News Beyond Headlines

29 Friday
November

സിപിഎം അനുഭാവ ഈഴവ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ‘ലവ് ജിഹാദ് ‘വ്യാപകം:പൊലീസ് റിപ്പോര്‍ട്‌

സിപിഎമ്മിനോട് ആഭിമുഖ്യമുള്ള ഈഴവ സംഘടനയിലെ യുവതീ യുവാക്കള്‍,ഉന്നത വിദ്യാഭ്യാസമുള്ളവര്‍ എന്നിവരെയാണ് പ്രധാനമായും ലവ് ജിഹാദിലൂടെ മതപരിവര്‍ത്തക സംഘടനകള്‍ ലക്ഷ്യമിടുന്നത്.തീവ്ര മത പ്രവര്‍ത്തകരാണെങ്കിലും അതു മൂടി വെച്ച് പ്രവര്‍ത്തിക്കാന്‍ കെല്പുള്ളവരാണ് ദാവാ സംഘാംഗങ്ങള്‍.വസ്ത്രധാരണത്തിലോ സാധാരണ സംഭാഷണത്തിലോ ഇവര്‍ തീവ്രമതപ്രവര്‍ത്തകരോ മതപരിവര്‍ത്തകരോ ആണെന്ന ധാരണ മറ്റുള്ളവരില്‍ നിന്ന് മറച്ചു പിടിയ്ക്കും മാത്രമല്ല.ലവ് ജിഹാദിനായി ഇവര്‍ യുവതീയുവാക്കളെ കണ്ടെത്തുന്നത് സഹപ്രവര്‍ത്തകരില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ സാമൂഹ്യമാധ്യമങ്ങളില്‍ നിന്നോ ഒക്കെ ആകാം.ഇത്തരക്കാരേ കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശീലനവും സംഘാഗങ്ങള്‍ സിദ്ധിച്ചിട്ടുണ്ട്.ഇസ്ലാമിലേക്ക് ഇത്തരക്കാരേ വശീകരിച്ച ശേഷം കുടുംബാംഗങ്ങളില്‍ നിന്നും മറ്റ് സൗഹൃദ സംഘങ്ങളില്‍ നിന്നും ഇവരെ പതിയെ അകറ്റും.തുടര്‍ന്നാണ് മതപരിവര്‍ത്തനം നടത്തുന്നു.ഇവര്‍ക്ക് വേണ്ട സഹായങ്ങളെല്ലാം നല്‍കുന്നതിനുള്ള പ്രത്യേക യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
സംസ്ഥാനത്ത് ലവ് ജിഹാദ് നടക്കുന്നതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റയും സ്ഥിരീകരിച്ചിട്ടുണ്ട്.ഇത്തരത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന മതപരിവര്‍ത്തക സംഘടനകളുടെ പ്രവര്‍ത്തനം വിലയിരുത്താനും തടയാനുമായി പൊലീസിന്റെ ഭാഗത്തു നിന്നും വേണ്ട മുന്‍കരുതല്‍ സ്വീകരിക്കുമെന്നും ബഹ്റ വ്യക്തമാക്കിയിട്ടുണ്ട് .ഇതിനായി ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേരുന്നുണ്ട്.
സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ടി പി സെന്‍കുമാര്‍ ഇത്തരത്തില്‍ ലവ് ജിഹാദ് കേരളത്തില്‍ നടക്കുന്നതായി പറഞ്ഞതിനെ തുടര്‍ന്ന് പലയിടങ്ങളില്‍ നിന്നും അദ്ദേഹത്തിന് രൂക്ഷ വിമര്‍ശനം നേരിടേണ്ടതായും വന്നു.എന്നാല്‍ പുതിയ റിപ്പോര്‍ട്ടനുസരിച്ച് ലവ് ജിഹാദ് നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും നേരത്തേ സെന്‍കുമാര്‍ ലവ് ജിഹാദിനെ കുറിച്ച് സൂചിപ്പതും കൂട്ടി വായിച്ചാല്‍ പൊലീസിന് ഇതു സംബന്ധിച്ച് നേരത്തേ അറിവുണ്ടായിരുന്നു എന്നു തന്നെ വേണംകരുതാന്‍.
സംസ്ഥാനത്ത് നിര്‍ബ്ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നായും റിപ്പോര്‍ട്ടുണ്ട്.ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്താന്‍ സര്‍ക്കാര്‍ അനുമതിയുള്ള രണ്ടു കേന്ദ്രങ്ങളാണ് ആകെയുള്ളത് .ഒന്ന് മൗനത്തൂള്‍ ഇസ്ലാം അസോസിയേഷന്റെ പൊന്നാനിയിലെ കേന്ദ്രവും ,രണ്ട് തെര്‍ബിയത്തൂള്‍ ഇസ്ലാം സഭയുടെ കോഴിക്കോട് കേന്ദ്രവും.എന്നാല്‍ ഇപ്പോള്‍ കൂണു പോലെ മതപരിവര്‍ത്തക കേന്ദ്രങ്ങള്‍ മുളച്ചു പൊങ്ങുന്നു.പണം നല്‍കിയും പ്രണയത്തിലൂടെ പ്രലോഭിപ്പിച്ചും മതപരിവര്‍ത്തനങ്ങള്‍ നടത്തുന്നു.ഇത്തരം കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതിയില്ല.2004ലെ ഇത്തരം സംഘടനകള്‍ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവുണ്ട്.പക്ഷെ ഇതെല്ലാംകാറ്റില്‍ പറത്തി മതപരിവര്‍ത്തന സംഘടനകള്‍ക്ക് യഥേഷ്ടം പ്രവര്‍ത്തിക്കുന്നതിന് ഇവിടുത്തെ ഉദ്യോഗസ്ഥര്‍ കൂട്ടു നില്‍ക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.കാരണം വേണ്ടത്ര പരിശോധനയില്ലാതെ മതപരിവര്‍ത്തന സര്‍ട്ടിഫിക്കറ്റുകള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നല്‍കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
