ആക്രമിച്ചിട്ടില്ല.
ആലപ്പുഴയിലെ ഡോ മനോജ്, പ്രേമചന്ദ്രന്‍ തുടങ്ങിയവര്‍ ആ നാവിന്റെ ചൂട് അറിഞ്ഞിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും കണ്ണന്താനത്തെ അവസരവാദിയെന്ന വിശേഷണം പിണറായി ചാര്‍ത്തി നല്‍കിയിട്ടില്ല. അതുകൊണ്ടു തന്നെ കേന്ദ്രമന്ത്രിസഭയിലെ കേരളത്തിന്റെ ആവശ്യങ്ങള്‍ എത്തിക്കുന്നതില്‍ പ്രധാനി ഇനി കണ്ണന്താനമായിരിക്കും എന്ന് ഉറപ്പിക്കാം.
കണ്ണന്താനത്തിന് സീറ്റ് ഉറപ്പിച്ചതും സി പി എമ്മിലെ പിണറായി വിജയനായിരുന്നു അന്ന് കോട്ടയം ജില്ലാകമ്മിറ്റിയിലെ സ്ഥാനമോഹികളായ പലരുടെയും ഉറക്കം കെടുത്തിയായിരുന്നു കണ്ണന്താനത്തിന്റെ വരവ്. സഭയ്ക്ക് മുന്നില്‍ സി പി എം നല്‍കിയ മൂന്നു പേരുകളില്‍ സഭ അംഗീകരിച്ച പേരും കണ്ണന്താനത്തിന്റെ മാത്രമായിരുന്നു.
അരമനയില്‍ പോയി ബിഷപ്പുമാരെ മുത്താറില്ലായിരുന്നെങ്കിലും കത്തോലിക്കാ സഭയുമായുള്ള നിര്‍ണ്ണായകമായ പല നീക്കുപോക്കുകളിലും കണ്ണന്താനം പിണറായിക്ക് ഒപ്പമുണ്ടായിരുന്നു. വി എസ് അച്ചുതാന്ദന്റെ എതിര്‍പ്പ് മാത്രമായിരുന്നു അന്ന് മന്ത്രിസഭയിലേക്കുള്ള വഴി അടച്ചത്.
തന്റെ ടീമില്‍ ഇയാള്‍ വേണ്ട എന്ന കര്‍ക്കശ നിലപാടിലായിരുന്നു വി എസ്, അല്ലെങ്കില്‍ മോദി ക്യാമ്പിലേക്ക് ഈ വികസന ആസൂത്രണവിദഗധന്‍ പോവില്ലായിരുന്നു എന്ന് വിശ്വസിക്കുന്ന സിപിഎമ്മുകാര്‍ ഇപ്പോഴും പാര്‍ട്ടിയുടെ തലപ്പത്തുണ്ട്.
രണ്ടാമൂഴം നിയമസഭാ തെരഞ്ഞെടുപ്പിന് കേളികൊട്ടുയര്‍ന്ന 2011 മാര്‍ച്ചിലാണ് കണ്ണന്താനം കണ്ണുവെട്ടിച്ച് ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍ തന്റെ മാറ്റത്തിന് മുന്‍പ് എന്തുകൊണ്ടു മാറുന്നു എന്നതിന്റെ കാരണം കൃത്യമായി പിണറായി വിജയനെ നേരില്‍ കണ്ട് സംസാരിച്ച് ബോധ്യപ്പെടുത്തിയ ശേഷമാണ് അദ്ദേഹം തീരുമാനം എടുത്തത്.ആ മികവായിരിക്കും ഒരുപക്ഷെ കണ്ണന്താനത്തിനെ പിണറായിയുടെ നാവിന്റെ മൂര്‍ച്ചയില്‍ നിന്ന് രക്ഷിച്ചതും.
