രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ഉയരാതിരുന്നിട്ടും രാജ്യത്ത് പെട്രോളിന്റെ വില ക്രമാതീതമായി ഉയരുകയാണ്. പ്രതിദിന വിലനിശ്ചയ അധികാത്തിന്റെ മറവില്‍ പെട്രോളിയം കമ്പനികള്‍ ഉപയോക്താക്കളെ കൊള്ളയടിക്കുന്നു
ഈ മാസം മാത്രം 3.25പൈസയുടെ വര്‍ദ്ധനവാണ് കമ്പനികള്‍ വരുത്തിയിരിക്കുന്നത്.പ്രതിദിനം വില വര്‍ദ്ധിപ്പിക്കാന്‍ കമ്പനികളുമായി ധാരണയുണ്ടാക്കിയത് നരേന്ദ്രമോദി സര്‍ക്കാരാണെന്നിരിക്കെ രാജ്യത്തെ ജനങ്ങളോടുള്ള കടപ്പാട് സര്‍ക്കാര്‍ പൂര്‍ണമായും മറന്നിരിക്കുകയാണ്.പെട്രോളിന്റെ വില ഉയരുന്നത് രാജ്യത്താകമാനമുള്ള ഉപഭോഗ വസ്തുക്കളുടെയെല്ലാം വില വര്‍ദ്ധിപ്പിക്കുമെന്നിരിക്കെ കേവല ഭൂരിപക്ഷത്തോടെ ബിജെപി സര്‍ക്കാരിനെ അധികാരത്തിലെത്തിച്ച ജനങളെ പാടേ വിഡ്ഡികളാക്കുന്ന നിലപാടാണ് മോദി നടത്തുന്നത്.അക്ഷരാര്‍ത്ഥത്തില്‍ ഈ വിലവര്‍ദ്ധനവില്‍ ജനം പൊറുതിമുട്ടുകയാണ്.
കഴിഞ്ഞ അറുപതു മാസത്തിനുള്ളിലെ ഏറ്റവും വലിയ പെട്രോള്‍ വിലവര്‍ദ്ധനയാണ് ഈമാസമുണ്ടായിരിക്കുന്നത്.ഡീസല്‍ വിലയില്‍ 1.50 രൂപയും ഈ മാസം മാത്രം വര്‍ദ്ധിപ്പിച്ചിരിക്കുന്നു എണ്ണക്കമ്പനികള്‍ക്ക് അതത് ദിവസം എണ്ണവില വര്‍ദ്ധിപ്പിക്കാനുള്ള അധികാരം നല്‍കിയത് ജൂണ്‍16 മുതലാണ്.അന്ന് തൊട്ട് കുറച്ചു ദിവസത്തേയയ്ക്ക് വിലയില്‍ ഗണ്യമായ കുറവ് വരികയും ചെയ്തിരുന്നു.എന്നാല്‍ അതൊരു താല്‍ക്കാലികാശ്വാസം മാത്രമായിരുന്നു എന്നു വേണം കരുതാന്‍.
