News Beyond Headlines

29 Friday
November

കേന്ദ്ര ആഭ്യന്തര സഹമന്ത്രി കേരളത്തില്‍ എത്തിയത് എന്തിന് ?

ഉണ്ണികൃഷ്ണന്‍
കൊച്ചി : കേരളത്തിലെ തീരദേശം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തുന്ന സംഘടനകള്‍ക്ക്‌ കടിഞ്ഞാണിടാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം. പുതുവൈപ്പിനിലെ സമരത്തിനു പിന്നില്‍ തീവ്രവാദ സാന്നിധ്യമുണ്ടെന്ന മുന്‍ ഡിജിപി സെന്‍കുമാറിന്റെ വെളിപ്പെടുത്തിലിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ തന്നെ നേരിട്ടു രംഗത്തു വന്നിരിക്കുന്നത്.
ഇന്നലെ കേരളത്തില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സാരാജ് ഗംഗാറാം അഹിര്‍ ഇതു സംബന്ധിച്ച് വ്യക്തമായ പദ്ധതികള്‍ സംസ്ഥാന ആഭ്യന്തര വകുപ്പിന് നല്‍കികഴിഞ്ഞു. 600 കിലോമീറ്റര്‍ നീളമുള്ള കേരളത്തിന്റെ തീരമേഖലയില്‍ പഴുതടച്ച സുരക്ഷ ഒരുക്കേണ്ടത് സംബന്ധിച്ചുള്ള നിര്‍ദ്ദശമാണ് നല്‍കിയിരിക്കുന്നത്.
കോസ്റ്റല്‍ പൊലീസിങ്ങ് ശക്തമാക്കുന്നതിനായി കേരളതീരത്ത് പൊലീസിന് ആവശ്യമായ പട്രോളിംഗ് ബോട്ടുകള്‍, മറ്റു വാഹനങ്ങളും സൗകര്യങ്ങളും ഒരുക്കുന്നതിന് കേന്ദ്രസര്‍ക്കാരാണ് ഫണ്ട് നല്‍കുക. പൊലീസ് സേനയിലെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കമാന്‍ഡോ ട്രെയിനിഗ് നല്‍കാനും തീരുമാനം എടുത്തിട്ടുണ്ട്
.
പ്രധാമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശന സമയത്ത് കേരളത്തില്‍ വലിയൊരു സുരക്ഷാ ഭീഷണി ഉണ്ടായിരുന്ന കാര്യം കേന്ദ്ര ഇന്റലിജന്‍സ് നല്‍കിയിരുന്നു. അതിനെ തുടര്‍ന്ന് ഒരോ അന്‍പത് മീറ്ററിലും സായുധ പൊലീസിനെ നിര്‍ത്തിയായിരുന്നു മോദിക്ക് സുരക്ഷ ഒരുക്കിയിരുന്നത്. പിണറായി വിജയന്‍ ആഭ്യന്തരവകുപ്പിന്റെ ചുമതല ഏറ്റെടുത്തശേഷം ദഷശസുരക്ഷയ്ക്കായി കേന്ദ്ര ഏജന്‍സികളുമായി യോജിച്ചുള്ള പ്രവര്‍ത്തനമാണ് നടത്തി വന്നത്. അഫ്ഗാനിസ്ഥാനിലെ ഐ എസ് കമാന്‍ഡോ ഓപ്പറേഷന്‍ നീക്കങ്ങള്‍ക്ക് വരെ റോ കേരള പൊലീസിലെ ഒരു പ്രത്യേക വിങ്ങിന്റെ സേവനം ഉപയോഗിച്ചിരുന്നു
മാവോയിസ്റ്റ് വിരുദ്ധ പൊലീസ് ആക്ഷനും സംസ്ഥാന ആഭ്യന്തരവകുപ്പ് കേന്ദ്രസേനകളുമായി ചേര്‍ന്നാണ് നടത്തിയിരിക്കുന്നത്. അതിനെ തുടര്‍ന്നാണ് തീരദേശത്തെ സുരക്ഷ സംവിധാനങ്ങള്‍ കര്‍ശനമാക്കാനുള്ള പദഞ്ഞമതി തയാറാക്കിയിരിക്കുന്നത്. പാക്കിസ്ഥാന്‍ രാജ്യവ്യാപകമായി വിവിധ മേഖലയില്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. അതിനാല്‍ കേരളത്തിലെ തകരപ്രുേശം കൂടുതല്‍ സുരക്ഷിതമായിരിക്കണം എന്ന നിര്‍ദ്ദേശമാണ് കേന്ദ്രസര്‍ക്കാര്‍ ഇന്നലത്തെ കൂടിക്കാഴ്ച്ചയില്‍ നല്‍കിയിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ, അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി എന്നിവരുമായിട്ടയിരുന്നു കേന്ദ്രമന്ത്രിയുടെ ചര്‍ച്ച .
തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും ചില ജില്ലകളിലും കേരളത്തിന്റെ അതിര്‍ത്തി മേഖലയിലും മാവോയിസ്റ്റ് പ്രവര്‍ത്തനം ഇപ്പോഴുംനടക്കുന്നുണ്ടന്നുള്ള റിപ്പോര്‍ട്ടു കൈമാറിയിട്ടുണ്ട്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....