യുവതീയുവാക്കളെ മതപരിവര്‍ത്തനം നടത്തുന്നത് തീവ്രവാദ സംഘടനയയ ഐ എസിലേക്ക് ആകര്‍ഷിക്കുന്നതിനാണെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പൊലീസ് മതപരിവര്‍ത്തനത്തേക്കുറിച്ചും ലവ് ജിഹാദിനെ കുറിച്ചും രഹസ്യാന്വേഷണം നടത്തിയത്.അടുത്ത കാലത്ത് ഐഎസില്‍ ചേരാന്‍ ഹിന്ദു -ക്രിസ്റ്റ്യന്‍ മതവിഭാഗത്തില്‍ പെട്ട ചിലര്‍ സിറയയിലേക്ക് പോയതായി രഹസ്യാന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു.എട്ടു വര്‍ഷം മുന്‍പ് പൊലീസിന്റെ തന്നെ കണ്ടെത്തലുകളെ തകിടം മറിച്ചാണ് ലവ് ജിഹാദ് നടക്കുന്നുണ്ടെന്ന പൊലീസ് റിപ്പോര്‍ട് ഇപ്പോള്‍ പുറത്തായിരിക്കുന്നത്
നിമിഷ,മെര്‍ലിന്‍,സോണിയ,പിന്നെ അഖില എന്ന ഹാദിയയും
കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിനിയായ അഖില എന്ന പെണ്‍കുട്ടി സേലത്ത് ഹോമിയോ മെഡിസിന്‍ പഠിക്കാന്‍ പോകുകയും തുടര്‍ന്ന് ഇസ്ലാമിലേക്ക് ആകൃഷ്ടയായി വീട്ടുകാരുടെ അനുമതിയില്ലാതെ മതം മാറുകയും ചെയ്ത സംഭവം കേരളത്തെ നടുക്കിയതാണ്.സത്യസരിണി വഴി മതം മാറിയ അഖില ഹാദിയ എന്ന പേര് സ്വീകരിക്കുകയും സ്വന്തം മാതാപിതാക്കളുടെ കൂടെ ജനിച്ചു വളര്‍ന്ന വീട്ടില്‍ പോകാന്‍ കൂട്ടാക്കെതെയിരിക്കുകയും തുടര്‍ന്ന് ആ കേസ് കോടതിയിലെത്തുകയും ചെയ്തു.ഈകേസ് കോടതിയുടെപരിഗണനക്കിരിക്കെ ഈ പെണ്‍കുട്ടിയെ മുസ്ലിം യുവാവ് വിവാഹം കഴിച്ചതും ലവ് ജിഹാദാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.യുവാവില്‍ നിന്നു വേര്‍പെടുത്തി കോടതി പെണ്‍കുട്ടിയെ മാതാപിതാക്കളുടെ സംരക്ഷണയില്‍ സ്വന്തം വീട്ടിലേക്കു വിട്ടിരുന്നു.മുസ്ലിം യുവാവുമായുള്ള ഈ വിവാഹത്തിന് നിയമസാധുതയില്ലെന്നും കോടതി വിധിച്ചിരുന്നു.ഈ കേസിപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.കൂടാതെ എന്‍ഐഎ അന്വേഷിക്കുകയും ചെയ്യുന്നുണ്ട്.
ഇതിനു സമാനമായ കേസാണ് നിമിഷ ഫാത്തിമയുടേത്.2015 ല്‍ തിരുവനന്തപുരം സ്വദേശിനി നിമിഷ കാസര്‍കോഡ് ദന്തല്‍ കോളേജില്‍ പഠിക്കാന്‍ പോകുകയും തുടര്‍ന്ന് മതം മാറി ഫാത്തിമ എന്ന് പേര് സ്വീകരിക്കുകയും ചെയ്തിരുന്നു.തുടര്‍ന്ന് മുസ്ലിമായി മതം മാറിയ ക്രിസ്ത്യന്‍ യുവാവും പാലക്കാട് സ്വദേശിയുമായ ഇസയെ വിവാഹം ചെയ്യുകയും ഇവര്‍ പിന്നീട് സിറിയയിലേക്ക് കടന്നതായുമാണ് റിപ്പോര്‍ട്ടുകള്‍.ഇസയുടെ സഹോദരന്‍ യഹിയയും മതം മാറി മുസ്ലിമായ കൊച്ചി സ്വദേശിനി മെര്‍ലിന്‍ എന്ന മറിയയെ വിവാഹം ചെയ്തു.ഇവരും സിറിയയിലേക്ക് കടന്നതായാണ് രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.കൂടാതെ സോണിയ എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടി മതം മാറി ആയിഷ എന്ന പേര് സ്വീകരിക്കുകയും എന്‍ജിനിയറായ മുസ്ലിം യുവാവ് അബ്ദുള്‍ റഷീദിനെ വിവാഹം ചെയ്ത് ഇവര്‍ക്കുണ്ടായ സാറാ എന്ന മകളോടൊപ്പം സിറിയയിലേക്ക് കടന്നതായുമാണ് റിപ്പോര്‍ട്ടുകള്‍.
ഇത്തരത്തില്‍ സമാനമായ നിരവധി കേസുകള്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷിച്ചു വരുന്ന സാഹചര്യത്തിലാണ് ലൗവ് ജിഹാദ് കേരളത്തില്‍ നടക്കുന്നുണ്ടെന്ന പൊലീസ് റിപ്പോര്‍ട് പുറത്തു വരുന്നത്
.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....