News Beyond Headlines

29 Friday
November

പുത്തനോണം കാവ്യയ്‌ക്കൊപ്പം?ഹൈക്കോടതി കനിയുമോ?

നടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചന കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ടഹെക്കോടതി കനിഞ്ഞാല്‍പുത്തനോണം കാവ്യയ്‌ക്കൊപ്പമാഘോഷിക്കാം.ഇനി അഥവാ വിധി എതിരാണെങ്കില്‍ നടന്റെ പുത്തനോണം തടവറയ്ക്കുള്ളിലാകും.
കഴിഞ്ഞ രണ്ടു ദിവസമായി ദിലീപിന്റെ ജാമ്യ ഹര്‍ജിയിന്‍മേലുള്ള വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റുകയായിരുന്നു.പ്രോസിക്യുഷന്‍ സമര്‍പ്പിച്ച തെളിവുകള്‍ പാടേ എതിര്‍ത്തുകൊണ്ടാണ് പ്രതിഭാഗം ഹൈക്കോടതിയെ ജാമ്യത്തിനായി സമീപിച്ചിരിക്കുന്നത്.പ്രോസിക്യൂഷനെ പാടേ മുള്‍മുനയില്‍ നിര്‍ത്തുന്ന നിലപാടുകളുമായി തന്നെയാണ് പ്രതിഭാഗം ഇത്തവണ കോടതിയില്‍ എത്തിയിരിക്കുന്നത്.എന്നാല്‍ പ്രോസിക്യൂഷന്‍ ശക്തമായ നിലീപാട് സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഒരു തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ഒരു തവണ ഹൈക്കോടതിയും ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ ഹൈക്കോടതി ഇത്തവണ എന്തു നിലപാടു സ്വീകരിക്കുമെന്ന ആശങ്കയിലാണ് കുടുംബവും സുഹൃത്തുക്കളും.
ദിലീപിനു വേണ്ടി ആദ്യം ഹാജരായ മുതിര്‍ന്ന അഭിഭാഷകനെ പ്രമുഖനായഅഡ്വ.രാമന്‍ പിള്ളയെ കേസേല്‍പിച്ചതു വഴി ഏറ്റവും പെട്ടന്ന് ദിലീപിനെ പുറത്തിറക്കുക എന്നതു തന്നെയാണ് ലക്ഷ്യം.കഴിഞ്ഞ ദിവസം ഹൈക്കതിയില്‍ പ്രതിഭാഗം നടത്തിയ മണിക്കൂറുകള്‍ നീണ്ട വാദവും കൂടി കണക്കിലെടുക്കുമ്പോള്‍ ദിലീപിന് ജാമ്യം ലഭിക്കുമെന്നു തന്നെയാണ് കുടുംബത്തിന്റെ കണക്കുകൂട്ടല്‍.
ദിലീപ് ജയിലിലായിട്ട് 46 ദിവസങ്ങളാണ് പിന്നിട്ടിരിക്കുന്നത്.കേസന്വേഷണം ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല മാത്രമല്ല.പ്രതി ജയിലിലായി 90ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചാല്‍ മതിയെന്ന നിലയ്ക്ക് ഇനിയും ദിവസങ്ങള്‍ അന്വേഷണ സംഘത്തിനു മുന്നിലുണ്ട്. ദിലീപിനെതിരെ 169 രേഖകളും 15 രഹസ്യമൊഴികളും ഉള്‍പ്പടെ 223 തെളിവുകള്‍ പ്രോസിക്യൂഷന്റെ പക്കലുണ്ടെന്ന് പ്രോസിക്യൂഷനു വേണ്ടി ഹാജരായ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്