കാരണം രാജ്യാന്തര വിപണിയിലെ ക്രൂഡോയില്‍ വിലയിലെ വന്‍ ഇടിവ് ഒപെക്(എണ്ണ ഉല്‍പാദക രാജ്യങ്ങള്‍)രാജ്യങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തളളിയിട്ടപ്പോള്‍ അവരുടെ കൂട്ടായ്മ ഓഗസ്റ്റ് മുതല്‍ എണ്ണ ഉല്‍പാദനത്തില്‍ കുറവ് വരുത്താന്‍ തീരുമാനമെടുത്തിരുന്നു.ഇതോടെ എണ്ണ വില കൂടുമെന്ന് ഉപഭോക്തൃ രാജ്യങ്ങള്‍ക്കിടയിലുണ്ടായ ഭീതി മൂലം എണ്ണ വില കൂടുവാന്‍ കാരണമായി.പക്ഷെ രാജ്യാന്തര വിപണിയില്‍ ഒപെക്കിന്റെ തീരുമാനത്തേ തുടര്‍ന്ന് ക്രൂഡോയില്‍ വില കൂടിയതുമില്ല.രാജ്യാന്തര തലത്തില്‍ എണ്ണ ശേഖരമുള്ള ചില വലിയ രാജ്യങ്ങള്‍ അവരുടെ കരുതല്‍ ശേഖരത്തില്‍ നിന്ന് എണ്ണ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ വിലയില്‍ മാറ്റം വരുത്താന്‍ ഒപെക്കിനും കഴിയില്ല.കാരണം അമേരിക്കയെ പോലുള്ള വന്‍ രാജ്യങ്ങള്‍ ഒപെക്കിന്റെ പ്രധാന വരുമാന ശ്രോതസു തന്നെയാണ്.
ഓഗസ്റ്റ് 1 ന് 67.81 രൂപ വിലയുണ്ടായിരുന്ന പെട്രോളിന് ഓഗസ്റ്റ് 26 ആയപ്പോഴേക്കും71.89 രൂപയാണ് വില(കൊച്ചിയില്‍ മാത്രം).കൊച്ചിയില്‍ നിന്ന് മറ്റ് ജില്ലകളിലേക്കെത്തുമ്പോള്‍ വിലയില്‍ പ്രകടമായ മാറ്റം തന്നെയാണുണ്ടാകുന്നത്.ഡീസലിനാവട്ടെ 59.32 കൂടി 61.02 ആകുകയും ചെയ്തു ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ(ഐഒസി) തിരുവനന്തപുരത്തെ പെട്രോള്‍ വില ലീറ്ററിനു 72.80 രൂപയാണ്. ഡീസലിന് 62.03 രൂപ. കോട്ടയത്തെത്തുമ്പോള്‍ വില പെട്രോളിനു 71.62 രൂപയും ഡീസലിന് 60.95 രൂപയുമാകും. കൊച്ചിയില്‍ വില യഥാക്രമം 71.89ഉം 61.17ഉം. കോഴിക്കോട് പെട്രോളിന് 71.69 ഡീസലിന് 61.02
പുതിയ സംവിധാനത്തില്‍ എല്ലാ ദിവസവും എണ്ണ വില വ്യത്യാസപ്പെട്ടിരിക്കും.പക്ഷെ അടുത്തടുത്ത പെട്രോള്‍ പമ്പുകളില്‍ പോലും വില വ്യത്യാസപ്പെട്ടിരിക്കുന്നത് ഉപഭോക്താവിന് കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുകയാണ്.മാത്രമല്ല ഉപഭോക്താവിന്റെ കണ്ണില്‍ മണ്ണിട്ട് നടത്തുന്ന കൊള്ള തന്നെയാണിതെന്നു വ്യക്തം.കാരണം ഒരുമിച്ച് ഒരുദിവസം വലിയ വര്‍ദ്ധനവൊന്നും നടത്താതെ 10 മുതല്‍ 30 പൈസ വരെ മാത്രമാണ് വര്‍ദ്ധിപ്പിക്കുന്നത്.ഇത് ചെറുതല്ലാത്ത വലിയൊരു പണി തന്നെയാണ്.കാരണം ഓരോ ദിവസവുമുള്ള ചെറിയ വര്‍ദ്ധനവ് ഉപഭോക്താവ് ശ്രദ്ധിക്കില്ല.കാരണം 30പൈസയൊന്നും സാധാരണക്കാരനേ സംബന്ധിച്ചു പോലും വലിയ തുകയല്ല.പക്ഷെ ദിവസവും ചെറുതായി ചെറുതായി വര്‍ദ്ധിപ്പിച്ച് അതൊര#ു വലിയ തുകയാക്കുകയാണ്.
