News Beyond Headlines

30 Saturday
November

മൂന്നാറിലായിരുന്ന യതീശ് ചന്ദ്ര ലാത്തിചാര്‍ജിന് നേതൃത്വം കൊടുത്തോ? വാലും തലയുമില്ലാത്ത വാര്‍ത്തകള്‍ക്കു പിന്നിലാര് ?

ഗീതു ചന്ദ്രകാന്ത്
കൊച്ചി പുതുവൈപ്പിലെ സമരക്കാരേ തല്ലിച്ചതച്ച പൊലീസ് നടപടിക്ക് നിര്‍ദ്ദേശം കൊടുത്തതും നേതൃത്വം കൊടുത്തതും എറണാകുളം ഡിസിപി യതീശ് ചന്ദ്ര ആണെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതം. ഇക്കാര്യത്തില്‍ യതീശ് ചന്ദ്രയെ പുലഭ്യം പറഞ്ഞ സൈബര്‍ പോരാളികള്‍ മുതല്‍ പുറത്താക്കണമെന്നാവശ്യപ്പെട്ട മുതിര്‍ന്ന സിപിഎം നേതാവും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനുമായ വി എസ് അച്യുതാനന്ദന്‍ വരെ രംഗത്തെത്തിയത് വേണ്ടത്ര ധാരണയില്ലാതെയെന്ന് വ്യക്തം.
എറണാകുളം ഡിസിപിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന കമ്മീഷണര്‍ ഓഫീസിനടുത്താണ് പുതുവൈപ്പ് വരുന്നത്. എന്നാല്‍ പൊലീസ് കണക്കില്‍ ആലുവ റൂറല്‍ എസ് പിയുടെ അധികാര പരിധിയില്‍ വരുന്ന പ്രദേശമാണത്. 'പുതുവൈപ്പിലേക്ക് ഡിസിപിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന കമ്മീഷണര്‍ ഓഫീസില്‍ നിന്നും അഞ്ചു മിനിറ്റ് മാത്രമേ അകലം കാണൂ. കമ്മീഷണറോഫീസിനടുത്ത് വലിയൊരു സംഘര്‍ഷം ഉണ്ടാകുമ്പോള്‍ കമ്മീഷണര്‍ ഓഫീസില്‍ നിന്ന് ചിലപ്പോള്‍ ഫോഴ്‌സ് അവിടെയെത്തിയേക്കാം. പക്ഷേ ഡിസിപിയുടെ അധികാരപരിധയിലെ സ്ഥലമല്ല പുതുവൈപ്പ്. ആലുവ റൂറല്‍ എസ് പിയുടെ അധികാര പരിധിയിലെ സ്ഥലമാണ്. മാത്രമല്ല ഇന്നലെ മൂന്നാറിലായിരുന്ന ഞാനെങ്ങനെ സമരക്കാരേ തല്ലിച്ചതയ്ക്കാന്‍ നേതൃത്വം കൊടുക്കുക?. യതീശ് ചന്ദ്ര ഹെഡ്‌ലൈന്‍ കേരളയോട് ചോദിച്ചു.
താന്‍ മുമ്പ് ഒന്നര വര്‍ഷത്തോളം ആലുവ എസ് പി ആയിരുന്നു എന്ന കാര്യം ഓര്‍മിപ്പിച്ച യതീശ് ചന്ദ്ര ഒരു പക്ഷേ ഏത് സ്ഥലത്തെ പൊലീസ് ഓഫീസര്‍ക്കാണ് അവിടെ ചുമതലയെന്നുമുള്ള സാമാന്യ അറിവില്ലാത്തവരാകാം ഇക്കാര്യത്തിലേക്ക് തന്നെ വലിച്ചിഴച്ചതെന്നും പറയുന്നു.
പുതുവൈപ്പില്‍ ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പറേഷന്‍ സ്ഥാപിക്കാനിരിക്കുന്ന എല്‍പിജി സംഭരണ ശാലയുമായി ബന്ധപ്പെട്ടാണ് ജനങ്ങള്‍ സമരം ചെയ്യുന്നത്.എല്‍പിജി സംഭരണശാല അവിടെ നിന്ന് മാറ്റി സ്ഥാപിക്കണമെന്നാണ് സ്ഥലവാസികളുടെ ആവശ്യം.നേരത്തേ പ്ലാന്റിന്റെ നിര്‍മ്മാണപ്രവര്‍ത്തനം മന്ത്രി മെഴ്‌സിക്കുട്ടിയമ്മയുടെ ഇടപെടലിനെ തുടര്‍ന്ന് നിര്‍ത്തിവെയ്ക്കുകയായിരുന്നു.എന്നാല്‍ മന്ത്രിയുടെ ഉറപ്പ് ലംഘിച്ച് കഴിഞ്ഞ ദിവസം പൊലീസ് സഹായത്തോടെ വീണ്ടും നിര്‍മ്മാണം ആരംഭിച്ചു.തുടര്‍ന്ന് സ്ത്രീകളും കുട്ടികളുമുള്‍പ്പടെയുള്ള ജനങ്ങളാണ് സമരത്തിനെത്തിയത്. സംഭവത്തില്‍ പൊലീസ് ഇടപെടുകയും ചെയ്തതോടെ സംഘര്‍ഷമുണ്ടായി. ആലുവ റൂറല്‍ എസ് പി ജോര്‍ജ് ഇന്ന് രാവിലെ പുതുവൈപ്പ് സംഭവത്തേക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചിരുന്നു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....