എന്നാല്‍ പ്രോസിക്യൂഷന്റെ പല തെളിവുകളും അടിസ്ഥാന രഹിതമാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. സുനിയും ദിലീപും ഒരേ ടവര്‍ ലൊക്കേഷനില്‍ ഒരുമിച്ചു വന്നു എന്നല്ലാതെ കണ്ടതിനു തെളിവില്ലെങ്കില്‍ ഗൂഢാലോചന എങ്ങനെ ആരോപിക്കാനാവുമെന്ന് പ്രതിഭാഗം ചോദിച്ചു. മൊബൈല്‍ ടവറിനു മൂന്നു കിലോമീറ്ററിലേറെ പരിധിയുണ്ട്. ഷൂട്ടിങ്ങിനിടെ ആള്ക്കൂറട്ടത്തിനിടയില്‍ ഗൂഢാലോചന നടത്തിയെന്നു പറയുന്നതു യുക്തിക്കു നിരക്കുന്നതല്ല. സ്വന്തം കാരവന്‍ ഉള്ളപ്പോള്‍ എല്ലാവരും കാണുന്ന രീതിയില്‍ ദിലീപ് പുറത്തു നിന്നു സുനിലിനോടു സംസാരിക്കുമോ എന്നും പ്രതിഭാഗം ചോദ്യമുയര്ത്തി . ദിലീപും സുനിലും തമ്മില്‍ നാലുവര്ഷപത്തെ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ ഒരിക്കലെങ്കിലും വിളിക്കില്ലേ? എറണാകുളത്തു ദിലീപിനു സ്വന്തം കടയുള്ളപ്പോള്‍ ഭാര്യാ മാതാവിന്റെ കടയില്‍ നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഏല്പിിക്കാന്‍ ആവശ്യപ്പെടുമോ തുടങ്ങിയ വാദങ്ങളും ദിലീപിന് വേണ്ടി ഹാജരായ അഡ്വ.രാമന്പികള്ള ഉന്നയിച്ചു. ഡ്രൈവര്‍ ദിലീപിന്റെ ഹോട്ടല്‍ മുറിയിലെത്തി ഗൂഢാലോചന നടത്തിയെന്നു പറയുന്നതു ബുദ്ധിക്കു നിരക്കാത്തതാണ്.
അന്നു മറ്റു പല സിനിമാക്കാരും ഹോട്ടലിലുണ്ടായിരുന്നു. സുനില്‍ ജയിലില്‍ വച്ച് എഴുതിയെന്നു പറയുന്ന കത്തിനും ആധികാരികതയില്ല. മുന്പുല പൊലീസ് മര്ദിിച്ചതായി കാണിച്ച് അയച്ച കത്തിന്റെ ഭാഷയും ഘടനയുമല്ല ദിലീപിനുള്ള കത്തിലേത്. ഗൂഢാലോചനയുടെ ഭാഗമായി ജയിലിന് പുറത്ത് വെച്ച് തയാറാക്കിയതാണ് ഈ കത്തെന്നും പ്രതിഭാഗം വാദിച്ചു.
മുഖ്യപ്രതി സുനി ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ വിളിച്ച ദിവസം തന്നെ ഡിജിപിയെ വിവരം അറിയിച്ചിരുന്നു. ഒന്നരക്കോടി രൂപ പ്രതിഫലമായി ലഭിക്കുമായിരുന്നെങ്കില്‍ പ്രതി ഉടന്‍ തന്നെ കൃത്യം നിര്വ്ഹിക്കുമായിരുന്നു. നാലു വര്ഷം വൈകിപ്പിക്കില്ല. കള്ളന്മാര്‍ ഉണ്ടാക്കുന്ന കഥയ്ക്കു പിന്നാലെയാണ് പൊലീസ്. അനീഷ് എന്ന പൊലീസുകാരന്റെ കഥ കെട്ടിച്ചമച്ചതാണെന്നും ദിലീപിനെ കുടുക്കാന്‍ കള്ളത്തരങ്ങള്‍ മെനയുകയാണെന്നും പ്രതിഭാഗം വാദിച്ചു.
എന്നാല്‍ കഴിഞ്ഞ തവണ ജാമ്യം നിഷേധിക്കാന്‍ പ്രോസിക്യൂഷന്‍ നിരത്തിയ പ്രധാന വാദങ്ങളിലൊന്നായ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ പിടികൂടാനുണ്ടെന്ന ന്യായത്തിന് ഇത്തവണ അടിസ്ഥാനമില്ല.കാരണം അപ്പുണ്ണി അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായിരുന്നു.മാത്രമല്ല സംഭവത്തിലെ പ്രധാനതൊണ്ടി മുതലായ മൊബൈല്‍ ഫോണ്‍കണ്ടെടുത്തിട്ടില്ലെന്നും പ്രതി പുറത്തിറങ്ങിയാല്‍ അത് നശിപ്പിക്കാനുള്ള സാഹചര്യമുണ്ടെന്ന പ്രോസിക്യൂഷന്‍ വാദവും പൊളിഞ്ഞു.കാരണം മൊബൈല്‍ ഫോണ്‍ കത്തിച്ചു കളഞ്ഞെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകനും അയാളുടെ സഹായിയും മൊഴി നല്‍കിയിട്ടുണ്ട്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....