മണിമല കണ്ണന്താനം കെ.വി. ജോസഫിന്റെയും ബ്രിജിത്ത് ജോസഫിന്റെയും മകനായി 1953ല്‍ ജനിച്ച അല്‍ഫോന്‍സിന്റെ പുതിയ നിയോഗം അതുകൊണ്ട് തന്നെ കേരള രാഷ്ട്രീയത്തിലും ഏറെ പ്രധാനപ്പെട്ടതുമാണ്. മണിമലയാറിന്റെ തീരഗ്രാമമായ മണിമലയിലെ സെന്റ് ജോര്‍ജ് മലയാളം മീഡിയം ഹൈസ്‌കൂളിലായിരുന്നു ഇദ്ദേഹത്തിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. ഡല്‍ഹി ജെഎന്‍ യൂണിവേഴ്സിറ്റിയില്‍നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ റാങ്കോടെ ബിരുദാനന്തര ബിരുദം. 1979ല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ എട്ടാം റാങ്കോടെ വിജയം. മസൂറിയിലെ പരിശീലനത്തിനുശേഷം ദേവികുളം സബ്കളക്ടറായി ആദ്യനിയമനം. ദേവികുളത്തെ കൈയേറ്റ മാഫിയയെ നേരിട്ടായിരുന്നു തുടക്കം. പലതും അവിടെ ചെയ്തു. പല വമ്പന്മാരും ഞെട്ടി. പിന്നെ കോട്ടയം കളക്ടറായപ്പോഴും അല്‍ഭുതങ്ങള്‍ കാട്ടി. സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറി, മില്‍മ മാനേജിങ് ഡയറക്ടര്‍ തുടങ്ങിയ ചുമതലകള്‍ക്കുശേഷമാണ് 1988ല്‍ കോട്ടയം ജില്ലാ കളക്ടറായി നിയമിതനായത്. എംജി യൂണിവേഴ്സിറ്റിയുടെയും ഇതര സംഘടനകളുടെയും സഹകരണത്തോടെ 100 ശതമാനം നഗരവാസികളെയും എഴുത്തും വായനയും പഠിപ്പിക്കുന്നതിനു നേതൃത്വം നല്‍കി രാജ്യത്തെ പ്രഥമ സാക്ഷരജില്ലാ ആസ്ഥാനം എന്ന ഖ്യാതി കോട്ടയത്തിന് സമ്മാനിച്ചു. 1994ല്‍ ജനശക്തി എന്ന സന്നദ്ധസംഘടനയ്ക്കു രൂപം നല്‍കി അഴിമതിക്കെതിരേ പോരാട്ടം തുടങ്ങി.
1992ല്‍ ഡല്‍ഹി ഡെവലപ്മെന്റ് അതോറിറ്റി ചെയര്‍മാനായി നിയമിതനായ കാലത്ത് ഡല്‍ഹിയിലെ അനധികൃത കുടിയേറ്റങ്ങള്‍ ഒഴിപ്പിച്ചും വാര്‍ത്ത സൃഷ്ടിച്ചു. ആ പോരാട്ടം ഡല്‍ഹിയിലെ കൊലകൊമ്പന്മാരോടും അധോലോകത്തോടുമൊക്കെയായിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ കെട്ടിടപോലും അന്ന് തകര്‍ന്നു വീണു. 2001ല്‍ എന്‍ട്രന്‍സ് എക്സാം ചെയര്‍മാന്‍ എന്ന നിലയില്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ രാവും പകലും ജോലി ചെയ്ത് എന്‍ട്രന്‍സ് ഫലം പുറത്തുവിട്ടും അല്‍ഫോന്‍സ് കണ്ണന്താനം റിക്കാര്‍ഡ് കുറിച്ചു. ലാന്‍ഡ് യൂസ് കമ്മീഷണര്‍, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എന്നീ ചുമതലകള്‍ക്കുശേഷം സര്‍വീസ് എട്ടു വര്‍ഷം ബാക്കി നില്‍ക്കെയാണ് സിവില്‍ സര്‍വീസില്‍നിന്നു രാജിവച്ച് കണ്ണന്താനം രാഷ്ട്രീയത്തിലിറങ്ങിയത്. സെമിനാരി, പള്ളി തട്ടകങ്ങളില്‍ പരിശീലനം നേടിയ കണ്ണന്താനം ഇടതുതാവളത്തിലെത്തിയപ്പോള്‍ അതുമൊരു കൗതുകമായി. 2006ല്‍ ഈ മണിമലക്കാരന്‍ ഐഎഎസ് ഉപേക്ഷിച്ചത് ഏഴു വര്‍ഷം സര്‍വ്വീസ് ബാക്കി നില്‍ക്കവേയാണ്. തുടര്‍ന്ന് മണിമല പഞ്ചായത്ത് ഉള്‍പ്പെടുന്ന കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍നിന്നും ജനപ്രതിനിധിയായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അതിനുശേഷമാണ് മാറ്റങ്ങളും ഇപ്പോഴത്തെ അധികാരവും
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....