News Beyond Headlines

29 Friday
November

ബിജെപിക്കു വെച്ചത് പിണറായിക്ക് കൊള്ളുമല്ലോ

ആക്രമിച്ചത് ബിജെപി ഓഫീസാണെങ്കിലും ലക്ഷ്യം വെച്ചത് മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ പൊലീസിനെയും തകര്‍ക്കാന്‍.പാര്‍ട്ടിക്കുള്ളിലെ പടല പിണക്കം തന്നെയാണ് ഇന്നലെ നടന്ന ആക്രമണത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.മൂന്നുമാസം മുന്‍പു വരെ ആരോപണ ശരങ്ങളില്‍ വലഞ്ഞ മുഖ്യമന്ത്രിയുടെ ഓഫിസിന് എം വി ജയരാജന്റെ വരവോടെ ദിശാബോധം കൈവന്നിരുന്നു.
തുടരുന്ന ഒരു പറ്റം സ്ത്രീ പീഡന കേസുകളില്‍ മുഖം നോക്കാതെ പ്രമുഖര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് അനുവാദം കൊടുത്ത മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പൊലീസും ജനങ്ങളുടെ വലിയ കൈയ്യടി നേടിയിരുന്നു.എന്നാല്‍ രാത്രി ഇരുട്ടി വെളുത്തപ്പോള്‍ മുഖ്യമന്ത്രിയുടെയും പൊലീസിന്റെയും മാനം പെരുവഴിയിലായി.ബിജെപിയ്ക്കാകട്ടെ വലിയ ആശ്വാസവും
ബിജെപി-സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്ന തലസ്ഥാനത്ത് അര്‍ദ്ധ രാത്രിയോടെയാണ് പൊലീസ് നോക്കി നില്‍ക്കെ ബിജെപി കാര്യാലയത്തിനു നേരേ ആക്രമണമുണ്ടായത്
. കോഴ വിവാദത്തില്‍ നിന്ന് തലയൂരാന്‍ ബിജെപി കാര്‍ തന്നെ നടത്തിയ അക്രമണമാണെന്ന് ആരോപണമുണ്ടെങ്കിലും തിരുവനന്തപുരം കോര്‍പറേഷന്‍ കുന്നുകുഴി വാര്‍ഡ് കൗണ്‍സിലര്‍ ബിനു ~ഐ പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഘര്‍ഷത്തിനു പിന്നിലെന്നാണ് സിസിടിവി ദൃശ്യങ്ങളിലൂടെ പൊലീസിന് ലഭ്യമായ സൂചന.എന്തായാലും ബിജെപി ഓഫീസിനു നേരേ ഇന്നു നടന്ന സംഘര്‍ഷം പൊലീസിനെയാണ് വെട്ടിലാക്കിയിരിക്കുന്നത്.പൊലീസിനെ മാത്രമല്ല സ്ത്രീ സുരക്ഷയില്‍ നല്ല പേരു കേട്ട പൊലീസ് മന്ത്രിക്കും പാര്‍ട്ടിയില്‍ നിന്നു തന്നെയുള്ള പണിയാണ് ഇതിലൂടെ കൊടുത്തിരിക്കുന്നതെന്നു സൂചന. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് തലമുതിര്‍ന്ന നേതാക്കന്‍മാരേ വെട്ടിനിരത്തി കൊടിയേരിയുടെ പ്രത്യേക താല്‍പര്യ പ്രകാരം കോര്‍പറേഷനില്‍ മല്‍സരിപ്പിച്ച ആളാണ് ബിനു.
ആക്രമണ സമയത്ത് ബിജെപി ഓഫീസിനു മുന്നിലുണ്ടായിരുന്ന പൊലീസുകാര്‍ കൈയ്യും കെട്ടി നോക്കി നിന്നതല്ലാതെ ഒന്നും ചെയ്തില്ല.ബിജെപി സിസിടിവി ദൃശ്യം ഇക്കാര്യം പുറത്തു വിട്ടപ്പോള്‍ വീണ്ടും പൊലീസിനു നാണക്കേട്.രാത്രി പെട്രോളിംഗിനുണ്ടായിരുന്ന രണ്ടു പൊലീസുകാര്‍ക്ക് ഇനി കുറച്ചു ദിവസം വീട്ടിലിരിക്കാം.സസ്‌പെന്‍ഡ് ചെയ്തത് കൊണ്ടു മാത്രം പൊലീസിന്റെ നാണക്കേട് അവസാനിക്കില്ല.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പിണറായിയും പൊലീസും നേടിയെടുത്ത സല്‍പ്പേര് കളങ്കപ്പെട്ടു.തുടര്‍ന്നു രണ്ടു മണിക്കൂറിനുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്റെ വീടിനു നേരേ നടന്ന ആക്രമണം
പാര്‍ട്ടി സമ്മേളനം തുടങ്ങാന്‍ വളരെ കുറച്ചു സമയം മാത്രം ശേഷിക്കേ കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ സല്‍പേരുയരുന്നത് പാര്‍ട്ടിയ്ക്കുള്ളിലെ സംസ്ഥാന സെക്രട്ടറിയുടെ സ്വാധീനം കുറയ്ക്കും.ആ സ്വാധീനം വീണ്ടെടുക്കുന്നതിന് വിശ്വസ്തനെ ഉപയോഗിച്ച് പിണറായിക്കും പൊലീസിനും നാണക്കേട് ഉണ്ടാക്കുന്നതിന് കളിച്ച ഒരു കളിയായും വേണമെങ്കില്‍ കരുതാം.കാരണം പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും പലകാര്യത്തിലും ചേര്‍ച്ചയിലല്ലെന്നത് അന്തപുരം രഹസ്യം മാത്രമല്ല.
കോഴ വിവാദവും ജന്‍ഔഷധി വിവാദവും കേരള ബിജെപി ഘടകത്തെ നാണക്കേടിലേക്ക് തള്ളിയിട്ടപ്പോഴാണ് സിപിഎം കൗണ്‍സിലര്‍ ഉള്‍പ്പെടുന്ന ആക്രമണം ഉണ്ടായത്.പക്ഷെ ഈ ആക്രമണത്തില്‍ നേട്ടം ബിജെപിയ്ക്കാണ്.ഓഫീസില്‍ ഉണ്ടായിരുന്ന സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ വധിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് ബിജെപി ആരോപണം
സ്വാഭവികമായ തിരിച്ചടി എന്ന് ചാനല്‍ അഭിമുഖത്തില്‍ പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയാകും.മുഖം നോക്കാതെ നടപടിയെടുക്കാന്‍ പൊലീസ് ബാധ്യസ്ഥരാകും.നടപടിയെടുത്താലും ഇല്ലെങ്കിലും സര്‍ക്കാരിന് തലവേദനയാകും. നേട്ടം

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....