അടുത്ത കൊള്ള ഭാരത് പെട്രോളിയത്തിന്റെ ഭാഗത്തു നിന്നാണ്.റിലയന്‍സ് അടക്കം വിലകുറച്ചു കൊടുക്കുമ്പോള്‍ ബിപിസില്‍ അവരാല്‍ കഴിയുന്നപോലെ ജനങ്ങളെ കൊള്ളയടിക്കുന്നു.ഇതിലും വലിയ തിരിമറി നടക്കുന്നത് ഭാരത് പെട്രോളിയത്തിന്റെ വില നിര്ണ്ണവയത്തിലാണ് കേരളത്തില്‍ റിഫൈനറിയുള്ള അവര്‍ മറ്റ് കമ്പനികളേക്കാള്‍ 20 മുതല്‍ 30 പൈസവരെ കൂട്ടിയാണ് പെട്രോളിനും ഡീസലിനും വില ഇടാക്കുന്നത്ഒരു ഭരണകൂടം ഇതിന് വഴി മരുന്നിട്ടു കൊടുക്കുന്നു.
നിലവിലെ രീതിമൂലം വെള്ളത്തിലായിരിക്കുന്നത് ഒട്ടോറിക്ഷാ , ടാക്സി , ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരാണ്. ഇങ്ങനെ നിങ്ങിയാല്‍ പണി നിര്‍ത്തേണ്ടസ്ഥിയിലാണ് ഇവരില്‍ ഭൂരിപക്ഷവും
കേരളത്തിലെ കണക്ക് അനുസരിച്ച് ഒരു പമ്പില്‍ ഒരു മാസം വേണ്ടത് ശരാശരി 148 കിലോലിറ്റര്‍ ഇന്ധനമാണ്. ഒരു ദിവസം ശരാശരി 1200 ലീറ്റര്‍ പെട്രോളും 1400 ലീറ്റര്‍ ഡീസലും ഒരു പമ്പില്‍ ഉപയോഗിക്കുന്നുണ്ടെന്നാണു കണക്ക്. വണ്ടിയില്‍ കൊണ്ടുവരാന്‍ കഴിയുന്ന ഇന്ധനത്തിന്റെ കുറഞ്ഞ അളവ് 12 കിലോലീറ്റാണ്. ഇത് അഞ്ചുദിവസത്തേക്ക് ഉപയോഗിക്കാം (പല പമ്പുകളിലും ഏറ്റക്കുറച്ചില്‍ ഉണ്ടാകാം). ഒരു മാസം രണ്ടുതവണയെന്ന രീതിയില്‍ ഒരു വര്‍ഷത്തില്‍ 24 തവണയാണു നേരത്ത ഇന്ധനവില മാറ്റി നിശ്ചയിച്ചിരുന്നത്. നേരത്തെയുള്ള രീതിയനുസരിച്ചു ലാഭ നഷ്ടങ്ങള്‍ കണക്കുകൂട്ടി ഇന്ധനം ശേഖരിക്കാനും വില്‍ക്കാനും എളുപ്പമായിരന്നു. അതുപോലെ ഉപയോക്താവും വിലകൃത്യമായി അറിഞ്ഞിരുന്നു , നിലവില്‍ പമ്പില്‍ ഇന്ധനത്തിന്റെ വില തിരക്കാതെ 100 രൂപയ്ക്ക് പെട്രോള്‍ അടിക്കുന്നവരാണ് 95 ശതമാനം ഇരുചക്രവാഹനക്കാരും. കാറുകളില്‍ 98 ശതമാനവും വില തിരക്കുന്നതേയില്ല 500 രൂപയ്ക്കും 1000 രൂപയ്ക്കും ഇന്ധനം നിറച്ച് മടങ്ങുകയാണ് തങ്ങളുടെ അളവില്‍ വരുന്ന പ്രതിദിന കുറവ് അവര്‍ ശ്രദ്ധിക്കുന്നില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....