ഇന്ത്യയും ചൈനയും പോര്‍മുഖത്തേക്ക്; Chinese ship, Indian Ocean ന്യൂഡല്‍ഹി: 1962ന് ശേഷം ഇന്ത്യയുടേയും ചൈനയുടേയും സൈന്യം മുഖാമുഖം എത്തുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ അകല്‍ച്ച നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുദ്ധക്കപ്പലുകള്‍ പ്രത്യേക നിരീക്ഷണത്തിലാണുള്ളത്. നാവികസേനയുടെ കൃത്രിമോപഗ്രഹമായ രുക്മിണിയുടേയും ദീര്‍ഘദൂര നിരീക്ഷണ വാഹനമായ പൊസീഡന്‍-81 തുടങ്ങിയവയുടേയും സഹായത്തോടെ കണക്ക് പ്രകാരം 13 ചൈനീസ് നാവികസേന കപ്പലുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ചൈനീസ് കപ്പലായ ലുയാങ് 3 ആണ് വിന്യസിച്ചിരിക്കുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരു രാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രാലയങ്ങള്‍ പരോക്ഷമായ ഏറ്റുമുട്ടലുകള്‍ തുടരുന്നതിനിടയിലാണ് യുദ്ധക്കപ്പലുകള്‍ രംഗത്തുവന്നിരിക്കുന്നത്. സംഘര്‍ഷം മികച്ച രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ യുദ്ധത്തിന് സാധ്യതയെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടെംസ് പറഞ്ഞിരുന്നു. നേരത്തെ 1962 ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യയെന്ന് കേന്ദ്രപ്രതിരോധമന്ത്രിയായ അരുണ്‍ ജെയ്റ്റ്‌ലി രംഗത്ത് വന്നിരുന്നു. എന്നാല്‍ അതിന് മറുപടിയായി 1962ലെ ചൈനയുമല്ല ഇന്നത്തെത് എന്നും ചൈന പ്രതികരിച്ചിരുന്നു. ഭൂട്ടാന്റെ പേരും പറഞ്ഞ് ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സിക്കിം പ്രവശ്യയില്‍ ഇന്ത്യ കയ്യേറ്റം നടത്തുന്നതായുള്ള ആരോപണവുമായി ചൈനീസ് വിദേശകാര്യവക്താവ് രംഗത്ത് വന്നിരുന്നു. പ്രദേശത്തുനിന്നും സൈന്യത്തെ പിന്‍വലിക്കണമെന്നും ചൈന ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....