പുതുവൈപ്പില്‍ ഞായറാഴ്ച സമരക്കാര്‍ക്കു നേരേ നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ എറണാകുളം ഡിസിപി യതീശ് ചന്ദ്രയില്ലായിരുന്നെന്ന് ഡിജിപി ടി പി സെന്‍കുമാര്‍.ആദ്യം പുതുവൈപ്പില്‍ സംഘര്‍ഷം നടന്ന ബുധനാഴ്ച ഡിസിപി അവധിയിലുമായിരുന്നെന്ന് എറണാകുളത്ത് ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ ഡിജിപി പറഞ്ഞു.മുഖ്യധാരാ മാധ്യമങ്ങളടക്കം യതീശ് ചന്ദ്രയ്ക്കെതിരെ ലാത്തിചാര്‍ജിന് നേതൃത്വം കൊടുത്തുവെന്ന തരത്തില്‍ നല്കിയ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് തിങ്കളാഴ്ച ഹെഡ്ലൈന് കേരളാ റിപ്പോര്‍ട് ചെയ്തിരുന്നു.
''പുതുവൈപ്പില്‍ ഞായറാഴ്ച സമരക്കാര്‍ക്കു നേരേ നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ എറണാകുളം ഡിസിപിയുണ്ടായിരുന്നില്ല. ആദ്യം പുതുവൈപ്പില്‍ സംഘര്‍ഷം നടന്ന ബുധനാഴ്ച ഡിസിപി അവധിയിലുമായിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശന തലേന്ന് (വെള്ളിയാഴ്ച)സമരക്കാരേ ഹൈക്കോടതി ജംഗ്ഷനില്‍ നേരിട്ട നടപടിയില്‍ യതീശ് ചന്ദ്ര പങ്കെടുത്തിരുന്നു''.ഡിജിപി പറഞ്ഞു.
പുതുവൈപ്പ് സമരത്തെ പൊലീസ് നേരിട്ട രീതിയ്ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഡിജിപി. ഹൈക്കോടതി ജംഗ്ഷനിലേതുള്പ്പെടെയുള്ള ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് താനിത് പറയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി യതീശ് ചന്ദ്രയുടെ ദൃശ്യങ്ങളടക്കം പുതുവൈപ്പിലെ സംഘര്‍ഷ വാര്‍ത്തകള്‍ വന്നതോടെ സൈബര്‍പോരാളികള്‍ മുതല്‍ മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് വരെ ഡിസിപിയെ സ്ഥാനത്തുനിന്നും മാറ്റണമെന്നാവശ്യപ്പെട്ടിരുന്നു. ''പ്രധാനമന്ത്രിയ്ക്കു പോകേണ്ട വഴിയില്‍ നിന്നും പ്രതിഷേധക്കാരെ മാറ്റുന്ന കാര്യത്തില്‍ റിസ്ക് എടുക്കാന്‍ പറ്റില്ല'' ഡിജിപി പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....