തിരുവനന്തപുരം : കോണ്‍ഗ്രസിന് വീണ്ടും അഗ്‌നി പരീക്ഷയായി ഒരു തിരഞ്ഞെടുപ്പ് കൂടി എത്തുന്നു. കേരളത്തിലെ ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസിനെ മറികടന്ന് ബി ജെ പി വളരുന്നു എന്ന പ്രചരണത്തിനിടയില്‍ എത്തുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പാണ് പാര്‍ട്ടിക്ക് ശക്തി പരീക്ഷണമാവുന്നത് . സംസ്ഥാനത്തെ 18 തദ്ദേശവാര്‍ഡില്‍ ജൂലൈ 18 നാണ്് ഉപതെരഞ്ഞെടുപ്പ് . രണ്ട് ജില്ലകള്‍ ഒഴികെ എല്ലായിടത്തും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട് എന്നതാണ് ഇതിന്റെ പ്രത്യേകത.
എം എം ഹസന്‍ പ്രസിഡന്റ് സ്ഥാനത്ത് എത്തിയ ശേഷം എ ഗ്രൂപ്പ് പാര്‍ട്ടിക്കുള്ളില്‍ ശക്തമായി പിടിമുറിക്കിയിട്ടുണ്ട് അതിന്റെ പശ്ചാതലത്തില്‍ കൂടി ഈ തിരഞ്ഞെടുപ്പിന് പ്രാധാന്യമേറുന്നു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഒഴികെ മറ്റെല്ലാ തിരഞ്ഞെടുപ്പിലും സി പി എം ആയിരുന്നു മുന്നില്‍ എത്തിയത് . ബി ജെ പി അവരുടെ നില മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു.
. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലെ 13 പഞ്ചായത്ത് വാര്‍ഡിലും മലപ്പുറം കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ മൂന്നു നഗരസഭ വാര്‍ഡിലും ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലെ ഓരോ ബ്‌ളോക്ക് പഞ്ചായത്ത് വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ്. 23 മുതല്‍ നാമനിര്‍ദേശം സമര്‍പ്പിക്കാം. പത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതി ജൂണ്‍ 30. സൂക്ഷ്മപരിശോധന ജൂലൈ ഒന്നിനും സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാനതീയതി മൂന്നിനുമാണ്. വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ച് വൈകിട്ട് അഞ്ചിന് അവസാനിക്കും. 19ന്് രാവിലെ പത്തിന് വോട്ടെണ്ണല്‍ ആരംഭിക്കും.ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ല, പഞ്ചായത്ത്, വാര്‍ഡ് എന്ന ക്രമത്തില്‍. തിരുവനന്തപുരം മാറനല്ലൂര്‍ ഊരൂട്ടമ്പലം, അമ്പൂരി അമ്പൂരി, പത്തനംതിട്ട കോട്ടാങ്ങല്‍ കോട്ടാങ്ങല്‍ കിഴക്ക്, കോട്ടയം ഉദയനാപുരം വാഴമന, കല്ലറ കല്ലറ പഴയപള്ളി, പാമ്പാടി നൊങ്ങല്‍, തൃശൂര്‍ മാള പതിയാരി, പാലക്കാട് കൊടുവായൂര്‍ ചാന്തിരുത്തി, മലപ്പുറം എടക്കര പള്ളിപ്പടി, മൂര്‍ക്കനാട് കൊളത്തൂര്‍ പലകപ്പറമ്പ്, തലക്കാട് കാരയില്‍, വയനാട് നൂല്‍പ്പുഴ കല്ലുമുക്ക്, കണ്ണൂര്‍ പയ്യാവൂര്‍ ചമതച്ചാല്‍. ആലപ്പുഴ ഹരിപ്പാട് ബ്‌ളോക്ക് പഞ്ചായത്ത് തൃക്കുന്നപ്പുഴ, കണ്ണൂര്‍ തലശേരി ബ്‌ളോക്ക് പഞ്ചായത്ത് ധര്‍മടം, മലപ്പുറം കോട്ടയ്ക്കല്‍ നഗരസഭ ചീനംപുത്തൂര്‍, കോഴിക്കോട് ഫറോക്ക് നഗരസഭ കോട്ടപ്പാടം, കാസര്‍കോട് നഗരസഭ കടപ്പുറം സൌത്ത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....